• search
  • Live TV
വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

വയനാട് മണ്ഡലത്തില്‍ രാഹുല്‍ഗാന്ധിക്ക് പിന്തുണയേറുന്നു; ഫാര്‍മേഴ്‌സ് റിലീഫ് ഫോറവും പിന്തുണ പ്രഖ്യാപിച്ചു, പ്രചരണവുമായി ഫ്രണ്ട്‌സ് ഓഫ് രാഹുല്‍ കൂട്ടായ്മയും!

  • By Desk

മാനന്തവാടി: വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ മത്സരിക്കുന്ന രാഹുല്‍ഗാന്ധിക്ക് വിവിധ സംഘടനകളും വ്യക്തികളും പരസ്യപിന്തുണയുമായെത്തുന്നു. ഒടുവില്‍ ഫാര്‍മേഴ്‌സ് റിലീഫ് ഫോറമാണ് ശനിയാഴ്ച പത്രസമ്മേളനം വിളിച്ച് രാഹുലിനും യു ഡി എഫിനും പിന്തുണ അറിയിച്ചത്. കടക്കെണിയിലായ കര്‍ഷകരേയും സാധാരണക്കാരെയും സംരക്ഷിക്കാന്‍ രാഹുല്‍ ഗാന്ധി ഉള്‍പ്പെടുന്ന രാഷ്ട്രീയ പ്രസ്ഥാനത്തിന് മാത്രമേ കഴിയൂ.

മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസിന് വലിയ പ്രതിസന്ധി... പ്രതിപക്ഷ നേതാവ് പാര്‍ട്ടി വിട്ടേക്കും

കര്‍ഷകര്‍ക്ക് മാസവേതനം നല്‍കുന്നതടക്കമുള്ള വാഗ്ദാനങ്ങള്‍ നടപ്പിലാകണമെങ്കില്‍ യു.ഡി.എഫ്.സ്ഥാനാത്ഥികള്‍ വിജയിക്കണം. 1350 ദിവസത്തിലേറെയായി കലക്ട്രേട്രേറ്റ് പടിക്കല്‍ സമരം ചെയ്യുന്ന കര്‍ഷകനായ കാഞ്ഞിരത്തിനാല്‍ ജോര്‍ജിന് കിടപ്പാടം ലഭ്യമാക്കണമെന്ന ആവശ്യം പോലും ഇത് വരെയും പരിഹരിക്കാന്‍ സര്‍ക്കാറിനായിട്ടില്ല.കര്‍ഷകന്റെ പേരില്‍ കണ്ണീരൊലിപ്പിക്കുന്ന സര്‍ക്കാര്‍ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഒരു നടപടിയും സ്വീകരിക്കുന്നില്ല.

നാടിനെയും, കര്‍ഷകരെയും സാധാരണക്കാരെയും സംരക്ഷിക്കുന്നവര്‍ ഭരണത്തില്‍ വരണമെന്നും അതിനാലാണ് യു.ഡി.എഫിന് പിന്തുണ നല്‍കുന്നതെന്നും ഭാരവാഹികള്‍ പറയുന്നു. പരിസ്ഥിതി പ്രവര്‍ത്തകര്‍ കൂടിയായ അബ്രഹാം ബെന്‍ഹറിന്റെ നേതൃത്വത്തില്‍ ഫ്രണ്ട്‌സ് ഓഫ് രാഹുല്‍ എന്ന പേരില്‍ ജനാധിപത്യ കൂട്ടായ്മ രൂപീകരിച്ചും ജില്ലയില്‍ പ്രവര്‍ത്തനം നടത്തിവരികയാണ്.

വര്‍ഗീയ ഫാസിസ്റ്റ് തേര്‍വാഴ്ചയെ പരാജയപ്പെടുത്തി, ജനാധിപത്യസോഷ്യലിസ്റ്റ് ശക്തികളുടെ ഭരണം ഉറപ്പിക്കാന്‍ രാഹുല്‍ഗാന്ധിയുടെ നേതൃത്വത്തിലുള്ള യു.പി.എ വിജയിക്കേണ്ടത് ഈ കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നാണ് ജനാധിപത്യ കൂട്ടായ്മ വ്യക്തമാക്കുന്നത്. ജനതാദള്‍ നാഷണലിസ്റ്റ് രാഹുല്‍ഗാന്ധിക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. യു പി എക്ക് ദേശീയതലത്തിലും, ഐക്യമുന്നണിക്ക് സംസ്ഥാനതലത്തിലും പിന്തുണ നല്‍കാനാണ് പാര്‍ട്ടി തീരുമാനിച്ചിരിക്കുന്നത്.

കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധി വയനാട്ടില്‍ നിന്ന് ജയിക്കേണ്ടത് രാജ്യത്തിന്റെ ആവശ്യമായതിനാല്‍ പ്രചരണം നടത്താതെ പിന്‍വാങ്ങുന്നതായി വയനാട് പാര്‍ലമെന്റ് മണ്ഡലത്തില്‍ മത്സരിക്കുന്ന സ്വതന്ത്ര സ്ഥാനാര്‍ത്ഥി കെ.പി. പ്രവീണ്‍ വാര്‍ത്താസമ്മേളനം വിളിച്ചുചേര്‍ത്ത് വ്യക്തമാക്കിയിരുന്നു. വര്‍ഗീയത മാത്രം മുഖമുദ്രയാക്കിയ എന്‍.ഡി.എ. ഭരണം അവസാനിപ്പിക്കേണ്ടത് ആവശ്യമാണ്.

മോദിയെ താഴെ ഇറക്കാന്‍ ഈ തിരഞ്ഞെടുപ്പ് എല്ലാവരും ഉപയോഗപ്പെടുത്തണം. ജനങ്ങളുടെ അവകാശങ്ങള്‍ ഹനിക്കപ്പെടാതിരിക്കാനാണ് താന്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി തൃശൂരിലും വയനാട്ടിലും മത്സരിക്കാന്‍ തീരുമാനിച്ചത്. തൃശൂരില്‍ പ്രചരണം തുടരുമെങ്കിലും ഭാവി പ്രധാനമന്ത്രിയെ വിജയിപ്പിക്കുവാന്‍ കേരളത്തിനും വയനാട്ടുകാര്‍ക്കും ലഭിച്ച സുവര്‍ണാവസരമാണ് ഈ തെരഞ്ഞെടുപ്പ് എന്നും പ്രവീണ്‍ പറഞ്ഞു.

ഓരോ ദിവസം പിന്നിടും തോറും നിരവധി സംഘടനകളും വ്യക്തികളുമാണ് രാഹുലിന് പിന്തുണയുമായി എത്തിക്കൊണ്ടിരിക്കുന്നത്. രാഹുല്‍ ഗാന്ധിയില്‍ നിന്നും യുവജനങ്ങള്‍ പ്രതീക്ഷിക്കുന്നത് എന്ന വിഷയത്തില്‍ വയനാട് യൂത്ത് കോണ്‍ക്ലേവ് ബത്തേരിയില്‍ 16ന് സംഘടിപ്പിക്കാനും ഒരു വിഭാഗം യുവജനങ്ങള്‍ പദ്ധതിയിട്ടിട്ടുണ്ട്. വിദ്യാഭ്യാസം- തൊഴില്‍, ഗ്രാമീണ സംരഭകത്വം, അടിസ്ഥാന സൗകര്യ വികസനം, പരിസ്ഥിതി എന്നീ വിഷയങ്ങള്‍ക്കാണ് പ്രാധാന്യം നല്‍കുക.

ഈ വിഷയങ്ങളിലെ വിദഗ്ധര്‍ വിഷയാവതരണം നടത്തും. തുടര്‍ന്ന് ഈ വിഷയങ്ങളില്‍ വയനാടിന്റെ ആവശ്യങ്ങള്‍ യുവജനങ്ങള്‍ക്ക് നിര്‍ദ്ദേശിക്കാം. നിര്‍ദ്ദേശങ്ങള്‍ ക്രോഡീകരിച്ച് എപ്രില്‍ 17ന് രാഹുല്‍ ഗാന്ധി വയനാട്ടിലെത്തുമ്പോള്‍ നേരിട്ട് സമര്‍പ്പിക്കുമെന്നും ഭാരവാഹികള്‍ വ്യക്തമാക്കി. രാഹുല്‍ഗാന്ധിയുടെ നേതൃത്വത്തില്‍ രാജ്യം വലിയ പ്രതീക്ഷയിലാണ്. വയനാട്ടിലെ യുവജനങ്ങളുടെ ആശയങ്ങളും ആവശ്യങ്ങളും നേതൃത്വത്തിലുള്ളവരുടെ ശ്രദ്ധയില്‍ കൊണ്ടു വരാന്‍ വാട്‌സ് ആപ്പ് കൂട്ടായ്മയും ഫെയ്‌സ് ബുക്ക് പേജും തുടങ്ങിയിട്ടുണ്ടെന്നും ഭാരവാഹികള്‍ പറഞ്ഞു.

ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

Wayanad

English summary
Farmers relief forum supported Rahul Gandhi in Wayanad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more