വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

രാഹുല്‍ഗാന്ധിയെ സ്വീകരിക്കാന്‍ വയനാടൊരുങ്ങി; മണ്ഡലത്തില്‍ മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന പര്യടനപരിപാടികള്‍, ഒരു നിയോജകമണ്ഡലത്തില്‍ രണ്ടിടത്ത് സ്വീകരണ പരിപാടികള്‍, എംപി ഫെസിലിറ്റേഷന്‍ സെന്റർ സന്ദർശിക്കും!!

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: രാഹുല്‍ഗാന്ധിയെ സ്വീകരിക്കാന്‍ വയനാടൊരുങ്ങി. വെള്ളിയാഴ്ച മുതല്‍ ഞായറാഴ്ച വരെ നീളുന്ന പര്യടനപരിപാടികളാണ് മണ്ഡലത്തില്‍ ആസൂത്രണം ചെയ്തിരിക്കുന്നത്. രാഹുല്‍ ഗാന്ധിയുടെ സ്വീകരണ പരിപാടിക്ക് അന്തിമ രൂപം നല്‍കിയിട്ടുണ്ട്. വയനാട് ജില്ലയില്‍ എട്ടിനാണ് വോട്ട ര്‍മാര്‍ക്ക് നന്ദി പറയാന്‍ രാഹുല്‍ഗാന്ധിയെത്തുന്നത്.

<strong>സ്‌കൂളില്‍ ജോലി ചെയ്തില്ല... വ്യാജ ഒപ്പിട്ട് അധ്യാപിക ആറുമാസത്തെ ശമ്പളം വാങ്ങി, വിജിലന്‍സ് റിപ്പോര്‍ട്ട്... സംഭവം കണ്ണൂരിൽ!!</strong>സ്‌കൂളില്‍ ജോലി ചെയ്തില്ല... വ്യാജ ഒപ്പിട്ട് അധ്യാപിക ആറുമാസത്തെ ശമ്പളം വാങ്ങി, വിജിലന്‍സ് റിപ്പോര്‍ട്ട്... സംഭവം കണ്ണൂരിൽ!!

എട്ടിന് രാവിലെ 10 മണിക്ക് കല്‍പ്പറ്റ സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന എം പി ഫെസിലിറ്റേഷന്‍ സെന്ററിലെ സന്ദര്‍ശനത്തിന് ശേഷമായിരിക്കും രാഹുല്‍ഗാന്ധി മണ്ഡലത്തില്‍ പര്യടനപരിപാടികള്‍ ആരംഭിക്കുക. റോഡ്‌ഷോയായിരിക്കും പരിപാടിയുടെ പ്രധാന ആകര്‍ഷണം. കല്‍പ്പറ്റയില്‍ രാവിലെ 10.30നാണ് റോഡ്‌ഷോ ആരംഭിക്കുക.

Rahul Gandhi

കല്‍പ്പറ്റയിലെ സ്വീകരണ പരിപാടിയില്‍ പങ്കെടുക്കുന്നതിനായി മേപ്പാടി, മൂപ്പൈനാട്, വൈത്തിരി,പൊഴുതന, തരിയോട്, മുട്ടില്‍ എന്നീ പഞ്ചായത്തുകളിലെ പ്രവര്‍ത്തകര്‍ കല്‍പ്പറ്റ മുന്‍സിപ്പല്‍ പരിസരത്ത് എത്തിച്ചേരും. ഇവിടെ ഒന്നേകാല്‍ മണിക്കൂര്‍ നേരത്തിന് ശേഷം രണ്ടാമത്തെ സ്വീകരണകേന്ദ്രമായ കമ്പളക്കാട് 11.45-ഓടെ യെത്തും.

കമ്പളക്കാട് നടക്കുന്ന പരിപാടിയില്‍ പടിഞ്ഞാറത്തറ, കോട്ടത്തറ,കണിയാമ്പറ്റ, മുട്ടില്‍, പഞ്ചായത്തുകളിലെയും മടക്കിമല, കാര്യമ്പാടി, കമ്പളക്കാട് എന്നീ പഞ്ചായത്തിലെ പ്രവര്‍ത്തകര്‍ എത്തിച്ചേരണമെന്ന് ജില്ലാ യു ഡി എഫ് കമ്മിറ്റി നല്‍കിയ നിര്‍ദേശം. കമ്പളക്കാട് നടക്കുന്ന പരിപാടിക്ക് ശേഷം 12.30ന് രാഹുല്‍ഗാന്ധി പനമരത്തും, വെള്ളമുണ്ട, തൊണ്ടര്‍നാട്,എടവക, പനമരം എന്നീ പഞ്ചായത്തുകളിലെ യു ഡി എഫ് പ്രവര്‍ത്തകരാണ് ഈ പരിപാടിയില്‍ അണിനിരക്കുക.

