വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പ്രളയ പുനര്‍നിര്‍മ്മാണം; 'ജനകീയം ഈ അതിജീവനം' ജില്ലാതല പൊതുജന സംഗമം നടത്തി, കെയര്‍ഹോം പദ്ധതിയിലെ വീടുകളുടെ താക്കോല്‍ കൈമാറി

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: വയനാട്ടിലെ പ്രളയ ദുരിതാശ്വാസ പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൊതു സമൂഹത്തെ അറിയിക്കാന്‍ 'ജനകീയം ഈ അതിജീവനം' എന്ന പേരില്‍ കല്‍പ്പറ്റ മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ നടന്ന ജില്ലാതല പൊതുജന സംഗമം നടത്തി. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. സഹകരണ വകുപ്പ് നടപ്പിലാക്കുന്ന കെയര്‍ഹോം പദ്ധതിയുടെ ഭാഗമായി പണി പൂര്‍ത്തിയാക്കിയ രണ്ടു വീടുകളുടെ താക്കോല്‍ മേപ്പാടി സ്വദേശിനി ശാന്ത വിജയന്‍, പനമരം കൂളിവയല്‍ സ്വദേശിനി സുമയ്യ റഷീദ് എന്നിവര്‍ക്ക് കൈമാറി.

<strong>പത്തനംതിട്ട ജില്ലയില്‍ രണ്ടു ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു; യെല്ലോ അലര്‍ട്ട് 23 വരെ തുടരും, രണ്ട് ക്യാമ്പുകളിൽ 67 പേരടങ്ങുന്ന 18 കുടുംബങ്ങൾ!</strong>പത്തനംതിട്ട ജില്ലയില്‍ രണ്ടു ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു; യെല്ലോ അലര്‍ട്ട് 23 വരെ തുടരും, രണ്ട് ക്യാമ്പുകളിൽ 67 പേരടങ്ങുന്ന 18 കുടുംബങ്ങൾ!

കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ദയ റീഹാബിലിറ്റേഷന്‍ ട്രസ്റ്റ് തണല്‍ തൃശ്ശിലേരി വില്ലേജിലെ 17 കുടുംബങ്ങള്‍ക്ക് അഞ്ചു സെന്റ് ഭൂമി വീതം സൗജന്യമായി നല്‍കിയതിന്റെ രേഖകളും ചടങ്ങില്‍ കൈമാറി. പ്ലാമൂല കാക്കോരി, നന്മാറ കോളനിവാസികള്‍ ഭൂ രേഖകള്‍ എറ്റുവാങ്ങി. പ്രളയബാധിതരെ സഹായിക്കാന്‍ മുന്നിട്ടിറങ്ങിയ സാമൂഹിക- സന്നദ്ധസംഘടന പ്രവര്‍ത്തകരെ ചടങ്ങില്‍ ആദരിച്ചു. കഴിഞ്ഞ പ്രളയകാലത്തിന്റെ ഓര്‍മ്മപ്പെടുത്തല്‍ കൂടിയായി പൊതുജനസംഗമം. പ്രളയസമയത്തെയും പിന്നീട് നടത്തിയ പുനരധിവാസപ്രവര്‍ത്തനങ്ങളും ജില്ലാകലക്ടര്‍ എ ആര്‍ അജയകുമാര്‍ ചടങ്ങില്‍ വിശദീകരിച്ചു.

Janakeeyam athijeevanam

വയനാട്ടില്‍ ഒരുകാലത്തുമില്ലാത്ത വിധത്തിലുള്ള പ്രളയമായിരുന്നു കഴിഞ്ഞ വര്‍ഷമുണ്ടായത്. ജില്ലയിലെ മൂന്ന് താലൂക്കുകളിലായി 272 ക്യാമ്പുകളാണ് പ്രളയകാലത്ത് തുറന്ന് പ്രവര്‍ത്തിച്ചത്. 9557 കുടുംബങ്ങളില്‍ നിന്നായി ആകെ 34158 ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു. ഉല്‍പാദന,സേവന,അടിസ്ഥാന സൗകര്യ മേഖലകളിലായി 2251.11 കോടി രൂപയുടെ നാശനഷ്ടങ്ങളാണുണ്ടായത്.

