വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ക്രിസ്തുമസ്-പുതുവർഷ ആഘോഷ സീസൺ വരുന്നു, പരിശോധന കർശനമാക്കാൻ ഭക്ഷ്യ സുരക്ഷാ വകുപ്പ്

Google Oneindia Malayalam News

വയനാട്: ജില്ലയില്‍ ക്രിസ്തുമസ് ന്യൂഇയര്‍ സീസണുമായി ബന്ധപ്പെട്ട് ഭക്ഷ്യ സുരക്ഷാ പരിശോധന രാത്രികാലങ്ങളിലടക്കം കര്‍ശനമാക്കാന്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് തീരുമാനിച്ചു. ഭക്ഷ്യ സുരക്ഷാ ലൈസന്‍സ്, രജിസ്‌ട്രേഷന്‍ എടുക്കാത്ത സ്ഥാപനങ്ങളെ ജില്ലയില്‍ പ്രവര്‍ത്തിക്കുവാന്‍ അനുവദിക്കുകയില്ല. എല്ലാ ഭക്ഷ്യ ഉല്‍പാദക, വിതരണ വില്‍പ്പന സ്ഥാപനങ്ങളും, ഭക്ഷ്യ സുരക്ഷാ ലൈസന്‍സ് രജിസ്‌ട്രേഷന്‍ നിര്‍ബന്ധമായും എടുക്കേണ്ടതാണെന്ന് ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍ അറിയിച്ചു.

വീടുകള്‍ കേന്ദ്രീകരിച്ച് കേക്ക് നിര്‍മ്മിച്ച് വില്‍പ്പന നടത്തുന്നവരും ഭക്ഷ്യ സുരക്ഷാ ലൈസന്‍സ്,രജിസ്‌ട്രേഷന്‍ എന്നിവ നിര്‍ബന്ധമായും എടുത്തിരിക്കണം. ഭക്ഷ്യ വസ്തുക്കളുടെ നിര്‍മ്മാണം, വിതരണം, വില്‍പ്പന എന്നീ രംഗങ്ങളില്‍ വൃത്തി ശുചിത്വ ശീലങ്ങള്‍ പാലിക്കണം. ഭക്ഷ്യ സുരക്ഷാ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ സ്ഥാപനത്തില്‍ പ്രദര്‍ശിപ്പിക്കണം. മുറിച്ച് വെച്ച് വിതരണം ചെയ്യുന്ന പഴങ്ങള്‍, തുറന്ന് വെച്ച് വില്‍പ്പന നടത്തുന്ന ബേക്കറി അടക്കമുളള ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍ ഈച്ച, പൊടി മുതലായവ മലിനപ്പെടുത്തുന്ന സാഹചര്യം ഒഴിവാക്കണം.

food

പായ്ക്കറ്റ് ഭക്ഷണത്തിന്റെ പുറത്ത് കര്‍ശനമായ ലേബല്‍ വ്യവസ്ഥകള്‍ പാലിക്കണമെന്നും, സര്‍ബത്ത്, ജ്യൂസ്, ചായ, കാപ്പി മുതലായ പാനീയങ്ങള്‍ക്ക് ഉപയോഗിക്കുന്ന വെളളവും, ഐസും ശുദ്ധമായ കുടിവെളളത്തില്‍ ഉണ്ടാക്കിയവ ആയിരിക്കണം. ജീവനക്കാര്‍ കര്‍ശനമായ വൃത്തി ശുചിത്വ ശീലങ്ങളും കോവിഡ് -19 മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും പാലിക്കണം. എണ്ണപ്പലഹാരങ്ങളും മറ്റും പാകംചെയ്യാന്‍ ഉപയോഗിക്കുന്ന എണ്ണ വീണ്ടും വീണ്ടും ചൂടാക്കി ഉപയോഗിക്കരുത്‌. പ്രിന്റഡ് ന്യൂസ് പേപ്പറില്‍ ഭക്ഷ്യ വസ്തുക്കള്‍ പൊതിഞ്ഞ് കൊടുക്കരുത്. കുപ്പിവെളളവും മറ്റ് പാനീയങ്ങളും വെയില്‍ തട്ടുന്ന രീതിയില്‍ സൂക്ഷിക്കുവാന്‍ പാടില്ല. നിയമലംഘകര്‍ക്കെതിരെ ഭക്ഷ്യ സുരക്ഷാ ഗുണനിലവാര നിയമമനുസരിച്ച് കര്‍ശനമായ നടപടികള്‍ സ്വീകരിക്കുന്നതാണെന്ന് ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍ അറിയിച്ചു.

ഉപഭോക്താക്കള്‍ തുറന്ന് വെച്ചതോ ഈച്ച, പാറ്റ, പൊടി മുതലായവ മലിനപ്പെടുത്തിയതോ, വൃത്തിഹീനമായ സാഹചര്യത്തില്‍ പാകം ചെയ്യുന്നതോ, വിതരണം ചെയ്യുന്നതോ ആഹാര സാധനങ്ങള്‍ ഒരു കാരണവശാലും ഉപയോഗിക്കരുത് . തിളപ്പിച്ചാറിയ ശുദ്ധജലം മാത്രമേ ഉപയോഗിക്കാവു എന്ന് ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍ എസ്. അജി അറിയിച്ചു.
പൊതുജനങ്ങളുടെ പരാതികള്‍ ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍ - 8943346192, കല്‍പ്പറ്റ ഭക്ഷ്യ സുരക്ഷാ ഓഫീസര്‍ - 9072639570, സുല്‍ത്താന്‍ ബത്തേരി ഭക്ഷ്യ സുരക്ഷാ ഓഫീസര്‍ - 8943346570, മാനന്തവാടി ഭക്ഷ്യ സുരക്ഷാ ഓഫീസര്‍ - 7593873342, ടോള്‍ ഫ്രീ നമ്പര്‍ 1800 425 1125 എന്നീ നമ്പറുകളില്‍ അറിയിക്കാം.

Wayanad
English summary
Food Safety department to ensure food safety in Christmas-New Year season
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X