വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വയനാട്ടില്‍ ഫോറസ്‌റ്റ്‌ റേഞ്ച്‌ ഓഫീസറെ കടുവ ആക്രമിച്ചു

Google Oneindia Malayalam News

പുല്‍പ്പള്ളി; പുല്‍പ്പള്ളി കൊളവള്ളിയില്‍ ഫോറസ്‌റ്റ്‌ റേഞ്ച്‌ ഓഫീസറെ കടുവ ആക്രമിച്ചു. ചെതലയം റേഞ്ച്‌ ഓഫീസര്‍ ടി ശശികുമാറിന്‌ നേരെയാണ്‌ ആക്രമണമുണ്ടായത്‌. ജനവാസ കേന്ദ്രത്തിലിറങ്ങിയ കടുവയെ തുരത്തുന്നതിനിടെയാണ്‌ സംഭവം. കടുവ ഇറങ്ങിയെന്ന പ്രചരണത്തെ തുടര്‍ന്ന്‌ നാട്ടുകാരുള്‍പ്പെടെ വനപാലക സംഘത്തിന്റെ നേതൃത്വത്തില്‍ തിരച്ചില്‍ നടത്തി വരികയായിരുന്നു.

തിരച്ചിലിനിടെ വൈകിട്ട്‌ മൂന്നരയോടെയാണ്‌ ആക്രമണം ഉണ്ടായത്‌. പരിക്ക്‌ സാരമുള്ളതല്ല. പരിക്കേറ്റ ശശികുമാറിനെ വയനാട്‌്‌ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കര്‍ണാടക വനാതിര്‍ത്തിയില്‍ കബനി നദിയോട്‌ ചേര്‍ന്നുള്ള പ്രദേശമാണ്‌ കൊളവള്ളി. കബനി നദിയുടെ മറുകരയിലുള്ള വന്യ ജീവി സങ്കേതത്തില്‍ നിന്ന്‌ പുഴ കടന്നെത്തിയ കടുവയാണ്‌ ജനവാസ മേഖലയില്‍ എത്തിയിട്ടുള്ളെതെന്നാണ്‌ നിഗമനം.

tiger

കഴിഞ്ഞ അഞ്ചു ദിവസമായി കടുവയ്‌ക്കായി നാട്ടുകാരും വനപാലകരും തിരച്ചില്‍ നടത്തുകയാണ്‌. വളര്‍ത്തു മൃഗങ്ങളെയടക്കം ആക്രമിക്കുന്ന സാഹചര്യവും ഉണ്ടായി. ഇന്ന്‌ സമീപത്തെ കൃഷിയിടത്തില്‍ കടുവയുടെ സാന്നിധ്യമുണ്ടെന്നറിഞ്ഞ്‌ തിരച്ചില്‍ നടത്തുന്നതിനിടെയാണ്‌ ആക്രമണമുണ്ടായത്‌.

Wayanad
English summary
Forest range officer attacked by tiger in wayanad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X