പ്രളയബാധിതരായ 8079 കുടുംബങ്ങള്‍ക്ക് അടിയന്തര സഹായമായി 8.07 കോടി രൂപ നല്‍കി. പ്രളയത്തില്‍ മരണപ്പെട്ട ഒമ്പത് പേരുടെ ആശ്രിതര്‍ക്ക് 4 ലക്ഷം രൂപ വീതം ആകെ 36 ലക്ഷം രൂപയും വിതരണം ചെയ്തു. പ്രളയത്തില്‍ നഷ്ടപ്പെട്ട ആവശ്യരേഖകള്‍ നല്‍കുന്നതിനായി നടത്തിയ അദാലത്തില്‍ 120 പേര്‍ക്ക് രേഖകള്‍ നല്‍കി. പൂര്‍ണമായി തകര്‍ന്ന 843 വീടുകളില്‍ വകുപ്പുകള്‍ നേരിട്ടും സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെയും 217 വീടുകള്‍ പുനര്‍ നിര്‍മ്മിച്ചു. ഗുണഭോക്താക്കള്‍ നേരിട്ട് നിര്‍മ്മാണം നടത്തുന്ന 407 വീടുകളില്‍ 354 വീടുകള്‍ക്ക് ഒന്നാം ഗഡുവും 197 വീടുകള്‍ക്ക് രണ്ടാം ഗഡുവും 184 വീടുകള്‍ക്ക് മൂന്നാം ഗഡുവും നല്‍കി.

വീടുകള്‍ക്ക് ഭാഗികമായി നാശനഷ്ടം സംഭവിച്ച 6210 പേരില്‍ 6138 പേര്‍ക്കും ധനസഹായം നല്‍കി. ഇത്തരത്തില്‍ പ്രളയബാധിതരുടെ പുനരധിവാസത്തിന് 46.71 കോടി രൂപ ജില്ലയില്‍ ചെലവഴിച്ചു. അതോടൊപ്പം പ്രളയത്തില്‍ തകര്‍ന്ന മക്കിമല സ്‌കൂള്‍ പൂര്‍ണ്ണമായും പുനര്‍ നിര്‍മ്മിക്കുവാനും സാധിച്ചു. പ്രളയത്തില്‍ ജില്ലയില്‍ തകര്‍ന്ന 495.85 കിലോമീറ്റര്‍ പൊതുമരാമത്ത് റോഡുകള്‍ നന്നാക്കി. ഇതിനായി ആകെ 35.16 കോടി രൂപ ചെലവാക്കി. തകര്‍ന്ന ആറ് പാലങ്ങള്‍ നന്നാക്കുന്നതിനായി 2.95 കോടി രൂപയും ചെലവാക്കി.

2018 ആഗസ്റ്റ് മുതല്‍ 2019 ജൂണ്‍ വരെ ജില്ലയില്‍ കൃഷി വകുപ്പ് കൃഷി പുനരുജ്ജീവിപ്പിക്കുന്നതിനായി 27.66 കോടി രൂപ ചെലവഴിച്ചു. 16,566 കര്‍ഷകര്‍ക്ക് ദുരിതാശ്വാസ സഹായം നല്കി. പ്രളയത്തില്‍ കാര്‍ഷിക മേഖലയില്‍ ജില്ലയില്‍ 12,400 ഹെക്ടര്‍ സ്ഥലത്ത് കൃഷി നാശമുണ്ടായിരുന്നു. 1377 കര്‍ഷകര്‍ക്ക് വിള ഇന്‍ഷൂറന്‍സ് പദ്ധതി പ്രകാരം 3 കോടി രൂപയുടെ ധനസഹായം ലഭ്യമാക്കി. മൃഗപരിപാലന മേഖലയിലെ 894 കര്‍ഷകര്‍ക്ക് 97,96,800 രൂപ നഷ്ടപരിഹാരമായി നല്‍കി.

നാഷണല്‍ ലൈവ്സ്റ്റോക്ക് മിഷന്‍ (എന്‍.എല്‍.എം) പദ്ധതി പ്രകാരം 46 കര്‍ഷകര്‍ക്ക് 506 ആടുകളെ വിതരണം ചെയ്തു. ജില്ലയില്‍ പ്രളയത്തെ തുടര്‍ന്ന് താറുമാറായ വൈദ്യുതി ബന്ധം പുനസ്ഥാപിക്കുന്നതിന് 52.4 കി.മീറ്റര്‍ വൈദ്യുത ലൈന്‍ വലിക്കുന്നതിന് 30,39,490 രൂപ ചെലവഴിച്ചു. കുടുംബശ്രീ മുഖേന പ്രളയ ദുരന്ത ബാധിതര്‍ക്ക് ഉപജീവന മാര്‍ഗ്ഗങ്ങള്‍ പുനരാരംഭിക്കുന്നതിനു സര്‍ക്കാരിന്റെ നേതൃത്വത്തില്‍ തുടങ്ങിയ ഉജ്ജീവന വായ്പ പദ്ധതി പ്രകാരം വിവിധ ബാങ്കുകള്‍ വഴി 2837 പേര്‍ക്ക് 22.75 കോടി രൂപ ജില്ലയില്‍ വായ്പയായി നല്‍കിയതായും കണക്കുകള്‍ വ്യക്തമാക്കുന്നു.

Wayanad
English summary
Flood Reconstruction; 'Janakiyam athijeevanam' held a public meeting at the district level
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X