വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വെള്ളമുണ്ടയിലെ സൗജന്യ ഡയാലിസിസ് സെന്ററിന്റെ ഉദ്ഘാടനം വ്യാഴാഴ്ച

  • By Desk
Google Oneindia Malayalam News

മാനന്തവാടി: വയനാട്ടില്‍ കിഡ്‌നിരോഗികളുടെ എണ്ണം വര്‍ധിക്കുമ്പോഴും മതിയായ ഡയാലിസിസ് കേന്ദ്രങ്ങളില്ലാത്തത് ഏറെ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. രോഗികള്‍ ഉള്ള ഡയാലിസിസ് കേന്ദ്രങ്ങള്‍ അപേക്ഷ നല്‍കി കാത്തിരിക്കേണ്ട സാഹചര്യമാണുള്ളത്. ജില്ലാപഞ്ചായത്ത് ചില പദ്ധതികള്‍ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കിയെങ്കിലും അതും മുഴുവന്‍ രോഗികള്‍ക്കും ആശ്വാസമായിട്ടില്ല. ഈ സാഹചര്യത്തിലാണ് അല്‍കരാമ ഗ്രൂപ്പുടമയും വയനാട്ടുകാരനുമായ കുനിങ്ങാരത്ത് നാസറിന്റെ നേതൃത്വത്തില്‍ വെള്ളമുണ്ടയില്‍ സൗജന്യ ഡയാലിസിസ് സെന്റര്‍ നിര്‍മ്മിച്ചിരിക്കുന്നത്.

മൂന്നാറില്‍ വഴിയോര കച്ചവടക്കാര്‍ക്ക് കടിഞ്ഞാണ്‍; പാതയോരം കൈയ്യേറി കച്ചവടം നടത്തിവരെ ഒഴിപ്പിച്ചു!!മൂന്നാറില്‍ വഴിയോര കച്ചവടക്കാര്‍ക്ക് കടിഞ്ഞാണ്‍; പാതയോരം കൈയ്യേറി കച്ചവടം നടത്തിവരെ ഒഴിപ്പിച്ചു!!

കുനിങ്ങാരത്ത് നാസര്‍ രണ്ടര കോടി രൂപ ചിലവഴിച്ച് നിര്‍മ്മിച്ച ഈ സെന്ററില്‍ ഇനി വരുന്ന ഡയാലിസിസ് ചെലവുകള്‍ക്ക് വെള്ളമുണ്ട പെയ്ന്‍ ആന്റ് പാലിയേറ്റീവ് കെയര്‍ യൂണിറ്റിന്റെ നേതൃത്വത്തിലാണ് പണം കണ്ടെത്തുന്നത്. ആദ്യഘട്ടത്തില്‍ നാല് പഞ്ചായത്തുകളിലെ കിഡ്‌നി രോഗികള്‍ക്കാണ് സൗജന്യ ഡയാലിസിസ് സൗകര്യം ലഭ്യമാക്കുന്നത്.

dialisis-156

നിര്‍ധനരായ ആയിരക്കണക്കിന് രോഗികള്‍ക്ക് സെന്റര്‍ ആശ്വാസമാകും. പതിറ്റാണ്ടുകളായി ആതുരസേവന രംഗത്ത് പ്രവര്‍ത്തിച്ചുവരുന്ന വടകര ആസ്ഥാനമായ തണല്‍ ചാരിറ്റബിള്‍ ട്രസ്റ്റാണ് ഡയാലിസിസ് സെന്ററിന്റെ മേല്‍നോട്ടം വഹിക്കുന്നത്. തണല്‍ ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍ ഡോ. ഇദ്രിസിന്റെയും നേതൃത്വത്തില്‍ ജനങ്ങളുടെ കൂട്ടായ സഹകരണത്തിലാണ് പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നത്.

വ്യാഴാഴ്ച രാവിലെ പതിനൊന്ന് മണിക്ക് വെളളമുണ്ട ഗവ: മോഡല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഗ്രൗണ്ടില്‍ പ്രത്യേകം തയ്യാറാക്കിയ വേദിയില്‍ ഡയാലിസിസ് സെന്ററിന്റെയും ഓട്ടിസം ബാധിച്ച കുട്ടികള്‍ക്കുള്ള സ്‌പെഷല്‍ സ്‌കൂളിന്റെയും ഉദ്ഘാടനം ഡോ. പി.മുഹമ്മദലി (ഗള്‍ഫാര്‍) നിര്‍വ്വഹിക്കും. തുടര്‍ചിലവുകള്‍ക്കും മറ്റുമായി സംഭാവനകള്‍ പിരിച്ചെടുക്കാനുള്ള നീക്കങ്ങളും ആരംഭിച്ചിട്ടുണ്ട്. ഇതിനായിനാല് പഞ്ചായത്തുകളില്‍ ജനപ്രതിനിധികളുടെയും സന്നദ്ധസംഘടനാ പ്രതിനിധികളുടെയും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെയും സഹകരണത്തോടുകൂടി ബൃഹത്തായ കമ്മിറ്റി രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചുകഴിഞ്ഞു. വലിയ വെല്ലുവിളിയായ ഈയൊരു ദൗത്യം ഇപ്പോള്‍ നാടൊന്നാകെ ഏറ്റെടുത്തിരിക്കുകയാണ്.

Wayanad
English summary
Free dialisis cnetre in Vellamunda will be inaugurated on Wednessday
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X