വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വയനാട്ടില്‍ വ്യാപക തീപിടുത്തം: കുപ്പാടി ഫോറസ്റ്റ് സെക്ഷനില്‍ ഹെക്ടര്‍ കണക്കിന് വനം കത്തിനശിച്ചു, കല്‍പ്പറ്റയിലും, കമ്പനിക്കുന്നിലും വണ്ണാത്തിമലയിലും, കുറിച്യര്‍മലയിലും തീപിടുത്തം

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: വേനല്‍ ശക്തമായി തുടങ്ങിയതോടെ വയനാട്ടിലെ വിവിധ പ്രദേശങ്ങളില്‍ തീപിടുത്തം. വയനാട് വന്യജീവി സങ്കേതത്തില്‍ മാത്രമായി ഹെക്ടര്‍ കണക്കിന് വനം കത്തിനശിച്ചു. തരിയോട് ഗ്രാമപഞ്ചായത്തിലെ കമ്പനിക്കുന്ന്, പൊഴുതന ഗ്രാമപഞ്ചായത്തിലെ വണ്ണാത്തിമല, കുറിച്യര്‍മല, കല്‍പ്പറ്റ നഗരസഭാ പരിധിയിലെ സിവില്‍സ്റ്റേഷന് പുറക്‌വശം എന്നിവിടങ്ങളില്‍ തീപിടുത്തമുണ്ടായി.

<strong>യുപിയിലെ സഖ്യം പൊളിയാന്‍ കാരണം രാഹുല്‍ ഗാന്ധി.... ഒരു ഫോണ്‍ കോളില്‍ എല്ലാം തീര്‍ന്നു</strong>യുപിയിലെ സഖ്യം പൊളിയാന്‍ കാരണം രാഹുല്‍ ഗാന്ധി.... ഒരു ഫോണ്‍ കോളില്‍ എല്ലാം തീര്‍ന്നു

വണ്ണാത്തിമലയില്‍ ഇനിയും തീയണക്കാന്‍ സാധിച്ചിട്ടില്ല. ബാക്കി സ്ഥലങ്ങളില്‍ തീയണച്ചു. വ്യാഴാഴ്ച തീപടര്‍ന്ന വയനാട് വന്യജീവി സങ്കേതത്തിലെ കുറിച്യാട് റെയ്ഞ്ചിലെ താത്തൂര്‍ ഫോറസ്റ്റ് സെക്ഷനുപുറമെ കുപ്പാടി ഫോറസ്റ്റ് സെക്ഷനിലെ വിവിധഭാഗങ്ങളിലും തീപടര്‍ന്നു. വെള്ളിയാഴ്ച ഉച്ചയോടെയാണ് കുപ്പാടി ഫോറസ്റ്റ് സെക്ഷനുകീഴിലെ വിവിധഭാഗങ്ങളില്‍ തീപടര്‍ന്നത്.

Fire

താത്തൂര്‍ വനമേഖലയില്‍പ്പെടുന്ന പാറക്കൊല്ലി ഭാഗത്താണ് വെള്ളിയാഴ്ച വീണ്ടും തീപിടുത്തമുണ്ടായത്. വ്യഴാഴ്ചയും ഇവിടെ തീപിടുത്തമുണ്ടായിരുന്നു. ഈ ഭാഗത്ത് ഫയര്‍ഫോഴ്‌സിന്റെ വാഹനമെത്താത്തതിനാല്‍ കാട്ടുതീ പെട്ടന്ന് അണക്കാന്‍ സാധിക്കാത്തത് നഷ്ടം ഇരട്ടിയാക്കി. തീ നിയന്ത്രണവിധേയമാക്കാന്‍ ഫയര്‍ വാച്ചര്‍മാരും വനപാലകരും ആവുന്നത്ര ശ്രമിച്ചിട്ടും നടന്നില്ല.

