വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പണം തിരിമറി: മീനങ്ങാടി കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലെ മുന്‍ ജീവനക്കാരന് 36 വര്‍ഷം തടവും 1.20 ലക്ഷം രൂപ പിഴയും വിധിച്ചു

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: പണം തിരിമറി നടത്തിയ കേസില്‍ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലെ മുന്‍ എല്‍ഡി ക്ലര്‍ക്കിനെ 36 വര്‍ഷം തടവിനും 1,20,000 രൂപ പിഴ ഒടുക്കുവാനും ശിക്ഷിച്ചു. വയനാട് ജില്ലയിലെ മീനങ്ങാടി കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലെ മുന്‍ എല്‍.ഡി.ക്ലര്‍ക്ക് മീനങ്ങാടി പുറക്കാടില്‍ മട്ടിയമ്പത്ത് വീട്ടില്‍ എം.ശിവനെയാണ് തലശ്ശേരി വിജിലന്‍സ് കോടതി ജഡ്ജ് ബൈജുനാഥ് മൂന്ന് കേസുകളിലായി 36 വര്‍ഷം തടവിനും പിഴ ഒടുക്കുന്നതിനും ശിക്ഷ വിധിച്ചത്.

<strong>ശബരിമല; ഭക്തരുടെ എണ്ണത്തിൽ കാര്യമായ കുറവില്ല, ഇതുവരെ എത്തിയത് 32 ലക്ഷം പേർ</strong>ശബരിമല; ഭക്തരുടെ എണ്ണത്തിൽ കാര്യമായ കുറവില്ല, ഇതുവരെ എത്തിയത് 32 ലക്ഷം പേർ

1997 ജൂണ്‍ 26 മുതല്‍ 2003 ഡിസംബര്‍ ഒന്ന് വരെയുള്ള കാലയളവില്‍ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ ശിവന്‍ എല്‍.ഡി.ക്ലര്‍ക്കായി ജോലി ചെയ്യുമ്പോള്‍ ഹെല്‍ത്ത് സെന്ററിലെ ജീവനക്കാരുടെ ജി.പി.എഫ്., താല്‍കാലിക അഡ്വാന്‍സ്, ലീവ് സറണ്ടര്‍ ,ഡി.എ. ,പി.സി.എ. കുടിശ്ശികകള്‍ ഉള്‍പ്പെടെ 84539 രൂപ രേഖകളിലും ജീവനക്കാരുടെ ഒപ്പുകളിലും കൃത്രിമം കാണിച്ചും തെളിവുകള്‍ നശിപ്പിച്ചും പണാപഹരണം നടത്തിയെന്നാണ് വിജിലന്‍സ് കേസ്. മൂന്ന് കേസുകളിലാണ് കോടതി ശിക്ഷ വിധിച്ചത്.

Wayanad

2000 സെപ്റ്റംബര്‍ നാല് മുതല്‍ 2001 സെപ്റ്റംബര്‍ മൂന്ന് വരെയുള്ള കാലയളവില്‍ 18079 രൂപയുടെ തിരിമറി നടത്തിയ ആദ്യ കേസില്‍ 12 വര്‍ഷം തടവിനും 30000 രൂപ പിഴ യടക്കാനും, 2001 സെപ്റ്റംബര്‍ നാല് മുതല്‍ 2002 സെപ്റ്റംര്‍ മൂന്ന് വരെയുള്ള കാലയളവില്‍ 9480 രൂപയുടെ തിരിമറി നടത്തിയ രണ്ടാമത്തേതില്‍ 12 വര്‍ഷം തടവിനും 30000 രൂപ പിഴയടക്കാനും, 2002 സെപ്റ്റംബര്‍ നാല് മുതല്‍ 2003 ജൂലൈ 25 വരെയുള്ള കാലയളവില്‍ 56980 രൂപയുടെ തിരിമറി നടത്തിയ മൂന്നാമത്തെ കേസില്‍ 12 വര്‍ഷം തടവിനും 60,000 രൂപ പിഴയടക്കാനുമാണ് കോടതി ശിക്ഷിച്ചത്.

വയനാട് വിജിലന്‍സ് യൂണിറ്റ് മുന്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ കെ.കെ.മാര്‍ക്കോസ്,എം .സുള്‍ഫിക്കര്‍ എന്നിവര്‍ അന്വേഷണം നടത്തി മുന്‍ ഡി വൈ എസ് പി കെ.കെ.അബ്ദുല്‍ ഹമീദ് കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ പ്രോസിക്യൂഷന് വേണ്ടി അഡിഷനല്‍ ലീഗല്‍ അഡൈ്വസര്‍ ശൈലജനാണ് ഹാജരായത്.

Wayanad
English summary
Financial scanda; Former health department employee punished in Wayanad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X