കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വയനാട്ടിലെ കാർഷിക മേഖല വൻ പ്രതിസന്ധിയിൽ; പ്രളയക്കെടുതിയിൽ നഷ്ടം 1002.07 കോടി, ഇതുവരെ നൽകിയത് വെറും 8 കോടി!!

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: വയനാട്ടിലെ കാര്‍ഷികമേഖല കടുത്ത പ്രതിസന്ധിയില്‍. കാര്‍ഷികവിളകള്‍ക്കുണ്ടായ വിലത്തകര്‍ച്ചയും, വിളനാശവുമാണ് കര്‍ഷകരെ ദുരിതത്തിലാക്കുന്നത്. ഇതിന് പുറമെ പ്രളയക്കെടുതിയില്‍ നഷ്ടപരിഹാരം ലഭിക്കാത്തതും, സാമ്പത്തിക പ്രതിസന്ധി മൂലം തുടര്‍കൃഷി നടത്താനാവാത്തതും കര്‍ഷകരെ വലക്കുന്നു.

<strong>സൈന്യം രാജ്യത്തെ നിയമത്തിന് എതിരല്ല, പക്ഷേ... സ്വവർഗാനുരാഗം നടക്കില്ലെന്ന് സൈനീക മേധാവി!</strong>സൈന്യം രാജ്യത്തെ നിയമത്തിന് എതിരല്ല, പക്ഷേ... സ്വവർഗാനുരാഗം നടക്കില്ലെന്ന് സൈനീക മേധാവി!

അതിശക്തമായ മഴയില്‍ വയനാട്ടിലെ കാര്‍ഷികമേഖലയിലെ വിളനാശം സംഭവിച്ച നഷ്ടങ്ങള്‍ 1002.07 കോടി രൂപയാണെന്നിരിക്കെ ഇതുവരെ വിതരണം ചെയ്ത നഷ്ടപരിഹാരം എട്ടുകോടി മാത്രമെന്നും കണക്കുകള്‍. 17 കോടി രൂപയായിരുന്നു ഇതിനകം നഷ്ടപരിഹാരമായി നല്‍കിയത്. ഇതില്‍ ഒമ്പത് കോടിയും മുന്‍വര്‍ഷങ്ങളിലെ നഷ്ടപരിഹാരമായാണ് വിതരണം ചെയ്തത്. വയനാട്ടില്‍ ഏറ്റവുമധികം കൃഷിനാശം സംഭവിച്ചത് കോട്ടത്തറ, തരിയോട് ഗ്രാമപഞ്ചായത്തുകളിലായിരുന്നു.

Flood effect

ഹെക്ടര്‍ കണക്കിന് കൃഷിയിടങ്ങളാണ് ഈ പ്രദേശങ്ങളില്‍ വെള്ളത്തിനടിയിലായത്. വാഴകൃഷിക്കാണ് ഏറ്റവുമധികം നഷ്ടം സംഭവിച്ചത്. നെല്ല്, പച്ചക്കറികള്‍, കപ്പ എന്നിങ്ങനെയുള്ള വിളകളെല്ലാം വ്യാപകമായി നശിച്ചു. ജില്ലയിലെ കര്‍ഷകര്‍ നഷ്ടപരിഹാരം കൂടി ലഭിക്കാതായതോടെ ഏറെ ദുരിതത്തിലായിരിക്കുകയാണ്. ജില്ലാ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസില്‍ നിന്നും ലഭിക്കുന്ന വിവരമനുസരിച്ച് കൂടുതല്‍ തുകക്കായി അപേക്ഷ സമര്‍പ്പിച്ചുവെങ്കിലും സര്‍ക്കാര്‍ തീരുമാനം വൈകുകയാണ്.

കനത്തമഴയില്‍ വെള്ളം കയറിയും മണ്ണിടിഞ്ഞും കൃഷിഭൂമിയുടെ സംതുലിതാവസ്ഥ വരെ നഷ്ടപ്പെട്ട പ്രദേശങ്ങളുണ്ട്. ഇവിടെയെല്ലാം വീണ്ടും കൃഷിയിറക്കാന്‍ കര്‍ഷകര്‍ കഷ്ടപ്പെടുകയാണ്. കാര്‍ഷികമേഖലയിലെ കണക്കെടുപ്പ് പൂര്‍ത്തിയായപ്പോള്‍ 1008.64 കോടി രൂപയാണ് ആകെ കണക്കാക്കിയത്. ഇതില്‍ വിളനാശം മാത്രമാണ് 1002.07 കോടി രൂപ. കണക്കുകള്‍ പ്രകാരം 82100 കര്‍ഷകരാണ് കൃഷിനാശം മൂലമുള്ള കെടുതികള്‍ക്കിരയായത്. ഇവരില്‍ ഭൂരിഭാഗം കര്‍ഷകരും ഇപ്പോള്‍ അപേക്ഷ നല്‍കി കാത്തിരിക്കുകയാണ്.

പ്രളയത്തിന് ശേഷം അഞ്ചുമാസം പിന്നിടുമ്പോഴും നഷ്ടപരിഹാരം ലഭിക്കാത്തതില്‍ കര്‍ഷക സംഘടനകള്‍ ശക്തമായ പ്രതിഷേധവുമായി എത്തിയിട്ടുണ്ട്. കൃഷിയിടങ്ങളിലെ അവശിഷ്ടങ്ങള്‍ നീക്കുന്നതിനു ജില്ലയിലെ കൃഷിഭവനുകള്‍ മുഖേന 265 അപേക്ഷകളാണ് ലഭിച്ചത്. ഇതിന് പുറമെ മണ്ണിടിഞ്ഞ് കൃഷിയിടം നശിച്ചതിനു പരിഹാരം തേടി 315 അപേക്ഷകളും ലഭിച്ചിരുന്നു.

ഈ അപേക്ഷകളില്‍ പാതിയിലേറെയും തീര്‍പ്പാക്കിയെങ്കിലും കര്‍ഷകര്‍ക്ക് പണം ഇതുവരെ ലഭ്യമായിട്ടില്ല. പ്രളയക്കെടുതിയില്‍ നശിച്ച കാര്‍ഷികയന്ത്രങ്ങളുടെ അറ്റകുറ്റപ്പണിക്കുള്ള സഹായധനവിതരണവും ഇതുവരെ നടന്നില്ല. കൃഷിവകുപ്പിന്റെ തന്നെ കണക്കുകള്‍ പ്രകാരം 74 ലക്ഷം രൂപയുടെ നഷ്ടമാണ് കാര്‍ഷികയന്ത്രങ്ങള്‍ മാത്രം നശിച്ചുണ്ടായത്. 1,00,060.7 ഹെക്ടറിലാണ് വയനാട്ടില്‍ ആകെ വിളനാശം സംഭവിച്ചത്.

English summary
Farmers trouble in Wayanad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X