വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വയനാട് ജില്ലയില്‍ 4 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; ഒരാള്‍ക്ക് രോഗമുക്തി

Google Oneindia Malayalam News

വയനാട്: വയനാട് ജില്ലയില്‍ 4 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഒരളാണ് ജില്ലയില്‍ ഇന്ന് രോഗമുക്തി നേടിയത്. ബാംഗ്ലൂരില്‍ നിന്നെത്തിയ മൂന്ന് പേര്‍ക്കും വിദേശത്ത് നിന്നെത്തിയ ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ജില്ലയില്‍ കോവിഡ്-19 സ്ഥിരീകരിച്ചവുടെ എണ്ണം 201 ആയി.

ഇതില്‍ നൂറ് പേര്‍ രോഗമുക്തി നേടി. നൂറ് പേര്‍ വിവിധ ആശുപത്രികളില്‍ ചികില്‍സയില്‍ കഴിയുന്നു. ജില്ലയില്‍ 95 പേരും കോഴിക്കോട് രണ്ടുപേരും, തിരുവനന്തപുരം, പാലക്കാട്, കണ്ണൂര്‍, എന്നിവിടങ്ങളില്‍ ഓരോരുത്തരുമാണ് ചികില്‍സയിലുളളത്. തവിഞ്ഞാല്‍ സ്വദേശിയായ 37 കാരിയാണ് സാമ്പിള്‍ പരിശോധന നെഗറ്റീവ് ആയതിനെ തുടര്‍ന്ന് ആശുപത്രി വിട്ടത്.

corona

Recommended Video

cmsvideo
ബീഹാറിലെ ബിജെപി ഓഫീസ് പുതിയ കണ്ടെയ്‌മെന്റ് സോണ്‍ | Oneindia Malayalam

ജൂലൈ 9 ന് ബാംഗ്ലൂരില്‍ നിന്നെത്തി ജില്ലാ ആശുപത്രിയില്‍ നിരീക്ഷണത്തിലായിരുന്ന കുറുക്കന്‍മൂല സ്വദേശിനിയായ 24- കാരി, ജൂണ്‍ 25 ന് സൗദി അറേബ്യയില്‍ നിന്നെത്തി വീട്ടില്‍ നിരീക്ഷണത്തിലായിരുന്ന പൊഴുതന സ്വദേശിയായ 37- കാരന്‍, ജൂലൈ 9 ന് ബാംഗ്ലൂരില്‍ നിന്ന് വന്ന് വീട്ടില്‍ നിരീക്ഷണത്തിലായിരുന്ന ചെന്നലോട് സ്വദേശിയായ 23- കാരന്‍, ജൂലൈ 13 ന് ബാംഗ്ലൂരില്‍നിന്നെത്തിയ എടവക സ്വദേശിയായ 32- കാരന്‍ എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

ജില്ലയില്‍ കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് ബുധനാഴ്ച്ച 360 പേര്‍ പുതുതായി നിരീക്ഷണത്തിലായി. 267 പേര്‍ നിരീക്ഷണ കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 3677 പേരാണ്. ജില്ലയില്‍ നിന്ന് ഇതുവരെ പരിശോധനയ്ക്കയച്ച 11649 സാമ്പിളുകളില്‍ 9680 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 9483 നെഗറ്റീവും 201 പോസിറ്റീവുമാണ്.

അതേസമയം സംസ്ഥാനത്ത് ഇന്ന് 623 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഇവരില്‍ 96 പേര്‍ വിദേശത്ത് നിന്ന് വന്നവരാണ്. സമ്പര്‍ക്കം മൂലം രോഗം പകര്‍ന്നത് 432 പേര്‍ക്ക്. ഇന്ന് 196 പേര്‍ രോഗമുക്തി നേടി. ഇന്ന് സംസ്ഥാനത്ത് ഉറവിടം അറിയാത്ത 37 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.

ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ഇന്ന് ഒരു മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സംസ്ഥാനത്ത് നിലവില്‍ 4280 പേരാണ് നിലവില്‍ ചികിത്സയില്‍ കഴിയുന്നത്. 602 പേരെ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംസ്ഥാനത്ത് 234 ഹോട്ട് സ്പോട്ടുകളാണുള്ളത്. ഇന്ന് പുതിതായി 14 പ്രദേശങ്ങളെ കൂടിയാണ് ഹോട്ട്‌സ്‌പോട്ടില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഒടുവില്‍ രാഹുല്‍ ഗാന്ധിയെത്തി; സച്ചിന്‍ പൈലറ്റിന് സന്ദേശം; അനുനയത്തിനുള്ള ശ്രമംഒടുവില്‍ രാഹുല്‍ ഗാന്ധിയെത്തി; സച്ചിന്‍ പൈലറ്റിന് സന്ദേശം; അനുനയത്തിനുള്ള ശ്രമം

സച്ചിൻ പൈലറ്റിനെ റാഞ്ചാനുളള ദൗത്യം ജ്യോതിരാദിത്യ സിന്ധ്യയ്ക്ക്! കോൺഗ്രസ് നീക്കങ്ങൾ പാളുന്നു! സച്ചിൻ പൈലറ്റിനെ റാഞ്ചാനുളള ദൗത്യം ജ്യോതിരാദിത്യ സിന്ധ്യയ്ക്ക്! കോൺഗ്രസ് നീക്കങ്ങൾ പാളുന്നു!

Wayanad
English summary
Four More covid-19 Cases Reported in Wayanad Today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X