വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വയനാട്ടിലെ വൃദ്ധസദനത്തില്‍ 45 പേര്‍ക്ക് പനി ബാധിച്ചു; എച്ച് വണ്‍ എന്‍ വണെന്ന് സംശയം!!

  • By Desk
Google Oneindia Malayalam News

നടവയല്‍: സംസ്ഥാന ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ കീഴില്‍ പ്രവര്‍ത്തിച്ചുവരുന്ന നടവയല്‍ ഓസാനം ഭവനിലെ 45 അമ്പതോളം അന്തേവാസികള്‍ക്ക് പനി ബാധിച്ചത് ആശങ്കക്കിടയാക്കി. പകര്‍ച്ചപ്പനി പിടിക്കപ്പെട്ടവരില്‍ നാല് പേരുടെ നില ഗുരുതരമാണ്. അനാഥരും, ഉപേക്ഷിക്കപ്പെട്ടവരുമായി അന്തേവാസികളെ സംരക്ഷിച്ചുപോരുന്ന നടവയലിലെ ഓസാനഭവനില്‍ ആകെയുള്ളത് 74 അന്തേവാസികളാണ്.

പാട്ടീദാര്‍ നേതാവ് ബിജെപി വിട്ടു, തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ ബിജെപിക്ക് തിരിച്ചടി

ഇതില്‍ 45-ഓളം പേര്‍ക്കാണ് പനിബാധിച്ചിരിക്കുന്നത്. പനി അതിവേഗം പടരുന്നത് ശ്രദ്ധയില്‍പ്പെട്ടയുടന്‍ തന്നെ ആരോഗ്യവകുപ്പ് അധികൃതരെ അറിയിച്ചുവെങ്കിലും വേണ്ടത്ര നടപടികള്‍ സ്വീകരിച്ചില്ലെന്നും, ഉദ്യോഗസ്ഥരെത്താന്‍ വൈകിയെന്നും സ്ഥാപനത്തിന്റെ നടത്തിപ്പുകാര്‍ പറയുന്നു. കേണിച്ചിറയിലെ പൂതാടി ഗ്രാമപഞ്ചായത്ത് പ്രാഥമികാരോഗ്യകേന്ദ്രത്തിലായിരുന്നു രോഗികളെയെത്തിച്ച് പരിശോധന നടത്തിയത്.

Wayanad

തിങ്കളാഴ്ച 20 പേര്‍ക്കായിരുന്നു പനി ബാധിച്ചത്. ഇവരെ സമീപത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മാനന്തവാടിയിലുമെത്തിച്ച് ചികിത്സ നല്‍കിയിരുന്നു. എന്നാല്‍ ചൊവ്വാഴ്ച രാവിലെയോടെ പനി കൂടുതല്‍ പേരിലേക്ക് പകരുകയും ഏകദേശം അമ്പതോളം പേരില്‍ സ്ഥിരീകരിക്കുകയും ചെയ്തു. പനിയോടൊപ്പം ദേഹവേദനയുള്ളതായും അന്തേവാസികള്‍ പറയുന്നു.

വയോധികരായതിനാല്‍ തന്നെ ഭൂരിഭാഗം പേരും അവശതയിലാണ്. പനി പടര്‍ന്നുപിടിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടയുടന്‍ ആരോഗ്യവകുപ്പ് അധികൃതര്‍ എന്നിവരെ അറിയിച്ചെങ്കിലും ആരോഗ്യവകുപ്പ് അധികൃതര്‍ എത്തിയത് ഒരുപാട് വൈകിയാണെന്ന് നടത്തിപ്പുകാര്‍ പരാതിപ്പെടുന്നു. ബത്തേരിയിലുള്ള സ്വകാര്യ ആശുപത്രിയിലെ മെഡിക്കല്‍ സംഘമായിരുന്നു ആരോഗ്യവകുപ്പ് എത്താന്‍ വൈകിയതിനെ തുടര്‍ന്ന് സ്ഥലത്തെത്തി പ്രാഥമിക പരിശോധനകള്‍ നടത്തിയത്.

ഇപ്പോള്‍ പൂതാടി പ്രാഥമികാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. പോളിന്റെ നേതൃത്വത്തിലുള്ള ആരോഗ്യവകുപ്പ് അധികൃതര്‍ സ്ഥലത്തെത്തി ശുശ്രൂഷയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചെയ്തുവരികയാണ്. പനി അതിവേഗം പടര്‍ന്നുപിടിച്ചതിനാല്‍ എച്ച് വണ്‍ എന്‍ വണ്‍ ആണെന്ന് സംശയമുണ്ട്. രോഗികളുടെ രക്തസാമ്പിള്‍ പരിശോധനക്കായി ലാബിലേക്ക് അയച്ചിരിക്കുകയാണ്.

ഫലം വന്നതിന് ശേഷം മാത്രമേ രോഗം വ്യക്തമാകൂ എന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. നിലവില്‍ 62 ജനറല്‍ വിഭാഗത്തിലുള്ളവരും, 12 ട്രൈബല്‍ വിഭാഗത്തിലുള്ളവരുമാണ് ഓസാനം ഭവനിലെ അന്തേവാസികള്‍. മാനന്തവാടി രൂപതക്ക് കീഴിലുള്ള സെന്റ് വിന്‍സെന്റ് ഡീപോള്‍ സൊസൈറ്റിയുടെതാണ് നടവയലില്‍ പ്രവര്‍ത്തിച്ചുവരുന്ന ഓസാനം ഭവന്‍.

Wayanad
English summary
H1N1 fever in oldage home at Wayanad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X