വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മാനന്തവാടി ബീവറേജസ് ഔട്ട്‌ലറ്റിനെതിരായ ആദിവാസി അമ്മമാരുടെ സമരം നാല് വര്‍ഷം പൂര്‍ത്തിയാകുന്നു: കണ്ണ് തുറക്കാതെ അധികൃതര്‍, സമരക്കാരുടെപേരിലെടുത്തത് 11 കേസുകള്‍!!

  • By Desk
Google Oneindia Malayalam News

മാനന്തവാടി: മാനന്തവാടിയിലെ ബീവറേജസ് ഔട്ട്‌ലറ്റ് അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് ആദിവാസി അമ്മമാര്‍ നടത്തിവരുന്ന സമരം നാല് വര്‍ഷം പൂര്‍ത്തിയായിട്ടും കണ്ണ് തുറക്കാതെ അധികൃതര്‍. വയനാടിന്റെ ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമുള്ള സമരമായി മദ്യശാലക്കെതിരെയുള്ള അമ്മമാരുടെ ഈ സമരം മാറുകയാണ്. മദ്യത്തിന്റെ പ്രത്യാഘാതങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്നതിനെ തുടര്‍ന്നായിരുന്നു ഇത്തരത്തിലൊരു സമരത്തിന് ആദിവാസി അമ്മമാര്‍ തുടക്കമിടുന്നത്.

<strong>ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ കമ്പനിയുടെ ബേബി ഷാമ്പൂ വില്‍പന കേരളത്തില്‍ നിരോധിച്ചു</strong>ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ കമ്പനിയുടെ ബേബി ഷാമ്പൂ വില്‍പന കേരളത്തില്‍ നിരോധിച്ചു

സമരത്തിന് പിന്തുണയുമായി ആദ്യഘട്ടങ്ങളില്‍ നിരവധി പേരെത്തിയിരുന്നു. എന്നാല്‍ ദിവസങ്ങള്‍ പിന്നിടുംതോറും സമരത്തിന്റെ പിന്തുണ കുറഞ്ഞുവന്നു. എന്നാല്‍ പിന്മാറാന്‍ അവര്‍ ഒരുക്കമായിരുന്നില്ല. സമരം നടത്തിയ കഴിഞ്ഞ നാല് വര്‍ഷത്തിനിടെ 11ലധികം കേസുകളാണ് സമരക്കാര്‍ക്കെതിരെ പൊലീസെടുത്തത്. ഈ കേസുകളില്‍ കോടതി കയറിയിറങ്ങുമ്പോഴും സമരത്തില്‍ നിന്നും പിന്നോട്ടില്ലെന്ന ഉറച്ച നിലപാടിലാണ് ഇപ്പോഴുമിവര്‍.

Strike

നിരവധി പരാതികള്‍ ആദിവാസി അമ്മമാര്‍ അധികൃതര്‍ക്ക് നല്‍കിയിരുന്നെങ്കിലും ഒന്നില്‍ പോലും കേസെടുക്കാന്‍ ബന്ധപ്പെട്ടവര്‍ ഇതുവരെ തയ്യാറായിട്ടില്ല. മാനന്തവാടി വള്ളിയൂര്‍ക്കാവ് റോഡില്‍ പ്രവര്‍ത്തിച്ചുവന്നിരുന്ന ഔട്ട്‌ലെറ്റ് അടച്ച് പൂട്ടണമെന്നാവശ്യപ്പെട്ട് മാനന്തവാടി പയ്യമ്പള്ളി മക്കയുടെയും വെള്ളിയുടെയും നേതൃത്വത്തില്‍ 2016 ലായിരുന്നു സമരത്തിന് തുടക്കമിട്ടത്. മദ്യശാലക്ക് സമീപത്ത് തന്നെയായിരുന്നു ആദ്യഘട്ടങ്ങളില്‍ സമരം നടത്തിയത്.

എന്നാല്‍ പിന്നീട് സബ്കലക്ടര്‍ ഓഫീസിന് മുമ്പിലേക്ക് മാറ്റി. നിലവില്‍ നീതി വേദി പ്രവര്‍ത്തകരാണ് സമരക്കാര്‍ക്കുള്ള സഹായങ്ങളും മറ്റും ചെയ്തുവരുന്നത്. ഭാരവാഹികളായ മുജീബ് റഹ്മാന്‍, മുരളി തുടങ്ങിയവര്‍ എല്ലാവിധ പിന്തുണയുമായി ആദിവാസി അമ്മമാര്‍ക്കൊപ്പമുണ്ട്. കേസുകളിലും മറ്റും കൈകാര്യം ചെയ്യുന്നത് മാനന്തവാടിയി നാല് അഭിഭാഷകരാണ്. അഭ്യുദകാംക്ഷികളുടെ സഹായത്തോടെയാണ് ഇപ്പോള്‍ സമരം മുന്നോട്ടുപോകുന്നത്. അതേസമയം, എന്തൊക്കെ സംഭവിച്ചാലും ലക്ഷ്യം നിറവേറുന്നതു വരെ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് ഇവര്‍ തറപ്പിച്ചുപറയുന്നു.

Wayanad
English summary
Four years of struggle by the Adivasis mothers against Mananthavady Beverages outlet
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X