വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വയനാട്ടില്‍ വാടകവീട് കേന്ദ്രീകരിച്ച് പെണ്‍വാണിഭം: രണ്ട് പേര്‍ അറസ്റ്റില്‍, വാണിഭം നടത്തിയത് ഊമയായ കര്‍ണാടക സ്വദേശിയെ വെച്ച്

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: വയനാട്ടില്‍ വാടകവീട് കേന്ദ്രീകരിച്ച് പെണ്‍വാണിഭം നടത്തിയ സംഘത്തിലെ രണ്ട് പേര്‍ അറസ്റ്റിലായി. മലപ്പുറം സൗത്ത് പാലാഴി വീട്ടില്‍ വിനോദ് (30), വിനോദിന്റെ ഭാര്യയെന്ന് പറയപ്പെടുന്ന ഷൊര്‍ണൂര്‍ ബാംഗ്ലാവ് പറമ്പില്‍ ഷൈലജ (29) എന്നിവരെയാണ് മേപ്പാടി പൊലീസ് അറസ്റ്റ് ചെയ്തത്. മറ്റ് രണ്ട് പേര്‍ക്കെതിരെ പൊലീസ് കെസെടുത്തിട്ടുണ്ട്. ഇവരെ കേന്ദ്രീകരിച്ച് അന്വേഷണം നടന്നുവരികയാണ്.

<strong>ആലപ്പുഴ നഗരസഭാ അധ്യക്ഷ സ്ഥാനത്തെ ചൊല്ലി കോൺഗ്രസ്സിൽ കലാപക്കൊടി; യുഡിഎഫ് പാർലിമെന്റ്ററി പാർട്ടി നേതാവും രാജിവച്ചു</strong>ആലപ്പുഴ നഗരസഭാ അധ്യക്ഷ സ്ഥാനത്തെ ചൊല്ലി കോൺഗ്രസ്സിൽ കലാപക്കൊടി; യുഡിഎഫ് പാർലിമെന്റ്ററി പാർട്ടി നേതാവും രാജിവച്ചു

വീടിന്റെ ഉടമസ്ഥന്‍ തലശ്ശേരി സ്വദേശിയായ ഹേമാനന്ദന്‍, വീട് വാടകക്കെടുത്ത് നല്‍കിയ വൈത്തിരി സ്വദേശി ഫസല്‍ എന്നിവര്‍ക്കെതിരെയാണ് മേപ്പാടി പൊലീസ് കേസെടുത്തത്. ഇതില്‍ ഹേമാനന്തന്‍ ഒന്നാംപ്രതിയും, ഫൈസല്‍ നാലാം പ്രതിയുമാണ്. പെണ്‍വാണിഭവുമായി ബന്ധപ്പെട്ട നിയമത്തിലെ മൂന്നും നാലും ആറും വകുപ്പുകള്‍ പ്രകാരമാണ് പൊലീസ് കേസെടുത്തിട്ടുള്ളത്.

Wayanad map

കര്‍ണാടക സ്വദേശിയും ഊമയുമായ യുവതിയെ വെച്ചാണ് സംഘം പെണ്‍വാണിഭം നടത്തിവന്നതെന്നാണ് പ്രാഥമികാന്വേഷണത്തില്‍ വ്യക്തമായത്. ഷൈലജയാണ് സംഘത്തിലെ പ്രധാനി. ഇവര്‍ക്കെതിരെ ഇതിനു മുമ്പും സമാന കേസുകള്‍ നിലവിലുണ്ടായിരുന്നതായും പറയുന്നു. ഈ മാസം ഒന്നാം തീയതിയാണ് കുന്നമ്പറ്റയില്‍ സംഘം ഫസലിന്റെ നേതൃത്വത്തില്‍ വാടകക്ക് വീടെടുക്കുന്നത്.

നിരന്തരമായി ആളുകളും മറ്റും വന്ന് പോകുന്നതിനെ തുടര്‍ന്ന് നാട്ടുകാര്‍ക്ക് തോന്നിയ സംശയത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് പൊലീസ് പരിശോധന നടത്തുകയും രണ്ട് പേരെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. അതേസമയം, കര്‍ണ്ണാടക സ്വദേശിനിയായ യുവതിയെ ഇരയായി പരിഗണിച്ച് അവരുടെ പേരില്‍ കേസെടുത്തിട്ടില്ല.

Wayanad
English summary
Fesh trade in Wayanad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X