വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വടക്കനാട് കൊമ്പനെ പിടികൂടാന്‍ കുങ്കിയാനകളെ തേടി വനംവകുപ്പ് കര്‍ണാടകയിലേക്ക്; മൂന്നാംഘട്ട സമരമെന്ന മുന്നറിയിപ്പുമായി ഗ്രാമസംരക്ഷണസമിതി

  • By Desk
Google Oneindia Malayalam News

സുല്‍ത്താന്‍ബത്തേരി: നാട്ടില്‍ ഭീതിവിതച്ച് രണ്ട് പേരെ കൊലപ്പെടുത്തി വടക്കനാട് കൊമ്പനെ പിടികൂടാന്‍ വനംവകുപ്പ് കുങ്കിയാനകളെ തേടി കര്‍ണാടകയിലേക്ക്. മുത്തങ്ങയിലെയും തമിഴ്നാട് മുതുമലയിലെയും കുങ്കിയാനകള്‍ക്ക് മദപ്പാടായതിനാലാണ് കുങ്കിയാനകള്‍ക്കായി സംസ്ഥാന വനംവകുപ്പ് കര്‍ണാടകയെ ആശ്രയിച്ചിരിക്കുന്നത്. കുങ്കിയാനകളെ ലഭ്യമാകുന്നതിനായി കര്‍ണാടകയിലെ ഉന്നത വനംവകുപ്പ് ഉദ്യോഗസ്ഥന് കത്തയച്ചിട്ടുണ്ട്.

കുങ്കിയാനയെ തേടി

കുങ്കിയാനയെ തേടി


ആനയെ മയക്കുവെടി വെച്ച് പിടികൂടണമെങ്കില്‍ പരിശീലനം സിദ്ധിച്ച കുങ്കിയാനയെ അനിവാര്യമാണ്. അതിനാല്‍ കുങ്കിയാനകളെ ലഭിക്കുന്ന മുറയ്ക്ക് വടക്കനാട് കൊമ്പനെ ഉടനെ പിടികൂടുമെന്നുമാണ് വനംവുകുപ്പ് വ്യക്തമാക്കുന്നത്, രണ്ട്ദിവസത്തിനകം കര്‍ണാടകയില്‍ നിന്നും കുങ്കിയാനകളെത്തുമെന്നും സൂചനയുണ്ട്. അതേസമയം, വടക്കനാട് വന്യമൃഗശല്യവുമായി ബന്ധപെട്ട് രണ്ട് തവണ പ്രത്യക്ഷസമരവുമായ രംഗത്തെത്തിയ ഗ്രാമസംരക്ഷണ സമിതി കൊമ്പനെ എത്രയുംപെട്ടന്ന് പിടികൂടിയില്ലെങ്കില്‍ മൂന്നാംഘട്ട സമരവുമായി എത്തുമെന്നാണ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

 കൊമ്പനെ പിടിക്കാന്‍ ഉത്തരവ്

കൊമ്പനെ പിടിക്കാന്‍ ഉത്തരവ്

2018 മെയിലാണ് വടക്കനാട് കൊമ്പനെ മയ്ക്കുവെടിവെച്ചു പിടികൂടി കൂട്ടിലടക്കണമെന്ന് വനംവകുപ്പ് ഉത്തരവായത്. ജനുവരി മാസത്തിലാണ് വനംവകുപ്പ് വാച്ചറെ കൊമ്പന്‍ കൊലപ്പെടുത്തിയത്. തുടര്‍ന്ന് മെയ്് 29ന്മുത്തങ്ങ പൊന്‍കുഴി കാട്ടുനായ്ക്ക കോളനിയില്‍ വിരുന്നെത്തിയ മഹേഷ് എന്ന വിദ്യാര്‍ത്ഥിയെയും കൊമ്പന്‍ കൊലപ്പെടുത്തി. ഇതോടെ ആനയെ പിടികൂടണമെന്ന് ആവശ്യം ശക്തമായി. തുടര്‍ന്നാണ് ആനയെ മയക്കു വെടിവെച്ചുപിടികൂടാന്‍ മെയ് 30ന് ഉത്തരവായി. ഇതിന്റെ തുടര്‍ച്ചയെന്നോണം മുത്തങ്ങ ആനപന്തിയില്‍ കൊമ്പനെ പാര്‍പ്പിക്കുന്നതിന്നായി കൂടും സജ്ജമാക്കി. എന്നാല്‍ പിന്നീട് കൊമ്പന്‍ കര്‍ണ്ണാടക, തമിഴ്നാട് വനത്തിലേക്ക് കടന്നു. തുടര്‍ന്ന് എട്ടുമാസങ്ങള്‍ക്കുശേഷം ഇക്കഴിഞ്ഞ ഡിസംബര്‍ 25നാണ് വടക്കനാട് ഭാഗത്ത് വീണ്ടും കൊമ്പന്‍ തിരിച്ചെത്തിയത്. തുടര്‍ന്ന് പ്രദേശത്ത് ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് വനംവകുപ്പ് ഏര്‍പ്പെടുത്തിയത്. ആനയെ പിടികൂടണമെന്ന ആവശ്യ വീണ്ടും ശക്തമായതോടെ വനംവകുപ്പ് മറുപടിയുമായെത്തിയിട്ടുണ്ട്.

