Get Updates
Get notified of breaking news, exclusive insights, and must-see stories!

വയനാട്ടില്‍ നാല് പേര്‍ക്ക് കൂടി കൊറോണ വൈറസ്; 21 പേര്‍ ചികിത്സയില്‍

മാനന്തവാടി: വയനാട് ജില്ലയില്‍ നാല് പേര്‍ക്ക് കൂടി കൊവിഡ്-19 സ്ഥിരീകരിച്ചു. ഇതോടെ ജില്ലയിലെ നിലവില്‍ ചികിത്സയിലുള്ള ആകെ കൊവിഡ് ബാധിതരുടെ എണ്ണം 21 ആയി.

ജൂണ്‍ 15ന് ബംഗളൂരില്‍ നിന്നും നാട്ടിലെത്തി ഹോം ക്വാറന്റയിനില്‍ കഴിഞ്ഞ് വരികയായിരുന്ന അമ്പലവയല്‍ നരിക്കുണ്ട് സ്വദേശി (30 വയസ്) ജൂണ്‍ 15ന് ഖത്തറില്‍ നിന്നും വന്ന വെള്ളമുണ്ട സ്വദേശി (47 വയസ്), ജൂണ്‍ 17ന് ദുബായില്‍ നിന്നും കോഴിക്കോടെത്തി മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിഞ്ഞുവരുന്ന അമ്പലവയല്‍ നെല്ലറച്ചാല്‍ സ്വദേശി (23 വയസ്), ബത്തേരി കുപ്പാടിയില്‍ ജോലി ചെയ്ത് വരുന്ന കൊയിലാണ്ടി സ്വദേശി (28 വയസ്) എന്നിവര്‍ക്കാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്.

corona

അസേമയം ഇന്നലെ വയനാട് ആശ്വാസദിനമായിരുന്നു. ആര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നില്ല. രണ്ട് പേര്‍ക്ക് കൊവിഡ് മുക്തി നേടുകയും ചെയ്തു. ദുബൈയില്‍ നിന്നെത്തിയ പനമരം സ്വദേശിയായ 25 കാരനും ചെന്നൈയില്‍ നിന്നെത്തിയ പുല്‍പ്പള്ളി സ്വദേശിയായ 23 കാരനുമായിരുന്നു കൊവിഡ് മുക്തി നേടിയത്.

Recommended Video

cmsvideo
    Wayanad MP Rahul Gandhi Distributes Online Study Materials For Tribal Students On His Birthday

    കേരളത്തില്‍ ഇന്ന് 118 പേര്‍ക്കായിരുന്നു കോവിഡ്-19 സ്ഥിരീകരിച്ചത്. മലപ്പുറം ജില്ലയില്‍ നിന്നുള്ള 18 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 17 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 13 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 11 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 10 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 9 പേര്‍ക്കും, തിരുവനന്തപുരം, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള 8 പേര്‍ക്ക് വീതവും, കോട്ടയം ജില്ലയില്‍ നിന്നുള്ള 7 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 6 പേര്‍ക്കും, വയനാട്, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നുള്ള 4 പേര്‍ക്ക് വീതവും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 2 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

    ഒപ്പം രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 96 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+