വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വയനാട്ടിലെ ഫുള്‍ ജാര്‍ സോഡയുടെ വില്‍പ്പന; ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെന്ന് കണ്ടെത്തി, മുന്നറിയിപ്പുമായി അധികൃതര്‍... നിയമം പാലിച്ചില്ലെങ്കില്‍ നടപടി ഉറപ്പ്!

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: കേരളക്കരയാകെ തരംഗമായി മാറിയ ഫുള്‍ ജാര്‍ സോഡയുടെ വില്‍പ്പന ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണെന്ന് കണ്ടെത്തി. ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ അടുത്തിടെ വില്‍പ്പന സജീവമായ ഫുള്‍ജാര്‍ സോഡയെ കുറിച്ചുള്ള പരാതിയും സംശയവും ഉയര്‍ന്നതിന്റെ അടിസ്ഥാനത്തിലാണ് ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധന കര്‍ശനമാക്കിയത്.

തിരിച്ചടിയിൽ നിന്ന് പാഠം, ശബരിമല വിഷയത്തിൽ തീവ്ര നിലപാടിൽ നിന്ന് പിന്നോട്ടടിക്കാൻ പിണറായി സർക്കാർ
ജില്ലാ ആസ്ഥാനമായ കല്‍പ്പറ്റയില്‍ നടത്തിയ പരിശോധനയില്‍ ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങളൊന്നും പാലിക്കാതെയാണ് ഫുള്‍ ജാര്‍ സോഡയുടെ വില്‍പ്പന നടത്തുന്നതെന്നാണ് ഭക്ഷ്യസുരക്ഷാവകുപ്പ് കണ്ടെത്തിയിട്ടുള്ളത്. സോഡ തയ്യാറാക്കുന്ന വലുതും ചെറുതുമായ ഗ്ലാസുകള്‍ കഴുകുന്ന വെളളം മാറ്റാതെയും സോഡയിലേക്ക് ഇറക്കുന്ന ചെറിയ ഗ്ലാസിന്റെ അടിഭാഗം വേണ്ടത്ര വൃത്തിയില്ലാത്ത രീതിയിലുമാണ് കൈകാര്യം ചെയ്യുന്നതെന്നാണ് കണ്ടെത്തിയിട്ടുള്ളത്.

Full Jar Soda

ഇത്തരത്തില്‍ വൃത്തിഹീനമായ രീതിയില്‍ ഈ പാനീയം വില്‍പ്പന നടത്തിയാല്‍ അത് ഭക്ഷ്യ വിഷബാധപോലെയുളള അസുഖങ്ങള്‍ക്കിടവരുത്തുമെന്നാണ് ഭക്ഷ്യ സുരക്ഷാ വകുപ്പ് വ്യക്തമാക്കുന്നത്. ഫുള്‍ ജാര്‍ സോഡ വില്‍പ്പന നടത്തുന്ന തെരുവോരസ്ഥാപനങ്ങള്‍ ഭക്ഷ്യ സുരക്ഷാ ഗുണനിലവാര നിയമത്തിലെ വ്യവസ്ഥകള്‍ കര്‍ശനമായി പാലിക്കണമെന്ന് സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍ പി. ജെ വര്‍ഗീസ് ആവശ്യപ്പെട്ടു.

കച്ചവടക്കാര്‍ ഭക്ഷ്യ സുരക്ഷാ ലൈസന്‍സ്/രജിസ്ട്രേഷന്‍ എടുക്കുകയും ആയത് ഉപഭോക്താക്കള്‍ കാണുന്ന വിധം പ്രദര്‍ശിപ്പിക്കുകയും വേണം. ജീവനക്കാരുടെ മെഡിക്കല്‍ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് സ്ഥാപനത്തില്‍ സൂക്ഷിക്കണം. സ്ഥാപനത്തിലുപയോഗിക്കുന്ന വെളളം, ഐസ് മുതലായവ ശുദ്ധവും രോഗാണുവിമുക്തവുമായിരിക്കണം, വൃത്തിഹീനമായ ചുറ്റുപാടുകളിലും, ഈച്ച, പൊടി മുതലായവ മലിനപ്പെടുത്തുന്ന സാഹചര്യത്തിലും ഭക്ഷണസാധനങ്ങള്‍ ഉണ്ടാക്കാതിരിക്കണം, ജീവനക്കാര്‍ കര്‍ശനമായ വ്യക്തി ശുചിത്വം പാലിക്കണം, സോഡ മുതലായ ബോട്ടില്‍ പാനീയങ്ങള്‍ നിയമാനുസൃത ലൈസന്‍സുളള സ്ഥാപനങ്ങളില്‍ നിന്നു മാത്രം വാങ്ങുകയും, ബോട്ടിലിന് പുറത്ത് ഭക്ഷ്യ സുരക്ഷാ ലേബല്‍ വ്യവസ്ഥകള്‍ പാലിക്കുന്നു എന്ന് ഉറപ്പുവരുത്തുകയും വേണം.

പ്രത്യേകിച്ച് ഉല്പാദകന്റെ മേല്‍വിലാസം, ഉല്‍പാദിപ്പിച്ച തീയതി, കാലാവധി, ഭക്ഷ്യ സുരക്ഷാ ലൈസന്‍സ് നമ്പര്‍ മുതലായവ ഉറപ്പുവരുത്തണം. പൊതുജനങ്ങളോടും ഭക്ഷ്യസുരക്ഷാ വകുപ്പ് പ്രത്യേക നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഉപഭോക്താക്കള്‍ വൃത്തിയും ശുചിത്വവുമുളള സ്ഥാപനങ്ങളില്‍ നിന്നും വ്യക്തികളില്‍ നിന്നും മാത്രമേ ഇവ വാങ്ങാന്‍ പാടുളളു, ഗുണനില വാരത്തില്‍ എന്തെങ്കിലും സംശയം തോന്നുന്ന പക്ഷം അത്തരം ഭക്ഷ്യ വസ്തുക്കളും പാനീയങ്ങളും ഒരു കാരണവശാലും ഉപയോ ഗിക്കരുതെന്നുമാണ് മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്.

ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നിര്‍ദേശങ്ങള്‍ പാലിക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശനമായ നിയമനടപടികള്‍ സ്വീകരിക്കുമെന്നും അധികൃതര്‍ അറിയിച്ചു. പച്ചമുളക്, ഇഞ്ചി, പൊതിന എന്നിവ അരച്ച മിശ്രിതവും, ഉപ്പും, പഞ്ചസാരയും, കസ്‌കസും ലായിനിയാക്കി ചെറിയ ഗ്ലാസില്‍ നിറച്ച് സോഡ നിറച്ച വലിയ ഗ്ലാസിലേക്കിടുന്നതാണ് ഫുള്‍ ജാര്‍ സോഡ. ഇത്തരം സോഡ കുടിക്കാന്‍ വലിയ തിരക്കാണ് വില്‍പ്പനകേന്ദ്രങ്ങളില്‍ അനുഭവപ്പെടുന്നത്. സോഷ്യല്‍ മീഡിയയിലടക്കം തരംഗമായതോടെ ഫുള്‍ ജാര്‍ സോഡയുടെ രുചി നുകരാനെത്തുന്നവരുടെ എണ്ണം ദിനം പ്രതി കൂടുകയാണ്.

Wayanad
English summary
Food safty department's warning about full jar soda
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X