ഉച്ചക്ക് രണ്ടിന് മാനന്തവാടിയിലും രാഹുല്‍ ഗാന്ധിയെത്തും. മാനന്തവാടിയില്‍ വെച്ച് നടക്കുന്ന പരിപാടിയില്‍ തിരുനെല്ലി, തവിഞ്ഞാല്‍, മാനന്തവാടി എന്നീ പഞ്ചായത്തുകളിലെ യു ഡി എഫ് പ്രവര്‍ത്തകരായിരിക്കും എത്തിച്ചേരുക. പുല്‍പ്പള്ളിയില്‍ നടക്കുന്ന പരിപാടിയില്‍ പൂതാടി,മുള്ളന്‍കൊല്ലി,പുല്‍പള്ളി എന്നീ പഞ്ചായത്തുകളിലെ പ്രവര്‍ത്തകരും സുല്‍ത്താന്‍ ബത്തേരിയിലെ പരിപാടിയില്‍ മീനങ്ങാടി,അമ്പലവയല്‍,നെന്മേനി,നൂല്‍പ്പുഴ, ബത്തേരി എന്നീ പഞ്ചായത്തുകളിലെ പ്രവര്‍ത്തകരുമാണ് എത്തിച്ചേരുക. രാഹുല്‍ഗാന്ധിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് കല്‍പ്പറ്റ കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസില്‍ ചേര്‍ന്ന യു ഡി എഫ് യോഗത്തിലാണ് അന്തിമരൂപം നല്‍കിയത്.

വയനാട്ടില്‍ എം പി ആയി ആദ്യമായി എത്തുന്ന രാഹുല്‍ഗാന്ധിക്ക് ജില്ലയിലെ വിവിധ പ്രശ്നങ്ങള്‍ ഉന്നയിച്ച് സമഗ്രമായ നിവേദനം തയ്യാറാക്കി ജില്ല യു ഡി എഫിന്റെ നേതൃത്വത്തില്‍ നിവേദനം നല്‍കാന്‍ യോഗം തീരുമാനിച്ചു. മണ്ഡലത്തിലെ പര്യടനത്തിനായി വെള്ളിയാഴ്ച ഉച്ചക്ക് ഒന്നരയോടെയാണ് രാഹുല്‍ഗാന്ധി കോഴിക്കോട് കരിപ്പൂര്‍ വിമാനത്താവളത്തിലെത്തുക. ആദ്യദിനം മലപ്പുറം ജില്ലയില്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങള്‍ അദ്ദേഹം സന്ദര്‍ശിക്കും.

മൂന്ന് മണിക്ക് കാളികാവ്, 4.30ന് നിലമ്പൂര്‍, 5.30ന് എടവണ്ണ, 6.30ന് അരീക്കോട് എന്നിവിടങ്ങളിലെ പര്യടനത്തിന് ശേഷം കല്‍പ്പറ്റയിലെ പി ഡബ്ല്യു ഡി റസ്റ്റ്ഹൗസിലെത്തി താമസിക്കും. എട്ടിന് കല്‍പ്പറ്റയിലെ പര്യടന പരിപാടികള്‍ക്ക് ശേഷം ഒമ്പതിന് രാവിലെ 10 മണിക്ക് ഈങ്ങാപ്പുഴ, 11.30ന് മുക്കം എന്നിവിടങ്ങളിലും വോട്ടര്‍മാര്‍ക്ക് നന്ദിപറയാന്‍ രാഹുലെത്തും. പിന്നീട് കരിപ്പൂര്‍ വിമാനത്താവളം വഴി തിരികെ ഡല്‍ഹിയിലേക്ക് പോകും.

Wayanad
English summary
Final chart for Rahul Gandhi's visit in Wayanad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X