വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വയനാട് മേപ്പാടി സ്വദേശിയുടെ മരണം കൊലപാതകം; സുഹൃത്ത് അറസ്റ്റില്‍, ശത്രുതക്ക് കാരണം കടം വാങ്ങിയ പണം തിരികെ ചോദിച്ചത്!

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: കഴിഞ്ഞ ദിവസം ഗുരുതര പരിക്കുകളോടെ റോഡരുകില്‍ കണ്ടെത്തുകയും, പിന്നീട് ആശുപത്രിയില്‍ വെച്ച് മരിക്കുകയും ചെയ്ത മേപ്പാടി സ്വദേശിയുടെ മരണം കൊലപാതകമാണെന്ന് പൊലീസ്. സംഭവവുമായി ബന്ധപ്പെട്ട് മേപ്പാടി കടച്ചിക്കുന്ന മാമല സണ്ണിയാണ് കഴിഞ്ഞ ദിവസം മരിച്ചത്. ബന്ധുക്കള്‍ക്കും നാട്ടുകാര്‍ക്കും മരണത്തില്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണമാണ് കൊലപാതകത്തിന്റെ ചുരുളഴിച്ചത്.

<strong>വ്യാജ സിദ്ധന് വഴങ്ങിക്കൊടുക്കാത്തതിന് ഭര്‍ത്താവും കുടുംബവും മര്‍ദിച്ചതായി യുവതി, സിദ്ധന്‍ വീട്ടുകാരുടെ നിയന്ത്രണം ഏറ്റെടുത്തു, രാത്രി വീട്ടിലെത്തിയ സിദ്ധന്റെ കാലു തടവിപ്പിച്ചെന്നും പരാതി, സംഭവം മലപ്പുറത്ത്!!</strong>വ്യാജ സിദ്ധന് വഴങ്ങിക്കൊടുക്കാത്തതിന് ഭര്‍ത്താവും കുടുംബവും മര്‍ദിച്ചതായി യുവതി, സിദ്ധന്‍ വീട്ടുകാരുടെ നിയന്ത്രണം ഏറ്റെടുത്തു, രാത്രി വീട്ടിലെത്തിയ സിദ്ധന്റെ കാലു തടവിപ്പിച്ചെന്നും പരാതി, സംഭവം മലപ്പുറത്ത്!!

സംഭവവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം സണ്ണിയുടെ സുഹൃത്ത് റഷീദിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. വിശദമായ ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചതോടെയാണ് സണ്ണിയുടെ മരണം കൊലപാതകമാണെന്ന് വ്യക്തമാകുന്നത്. കടം വാങ്ങിയ പണം തിരികെ ചോദിച്ചതിനുള്ള പ്രതികാരമാണ് കൊലപാതകത്തിന് കാരണമായത്. റഷീദിന്റെ വീട് പണിക്ക് രണ്ട് ലക്ഷം രൂപ സണ്ണി സഹായിച്ചിരുന്നു.

Rasheed and Sunny

ഈ തുക നിരവധി വട്ടം ആവശ്യപ്പെട്ടിട്ടും റഷീദ് തിരികെ നല്‍കിയിരുന്നില്ല. പണം തിരികെ കൊടുക്കാതിരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് പ്രതി കൊലപാതകം നടത്തിയതെന്നും പൊലീസ് വ്യക്തമാക്കുന്നു. റഷീദ് ഹെല്‍മറ്റ് കൊണ്ട് സണ്ണിയുടെ തലക്കും, ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലും അടിച്ച് പരിക്കേല്‍പ്പിക്കുകയായിരുന്നു. ഇതില്‍ തലക്കേറ്റ മാരകമായ പരിക്കാണ് മരണകാരണമെന്ന് ഡി വൈ എസ് പി വ്യക്തമാക്കി.

ഫെബ്രുവരി 24ന് രാത്രി പത്ത് മണിയോടെയാണ് സണ്ണിയെ ഗുരുതര പരിക്കുകളോടെ റോഡരികില്‍ കണ്ടെത്തിയത്. തൊട്ടടുത്ത ദിവസം ചികിത്സയിലിരിക്കെ സണ്ണി മരിക്കുകയായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. സണ്ണിയുടെ മരത്തെ സംബന്ധിച്ച് സമഗ്രമായ അന്വേഷണം വേണമെന്ന് കഴിഞ്ഞ ദിവസം സി പി എം ആവശ്യപ്പെട്ടിരുന്നു. മരണം കൊലപാതകണമാണെന്ന് ബന്ധുക്കളും നാട്ടുകാരും നേരത്തെ തന്നെ സംശയമുന്നയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ എം എല്‍ എക്കും, ഡി ജിപിക്കും പരാതി നല്‍കാനും തീരുമാനിച്ചിരുന്നു.

Wayanad
English summary
Friend arrested for murder case in Wayanad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X