വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

റിസോര്‍ട്ട് നടത്തിപ്പുകാരന്റെ കൊലപാതകത്തില്‍ ദൂരൂഹത: പ്രധാനപ്രതി കസ്റ്റഡിയിലെന്ന് സൂചന; വഴക്കിനിടെ കുത്തേറ്റ ഒരാള്‍ ആശുപത്രിയില്‍

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: കല്‍പ്പറ്റയില്‍ റിസോര്‍ട്ട് നടത്തിപ്പുകാരന്‍ കൊല ചെയ്യപ്പെട്ട സംഭവത്തില്‍ ദുരൂഹത. മരണകാരണം സംബന്ധിച്ച് പൊലീസ് ഇതുവരെ ഒരു വിവരവും പുറത്തുവിട്ടിട്ടില്ല. വ്യാഴാഴ്ച രാത്രിയാണ് കല്‍പ്പറ്റ മണിയങ്കോട് വിസ്പറിംഗ് വുഡ്‌സ് എന്ന റിസോര്‍ട്ടില്‍ സുല്‍ത്താന്‍ബത്തേരി മണിയങ്കോട് സ്വദേശി കൊച്ചുവീട്ടില്‍ നെബു എന്ന വിന്‍സെന്റ് സാമുവലി(52)നെ കൊല ചെയ്യപ്പെട്ട നിലയില്‍ കണ്ടെത്തുന്നത്.

<strong>കോണ്‍ഗ്രസും ബിജെപിയും 110 സീറ്റില്‍ നേര്‍ക്കുനേര്‍... സഖ്യം 450 സീറ്റില്‍.... കണക്കുകള്‍ ഇങ്ങനെ</strong>കോണ്‍ഗ്രസും ബിജെപിയും 110 സീറ്റില്‍ നേര്‍ക്കുനേര്‍... സഖ്യം 450 സീറ്റില്‍.... കണക്കുകള്‍ ഇങ്ങനെ

നേരം പുലര്‍ന്നതോടെ റിസോര്‍ട്ടിലെ ജോലിക്കാരിയായ സ്ത്രീയാണ് നെബുവിനെ കുത്തേറ്റ് മരിച്ച നിലയില്‍ ആദ്യം കണ്ടത്. റിസോര്‍ട്ടിന്റെ മുന്‍വശം നിറയെ രക്തം കളം കെട്ടിനിന്നിരുന്നു. ഭക്ഷണശാലയുടെ അടുത്തായി റിസോര്‍ട്ടിന്റെ ബോര്‍ഡിന്റെ തൂണിലും റോഡിലും രക്തം വീണുകിടപ്പുണ്ടായിരുന്നു. കെട്ടിടത്തിനുള്ളിലും രക്തം തളം കെട്ടിനിന്നിരുന്നു. സംഭവം നടന്നതിന് പിന്നാലെ പ്രധാനപ്രതി കസ്റ്റഡിയിലായതായാണ് സൂചന. വ്യാഴാഴ്ച രാത്രിയില്‍ നെബുവിന്റെ കൂടെയുണ്ടായിരുന്നവരെ ചുറ്റിപ്പറ്റിയാണ് അന്വേഷണം നടക്കുന്നത്. മീനങ്ങാടി സ്വദേശിയാണ് ഇപ്പോള്‍ പൊലീസിന്റെ കസ്റ്റഡിയിലുള്ളതായാണ് ലഭിക്കുന്ന സൂചന. വ്യാഴാഴ്ച അര്‍ദ്ധരാത്രിയോടെയാണ് കൊലപാതകം നടന്നതെന്നാണ് കരുതുന്നത്.

samuelwayanad

നെബു വയനാടിന്റെ ടൂറിസം രംഗത്തെ മികച്ച സംരംഭകനാണ്. അതിനാല്‍ തന്നെ പലരുമായും പണമിടപാടുണ്ടായിരുന്നുവെന്നും അത്തരത്തിലൊരു ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നായിരുന്നു ആദ്യം പുറത്തുവന്ന വാര്‍ത്തകള്‍. എന്നാല്‍ കൊലപാതകത്തിന് പണമിടപാടുമായി ബന്ധമില്ലെന്നും മീനങ്ങാടി സ്വദേശിയായ ഒരു അധ്യാപികയുമായി നെബുവിന് ബന്ധമുണ്ടായിരുന്നുവെന്നും, ഇവരുടെ ഭര്‍ത്താവും സുഹൃത്തും ചേര്‍ന്നാണ് കൊലപാതകം നടത്തിയതെന്നുമാണ് ഒടുവില്‍ പുറത്തുവരുന്ന വിവരം. നെബുവുമായുണ്ടായ വഴക്കിനിടെ പരിക്കേറ്റ അധ്യാപികയുടെ ഭര്‍ത്താവിന്റെ സുഹൃത്ത് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണെന്ന് പറയുന്നു. നെബു നിരവധി സ്ഥലങ്ങളില്‍ റിസോര്‍ട്ടുകളും ടുറിസ്റ്റ് ഹോമുകളും വാടകക്കെടുത്തും അല്ലാതെയും നടത്തിവരുന്നുണ്ട്. ലീലാമ്മയാണ് നെബുവിന്റെ ഭാര്യ. മക്കള്‍: ഡില്‍ന, ഷില്‍ന.

Wayanad
English summary
follow up in resort owner's mureder case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X