വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സാഹസിക വിനോദസഞ്ചാര വികസനത്തിന് കേരളത്തില്‍ അമ്പത് കേന്ദ്രങ്ങള്‍; പദ്ധതി തദ്ദേശീയര്‍ക്ക് പ്രയോജനപ്രദമാകുന്ന രീതിയിലെന്നും കടകംപള്ളി സുരേന്ദ്രന്‍

Google Oneindia Malayalam News

കല്‍പ്പറ്റ: സംസ്ഥാനത്ത് സാഹസിക വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി അമ്പത് കേന്ദ്രങ്ങള്‍ കണ്ടെത്തിയതായും, തദ്ദേശീയര്‍ക്ക് കൂടി പ്രയോജനപ്പെടുന്ന രീതിയിലായിരിക്കും പദ്ധതി നടപ്പിലാകുകയെന്നും ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. പ്രകൃതിസൗഹൃദമായ അഡ്വഞ്ചറസ് ടൂറിസം പദ്ധതി നടപ്പിലാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

ശബരിമലയിൽ ശരി ബിജെപിയോ സിപിഎമ്മോ? 24 ന്യൂസ് ചാനൽ സർവ്വേ ഫലങ്ങളിങ്ങനെ! ശബരിമലയിൽ ശരി ബിജെപിയോ സിപിഎമ്മോ? 24 ന്യൂസ് ചാനൽ സർവ്വേ ഫലങ്ങളിങ്ങനെ!

ഇക്കോ ടൂറിസം മേഖലയില്‍ സംസ്ഥാനത്ത് അനന്ത സാധ്യതകളുണ്ടെന്ന തിരിച്ചറിവിലാണ് സംസ്ഥാനസര്‍ക്കാര്‍ ടൂറിസം നയം രൂപീകരിച്ചിട്ടുള്ളത്. ട്രക്കിങും മലകയറ്റവും മരംകയറ്റവുമെല്ലാം ഉള്‍പ്പെടുത്തി ഇക്കോ ടൂറിസത്തിലൂടെ സാഹസിക ടൂറിസത്തിന് വഴിയൊരുക്കുന്ന വിധത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. കേരളത്തിലെ വിനോദസഞ്ചാരമേഖല നിരവധി പ്രതിസന്ധിയിലൂടെയാണ് കടന്നുപോവുന്നത്. കണ്ണൂര്‍ വിമാനത്താവളം ഉദ്ഘാടനം ചെയ്യുന്നതോടെ ടൂറിസത്തില്‍ ഏറെ മുന്നില്‍ നില്‍ക്കുന്ന ജില്ലയായ വയനാടിന്റെ ടൂറിസം മേഖലക്ക് പുത്തനുണര്‍വുണ്ടാകും.

kadakompally

അന്താരാഷ്ട്ര മൗണ്ടന്‍ സൈക്ലിങ് ചാംപ്യന്‍ഷിപ്പിന്റെ സമാപനസമ്മേളനം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യുന്നു

വയനാടിന്റെ ടൂറിസത്തിന് ഉണര്‍വ് നല്‍കുന്ന മികവാര്‍ന്ന പദ്ധതികള്‍ ജില്ലയില്‍ സജ്ജമാക്കാന്‍ ടൂറിസംവകുപ്പ് പ്രത്യേക താല്‍പര്യമെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ടൂറിസം മേഖലയുടെ ഉണര്‍വിനായി പുതിയ ഉല്‍പന്നങ്ങളും വിപണികളും കണ്ടെത്തേണ്ടതുണ്ട്. അടുത്തിടെയുണ്ടായ പ്രളയദുരന്തത്തില്‍ നിന്നും കരകയറാന്‍ ടൂറിസം മേഖലക്ക് സാധിച്ചുവെന്നും മന്ത്രി വ്യക്തമാക്കി. മാനന്തവാടി പഞ്ചാരക്കൊല്ലിയില്‍ അന്താരാഷ്ട്ര മൗണ്ടന്‍ സൈക്ലിങ് ചാംപ്യന്‍ഷിപ്പ് എം.ടി.ബി കേരള 2018 സമാപനസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ടൂറിസം മേഖലയില്‍ കേരളം തിരിച്ചുവന്നുവെന്ന് ലോകത്തെ അറിയിക്കാന്‍ എംടിബി രാജ്യാന്തര സൈക്ലിങ് വഴി കഴിയുമെന്നും ഉദ്ഘാടപ്രസംഗത്തില്‍ അദ്ദേഹം വ്യക്തമാക്കി. എംടിബി കേരളയുടെ വിജയകരമായ നടത്തിപ്പോടെ സാഹസിക ടൂറിസം രംഗത്ത് കൂടുതല്‍ ഊന്നല്‍ നല്‍കാന്‍ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി മുഖ്യാതിഥിയായിരുന്നു. കേരള അഡ്വഞ്ചര്‍ ടൂറിസം പ്രമോഷന്‍ സൊസൈറ്റി സിഇഒ മനീഷ് ഭാസ്‌കര്‍ റിപോര്‍ട്ട് അവതരിപ്പിച്ചു.

Wayanad
English summary
fifty new centers for adventure tourism spots in kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X