വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വയനാട്ടില്‍ മത്സ്യകൃഷിക്ക് പ്രചാരമേറുന്നു; കര്‍ഷകര്‍ക്ക് വിവിധ സഹായപദ്ധതികള്‍: ജില്ലയിലെ പുഴകളില്‍ നിക്ഷേപിച്ചത് 12 ലക്ഷത്തിലധികം മത്സ്യകുഞ്ഞുങ്ങള്‍

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: കടലും കായലുമില്ലാത്ത വയനാട്ടില്‍ മത്സ്യകൃഷിയില്‍ സ്വയംപര്യാപ്ത കൈവരിക്കുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഉള്‍നാടന്‍ മത്സ്യകൃഷിക്ക് പ്രചാരമേറുന്നു. കര്‍ഷകരെ മത്സ്യകൃഷിയിലേക്ക് ആകര്‍ഷിക്കുന്നതിനായി നിരവധി പദ്ധതികളാണ് ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തില്‍ നടന്നുവരുന്നത്. വ്യക്തിഗത മത്സ്യകൃഷിക്ക് പിന്നാലെ പൊതുജലാശയങ്ങളിലെ മത്സ്യസമ്പത്ത് വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ സാമൂഹ്യമത്സ്യകൃഷി പദ്ധതിക്കും വകുപ്പ് ജില്ലയില്‍ തുടക്കമിട്ടിട്ടുണ്ട്.

karappuzhafishfarming

ഈ സാമ്പത്തികവര്‍ഷം 12.45 രൂപയാണ് പദ്ധതിക്കായി വകയിരുത്തിയത്. ഇത്രയും തുക ഉപയോഗിച്ച് വയനാട്ടിലെ ആറ് പഞ്ചായത്തുകളിലെ പുഴകളിലായി വിവിധയിനങ്ങളില്‍പ്പെട്ട 12,15,350 മത്സ്യകുഞ്ഞുങ്ങളെ ഇതിനകം തന്നെ നിക്ഷേപിച്ചിട്ടുണ്ട്. ശാസ്ത്രീയ സമ്മിശ്ര കാര്‍പ്പ് കള്‍ച്ചര്‍, ആസാംവാള കൃഷി, കുളങ്ങളിലെ ഗിഫ്റ്റ് കൃഷി, റീസര്‍ക്കുലേറ്ററി അക്വാകള്‍ച്ചര്‍, കേജ് കുളങ്ങളിലെ അലങ്കാര മല്‍സ്യ റിയറിങ് യൂണിറ്റ്, അലങ്കാര മല്‍സ്യ റിയറിങ് യൂനിറ്റ്, ലൈവ് ഫിഷ് മാര്‍ക്കറ്റ്, പടുതാകുളങ്ങളിലെ കരിമീന്‍ കൃഷി എന്നിവയാണ് പ്രധാനമായും കൃഷി ചെയ്തുവരുന്നത്. ഈ പദ്ധതികള്‍ക്കായി 79.97 കോടി രൂപ നീക്കിവെച്ചിട്ടുണ്ട്. ഇതില്‍ ഇതുവരെ 24.42 ലക്ഷം രൂപ ചിലവഴിച്ചിട്ടുണ്ട്.

fishfarming-1

മത്സ്യകര്‍ഷകരെ സഹായിക്കുന്നതിനായി നിരവധി പദ്ധതികളും നടപ്പിലാക്കിവരുന്നുണ്ട്. ജില്ലയിലെ 26 തദ്ദേശസ്ഥാപന പരിധിയിലെ 4,957 കര്‍ഷകര്‍ക്കായി 15,39,120 മല്‍സ്യക്കുഞ്ഞുങ്ങളെ വിതരണം ചെയ്തു. വലിയ കുളങ്ങളിലെ മല്‍സ്യകൃഷിക്കായി 2.25 ലക്ഷം രൂപയാണ് അനുവദിച്ചത്. 104 മല്‍സ്യകര്‍ഷകര്‍ ഗുണഭോക്താക്കളായി. ഇവര്‍ക്ക് 3,75,000 മല്‍സ്യക്കുഞ്ഞുങ്ങളാണ് വിതരണം ചെയ്തത്. ജനകീയ മല്‍സ്യകൃഷി പദ്ധതി സമയബന്ധിതമായി നടപ്പാക്കുന്നതിനും അത്യാവശ്യ ചെലവുകള്‍ നിര്‍വഹിക്കുന്നതിനുമായി അക്വാകള്‍ച്ചര്‍ എക്സ്റ്റന്‍ഷന്‍ സെന്റര്‍ പദ്ധതി 2017-18 സാമ്പത്തിക വര്‍ഷം നടപ്പാക്കി.

മൂന്നുലക്ഷം രൂപയാണ് ഇതിനായി അനുവദിച്ചത്. രണ്ടു പട്ടികജാതി ഗുണഭോക്താക്കള്‍ക്കായി പടുതാക്കുളം പദ്ധതി പ്രകാരം 80,000 രൂപ വീതം സബ്സിഡിയായി നല്‍കി. ഗുണമേന്മയുള്ള മത്സ്യകുഞ്ഞുങ്ങളെ ലഭ്യമാക്കുന്നതിന്റെ ഭാഗമായി തളിപ്പുഴ, കാരാപ്പുഴ എന്നിവിടങ്ങളില്‍ ഫിഷ് സീഡ് ഹാച്ചറികളും ഒരുങ്ങുന്നുണ്ട്. 1,58,20,000 രൂപ ചെലവിലാണ് തളിപ്പുഴ ഹാച്ചറി നിര്‍മാണം. 160 ലക്ഷം രൂപയാണ് കാരാപ്പുഴ പദ്ധതി പ്രദേശത്ത് ആരംഭിക്കുന്ന മല്‍സ്യവിത്ത് ഉല്‍പാദന കേന്ദ്രത്തിന്റെ അടങ്കല്‍.

Wayanad
English summary
fish farming in wayanad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X