താല്‍ക്കാലിക ആനപ്പന്തി

താല്‍ക്കാലിക ആനപ്പന്തി


അതേസമയം, വടക്കനാട് കോളര്‍ കൊമ്പനെ മയക്കുവെടിവെച്ച് പിടികൂടുന്നതിന് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ ഉത്തരവ് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ മുത്തങ്ങയില്‍ താല്‍ക്കാലിക ആനപന്തി നിര്‍മ്മിച്ച് വടക്കനാട് കൊമ്പനെ മയക്കുവെടിവെച്ച് പിടികൂടുന്നതിനുള്ള നടപടികള്‍സ്വീകരിച്ചുവരികയാണെന്ന് വനംവകുപ്പ് പ്രസ്താവനയിലൂടെ വ്യക്തമാക്കി. ഇക്കാര്യത്തിന് കുങ്കി ആനകളുടെ സേവനം ആവശ്യമാണ്.

ആനകളെ കര്‍ണാടകത്തില്‍ നിന്ന്

ആനകളെ കര്‍ണാടകത്തില്‍ നിന്ന്



മുത്തങ്ങ ആനക്യാമ്പിലെ കുങ്കി ആനകള്‍ മദപ്പാടിലായതിനാല്‍ തമിഴ്‌നാട് മുതുമലയില്‍ നിന്നും കുങ്കി ആനകളെ ലഭ്യമാക്കുന്നതിന് ശ്രമിച്ചെങ്കിലും അവിടുത്തെ കുങ്കി ആനകളും മദപ്പാടിലായതിനാലും കര്‍ണ്ണാടക വനംവകുപ്പുമായി ബന്ധപ്പെട്ട് കുങ്കി ആനകളെ ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കിയിട്ടുണ്ട്. കൂടാതെ, ജനുവരി അഞ്ചിന് പാലക്കാട് വൈല്‍ഡ്‌ലൈഫ് സര്‍ക്കിള്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ബി.എന്‍.അഞ്ജന്‍കുമാര്‍ വയനാട്ടില്‍ എത്തി സ്ഥിതിഗതികള്‍ വിലയിരുത്തി തുടര്‍നടപടികള്‍ ഏകോപ്പിച്ചിട്ടുണ്ട്. വനപാലകര്‍ രാപ്പകല്‍ തുടര്‍ച്ചയായി ആനയെ നിരിക്ഷിക്കുകയും ആന ജനവാസ കേന്ദ്രങ്ങളിലും കൃഷയിടങ്ങളിലും ഇറങ്ങുന്നത് തടയുന്നതിനുമായി നിരന്തരം പ്രയത്‌നിച്ചു വരുന്നുമുണ്ട്. കൂടാതെ, മുത്തങ്ങ ആനക്യാമ്പിലെ നിലവിലുള്ള ക്യാമ്പ് ആനകളെ ഉപയോഗിച്ചുകൊണ്ട് ശക്തമായ പട്രോളിംഗ് വടക്കനാട് ഭാഗത്ത് ഏര്‍പ്പെടുത്തുന്നതാണെന്നും വനംവകുപ്പ് വ്യക്തമാക്കുന്നു.

Wayanad
English summary
forest department seek elephants from karnataka to curb elephant attack
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X