ഉണങ്ങിയ മുളങ്കൂട്ടങ്ങളില്‍ നിന്നും തീ പച്ചമരത്തിലേക്കും ഉണങ്ങി കുറ്റികാടുകളിലേക്കും അതിവേഗം തീ പടരുകയായിരുന്നു. രാവിലെ പതിനൊന്നുമണിയോടെ പടര്‍ന്ന് പിടിച്ച തീ വൈകിട്ട് അഞ്ചുമണിയോടെയാണ് നിയന്ത്രണ വിധേയമാക്കാന്‍ സാധിച്ചത്. ഇതിന് പുറമെ വെള്ളിയാഴ്ച ഉച്ചക്കുശേഷം കുപ്പാടിഫോറസ്റ്റ് സെക്ഷനുകീഴില്‍വരുന്ന കാളിമലവട്ടം, അമ്പേതക്കര്‍, പച്ചാടി, കൗണ്ടര്‍മൂല, ആറാംമൈല്‍ എന്നിവിടങ്ങളിലും തീപിടിച്ചു.

ആദ്യം കൗണ്ടര്‍മൂലയില്‍ രണ്ട് മണിയോടെയാണ് തീപടര്‍ന്നത് ശ്രദ്ധയില്‍പെട്ടത്. തുടര്‍ന്ന് പച്ചാടി, കാളിമലവട്ടം എന്നിവിടങ്ങളിലേക്ക് തീപടര്‍ന്നു. പിന്നീട് ബത്തേരി പുല്‍പ്പള്ളി റോഡിനോട് ചേര്‍ന്ന് ആറാംമൈലിലേക്കും തീവ്യാപിച്ചു. തീപിടുത്തമുണ്ടായ സ്ഥലങ്ങളെല്ലാം കുറിച്യാട് റെയ്ഞ്ചില്‍പെടുന്ന സ്ഥലങ്ങളാണ്. രണ്ട് ദിവസത്തെ തീപിടുത്തത്തില്‍ 50ഹെക്ടറോളം വനഭൂമിയാണ് കത്തിയമര്‍ന്നത്.

വേനല്‍ കനത്തതോടെ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ തീപിടുത്തമുണ്ടായിട്ടുണ്ട്. കല്‍പ്പറ്റ നഗരത്തില്‍ സിവില്‍ സ്റ്റേഷന് പിന്‍വശം തോട്ടത്തിന് വെള്ളിയാഴ്ച തീപിടിച്ചു. പി. ഡബ്ല്യം.ഡി. ഓഫീസിന്റെ സമീപത്തായി ഉച്ചക്ക് ഒന്നരയോടെയാണ് തീപിടുത്തമുണ്ടായത്. അര ഏക്കറിലധികം സ്ഥലം കത്തി നശിച്ചു. കല്‍പ്പറ്റ ഫയര്‍ ആന്റ് റസ്‌ക്യൂ സ്റ്റേഷനില്‍ നിന്ന് അഗ്‌നി ശമന സേനാംഗങ്ങള്‍ എത്തി അരമണിക്കൂറോളം പണിപ്പെട്ടാണ് തീയണച്ചത്.

തരിയോട് പഞ്ചായത്തിലെ കമ്പനിക്കുന്നില്‍ ജനവാസകേന്ദ്രത്തോട് ചേര്‍ന്ന് കഴിഞ്ഞ ദിവസം വന്‍ തീപ്പിടുത്തമുണ്ടായിരുന്നു. തരിയോട് ഗ്രാമപഞ്ചായത്തിന്റെ കൈവശത്തിലുള്ള പത്തോളം ഏക്കറിലുള്ള ഭൂമിയില്‍ പകുതിയോളം സ്ഥലത്ത് തീ പടര്‍ന്നു. പൊഴുതന ഗ്രാമപഞ്ചായത്തിലെ വണ്ണാത്തിമലയില്‍ വെള്ളിയാഴ്ച രാവിലെ തുടങ്ങിയ തീപിടത്തം ഇപ്പോഴും അണക്കാനായിട്ടില്ല. കുറിച്യര്‍മലയിലും കഴിഞ്ഞ ദിവസം തീപിടുത്തമുണ്ടായിരുന്നു. വനമേഖലക്ക് പുറെ ജനവാസകേന്ദ്രങ്ങള്‍ക്ക് സ മപവും തീപിടുത്തമുണ്ടാകുന്നത് ജനങ്ങളെ പരിഭ്രാന്തിയിലാഴ്ത്തിയിട്ടുണ്ട്.

Wayanad
English summary
Fire in Kuppadi forest section at Wayanad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X