വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വയനാട്ടില്‍ രണ്ടിടത്ത് കഞ്ചാവ് പിടികൂടി; തോല്‍പ്പെട്ടിയില്‍ നാല് യുവാക്കള്‍ അറസ്റ്റില്‍

  • By Desk
Google Oneindia Malayalam News

മാനന്തവാടി: വയനാട്ടില്‍ രണ്ടിടത്ത് കഞ്ചാവ് പിടികൂടി. കഞ്ചാവുമായി ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച യുവാവിനെയും അറസ്റ്റ് ചെയ്തു. ആകെ ജില്ലയില്‍ കഞ്ചാവുമായി അറസ്റ്റിലായത് അഞ്ച് പേര്‍. തലപ്പുഴ ടൗണിലും, ഹൈസ്‌കൂള്‍ കോളേജ് ഭാഗങ്ങളിലും കഞ്ചാവ് വില്‍പ്പന നടത്തുന്ന തലപ്പുഴ കാട്ടേരികുന്ന് പുത്തേട്ട് വീട്ടില്‍ ഷാഹുല്‍ ഹമീദ് (20) നെയാണ് 80 ഗ്രാം കഞ്ചാവ് സഹിതം മാനന്തവാടി എക്സൈസ് ഇന്‍സ്പെക്ടര്‍ ടി ഷറഫുദ്ദീനും സംഘവും മാനന്തവാടി ചൂട്ടക്കടവ് ഭാഗത്ത് കഞ്ചാവ് വില്‍പ്പനക്കിടെ അറസ്റ്റ് ചെയ്തത്.

എന്തുകൊണ്ട് രാഷ്ട്രീയത്തിലേക്കിറങ്ങുന്നില്ല; കാരണം ഭാര്യയുടെ ഭീഷണി, വെളിപ്പെടുത്തി രഘുറാം രാജൻഎന്തുകൊണ്ട് രാഷ്ട്രീയത്തിലേക്കിറങ്ങുന്നില്ല; കാരണം ഭാര്യയുടെ ഭീഷണി, വെളിപ്പെടുത്തി രഘുറാം രാജൻ

അറസ്റ്റ് ചെയ്യാനുള്ള ഉദ്യോഗസ്ഥരുടെ ശ്രമത്തിനിടെ പ്രതി എക്സൈസ് ഉദ്യോഗസ്ഥരെ ആക്രമിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ചു. ഇതിനെ തുടര്‍ന്ന് പരുക്കേറ്റ ഉദ്യോഗസ്ഥര്‍ മാനന്തവാടി ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി. ഷാഹുലിനെതിരെ വേറെയും കേസുകള്‍ നിലവിലുണ്ട്. കഞ്ചാവു ബീഡിയായും ചെറുപൊതികളായും പ്രദേശങ്ങളില്‍ വില്‍പ്പന നടത്തുന്ന ഷാഹുല്‍ ഹമീദിനെ പിന്തുടര്‍ന്നെത്തിയ എക്സൈസ് സംഘത്തിലെ സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ഹാഷിം കെ. അഖില്‍ കെ എം എന്നിവര്‍ ആവശ്യക്കാരനെന്ന നിലയില്‍ പ്രതിയെ സമീപിച്ച് കച്ചവടം ഉറപ്പിക്കുന്ന സമയത്താണ് എക്‌സാണെന്ന തിരിച്ചറിവില്‍ പ്രതി ഉദ്യോഗസ്ഥരെ ആക്രമിച്ചു രക്ഷപ്പെടാന്‍ ശ്രമിച്ചത്.

sahulhameedganjacase

തുടര്‍ന്ന് ഇന്‍സ്പെക്ടര്‍ ഷറഫുദ്ദീനും പാര്‍ട്ടിയും പ്രതിയെ ബലപ്രയോഗത്തിലൂടെ കീഴ്പെടുത്തി അറസ്റ്റു ചെയ്തു. തുടര്‍ന്ന്പരിക്കേറ്റ സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ഹാഷിം, അഖില്‍ എന്നിവര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി. കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തിയതിനും ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്തതിനും ഷാഹുലിനെതിരെ മാനന്തവാടി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മാനന്തവാടി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

തോല്‍പ്പെട്ടിയിലാണ് നാല് യുവാക്കളെ രണ്ട് കിലോ കഞ്ചാവുമായി പിടികൂടിയത്. വയനാട് ജില്ല എക്സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ മാത്യൂസ് ജോണിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ മാനന്തവാടി റെയ്ഞ്ച് ഇന്‍സ്പെക്ടര്‍ ഷറഫുദ്ദീനും ടീമും, തോല്‍പ്പെട്ടി ചെക്ക് പോസ്റ്റിലെ പ്രിവന്റീവ് ഓഫീസര്‍ ഗോപിയും സംഘവും സംയുക്തമായി നടത്തിയ വാഹനപരിശോധനയില്‍ കാറില്‍ കടത്തുകയായിരുന്ന രണ്ട് കിലോ കഞ്ചാവ് പിടികൂടിയത്. കാറിന്റെ ബോണറ്റില്‍ നിന്നുമാണ് 2.050 കഞ്ചാവ് കണ്ടെടുത്തത്. കഞ്ചാവ് കടത്തിയ വാരാമ്പറ്റ പന്തിപ്പൊയില്‍ സ്വദേശികളായ മൂന്നാം പുഴ എം.പി ഹാരിസ് (29),ഊക്കാടന്‍ മുഹമ്മദ് റാഫി (23),പിലാക്കാട്ടില്‍ എം.പി മന്‍സൂര്‍ അലി (25),കണ്ടോത്തന്‍ കെ.ഇ റാഷിദ് (24) എന്നിവരെ അറസ്റ്റ് ചെയ്തു.

Wayanad
English summary
Five arrested in Ganja case from Wayanad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X