വയനാട്ടില്‍ നാലംഗ കുടുംബത്തെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി: പറമ്പില്‍ തൂങ്ങിമരിച്ചു!
മാനന്തവാടി: വയനാട്ടില്‍ നാലംഗ കുടുംബത്തെ മരിച്ച നിലയില്‍ കണ്ടെത്തി. തവിഞ്ഞാല്‍ പഞ്ചായത്തിലെ തലപ്പുഴ വെണ്‍മണി തിടങ്ങഴിയിലാണ് നാലംഗ കുടുംബത്തെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. തിടങ്ങഴി തോപ്പില്‍ വിനോദ്(47) , ഭാര്യ മിനി (42) മക്കളായ അനുശ്രീ ( 17), അഭിനവ്, ( 12 ) എന്നിവരെയാണ് രാവിലെ വീടിനടുത്ത് കശുമാവില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സാമ്പത്തിക ബാധ്യതയാണ് മരണകാരണമെന്ന് സൂചനയുണ്ട്. ക്ഷീരകര്‍ഷകന്‍ കൂടിയ വിനോദിന് സ്വന്തമായി പശുഫാമുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.













Click it and Unblock the Notifications