വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഇന്ന് അഞ്ച് പേര്‍ക്ക് കൊവിഡ്; ആര്‍ക്കും രോഗമുക്തിയില്ല; നിയന്ത്രണങ്ങള്‍ തുടര്‍ന്ന് വയനാട്

Google Oneindia Malayalam News

കല്‍പ്പറ്റ: വയനാട്ടില്‍ ഇന്ന് അഞ്ച് പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു.ജൂണ്‍ 15ന് ചെന്നൈയില്‍ നിന്നും വന്ന തമിഴ്നാട് നീലഗിരി സ്വദേശിയും, നിലവില്‍ അമ്പലവയലില്‍ ഹോം ക്വാറന്റയിനില്‍ കഴിഞ്ഞു വരുന്നതുമായ 31 കാരന്‍, ജൂണ്‍ 05 ന് കുവൈറ്റില്‍ നിന്നും നാട്ടിലെത്തി ക്വാറന്റയിനില്‍ കഴിഞ്ഞു വരുന്ന അമ്പലവയല്‍ സ്വദേശിയായ 51 കാരന്‍,ജൂണ്‍ 15ന് അബുദാബിയില്‍ നിന്നും വന്ന് എടക്കലില്‍ ക്വാറന്റയിനില്‍ കഴിയുന്ന പാലക്കാട് സ്വദേശിയായ 53കാരന്‍, ജൂണ്‍ 13ന് കുവൈറ്റില്‍ നിന്നും വന്ന് ക്വാറന്റയിനില്‍ കഴിയുന്ന ചുള്ളിയോട് സ്വദേശിയായ 24 കാരന്‍, ജൂണ്‍ 19 ന് സൗദിയില്‍ നിന്നും നാട്ടിലെത്തി ക്വാറന്റെയിനില്‍ കഴിഞ്ഞു വരുന്ന വെള്ളമുണ്ട സ്വദേശിയായ 29 കാരന്‍ എന്നിവര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്.

corona


ഇതോടെ ജില്ലയിലെ കോവിഡ് ബാധിതരുടെ എണ്ണം 75 ആയി. ഇതില്‍ 46 പേര്‍ രോഗമുക്തരായി ആശുപത്രി വിട്ടിരുന്നു. അതേസമയം ഇന്നലെ ജില്ലയില്‍ ആര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നില്ല. ഒരാള്‍ രോഗമുക്തി നേടുകയും ചെയ്തിരുന്നു.

കേരളത്തില്‍ ഇന്ന് 138 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. മലപ്പുറം ജില്ലയില്‍ 17 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ 16 പേര്‍ക്കും, എറണാകുളം ജില്ലയില്‍14 പേര്‍ക്കും, കൊല്ലം, കോട്ടയം ജില്ലകളില്‍ 13 പേര്‍ക്ക് വീതവും, ആലപ്പുഴ, തൃശൂര്‍ ജില്ലകളില്‍ 12 പേര്‍ക്ക് വീതവും, തിരുവനന്തപുരം ജില്ലയില്‍ 11 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ 9 പേര്‍ക്കും, കോഴിക്കോട്, വയനാട് ജില്ലകളില്‍ 5 പേര്‍ക്ക് വീതവും, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ 4 പേര്‍ക്ക് വീതവും കണ്ണൂര്‍ ജില്ലയില്‍ 3 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

Recommended Video

cmsvideo
Excise driver KP Sunil's audio message came out | Oneindia Malayalam

88 പേര്‍ കൊവിഡ് മുക്തരാവുകയും ചെയ്തിട്ടുണ്ട്. മലപ്പുറം ജില്ലയില്‍ 26 പേരുടെയും (ഒരു തൃശൂര്‍, ഒരു ആലപ്പുഴ, ഒരു പാലക്കാട്), കണ്ണൂര്‍ ജില്ലയില്‍ 18 പേരുടേയും (2 കാസര്‍ഗോഡ്, ഒരു കോഴിക്കോട്, ഒരു തൃശൂര്‍), പാലക്കാട് ജില്ലയില്‍ 11 പേരുടെയും, എറണാകുളം ജില്ലയില്‍ 9 പേരുടെയും, കോഴിക്കോട്, കാസര്‍കോട് ജില്ലകളില്‍ 7 പേരുടെ വീതവും, കോട്ടയം, തൃശൂര്‍ ജില്ലകളില്‍ 4 പേരുടെ വീതവും, ഇടുക്കി ജില്ലയില്‍ 2 പേരുടെയും പരിശോധനാ ഫലമാണ് ഇന്ന് നെഗറ്റീവ് ആയത്. 1540 പേരാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. 1,747 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടിയത്.

ഇന്ന് 4 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടി മുനിസിപ്പാലിറ്റി (കണ്ടൈന്‍മെന്റ് സോണ്‍: വാര്‍ഡ് 31), ഇടുക്കി ജില്ലയിലെ കട്ടപ്പന മുന്‍സിപ്പാലിറ്റി (5,8), രാജകുമാരി (8), തൃശൂര്‍ ജില്ലയിലെ വെള്ളാങ്ങല്ലൂര്‍ (14, 15) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകള്‍. കൊല്ലം ജില്ലയിലെ കല്ലുവാതുക്കല്‍ വാര്‍ഡ് 23നെ കണ്ടൈന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കി. നിലവില്‍ 112 ഹോട്ട് സ്പോട്ടുകളാണ് ഉള്ളത്.

 യോഗിയുടെ ആഗ്ര മോഡല്‍ പൊളിച്ചടുക്കി പ്രിയങ്ക ഗാന്ധി! യുപിയിലെ ബിജെപി സർക്കാർ പ്രതിരോധത്തിൽ! യോഗിയുടെ ആഗ്ര മോഡല്‍ പൊളിച്ചടുക്കി പ്രിയങ്ക ഗാന്ധി! യുപിയിലെ ബിജെപി സർക്കാർ പ്രതിരോധത്തിൽ!

Wayanad
English summary
Five New Coronavirus Cases Reported In Wayanad Today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X