വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മരിച്ചെന്ന് കരുതിയയാള്‍ തിരിച്ചെത്തി: സംസ്‌ക്കരിച്ച മൃതദേഹം ആരുടേതെന്നറിയാതെ പ്രദേശവാസികളും പൊലീസും; നാട്ടുകാരെ ഞെട്ടിച്ച സംഭവം നടന്നത് വയനാട്ടിലെ പുല്‍പ്പള്ളിയില്‍

  • By Desk
Google Oneindia Malayalam News

പുല്‍പ്പള്ളി: മരിച്ചെന്ന് കരുതിയയാള്‍ തിരിച്ചെത്തിയ സംഭവത്തില്‍ ഇപ്പോഴും ഞെട്ടല്‍ മാറാതെ പുല്‍പ്പള്ളി ആടിക്കൊല്ലി നിവാസികള്‍. ഒക്‌ടോബര്‍ 16ന് നൊമ്പരത്തോടെ യാത്രാമൊഴി നല്‍കി ആടിക്കൊല്ലി സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിസെമിത്തേരിയില്‍ സംസ്‌ക്കരിച്ച ആടിക്കൊല്ലി തേക്കനാംകുന്നേല്‍ മത്തായിയുടെ മകന്‍ സജി (49) ആണ് ബുധനാഴ്ച നാട്ടില്‍ തിരിച്ചെത്തിയത്.

<strong>മധ്യപ്രദേശില്‍ തോറ്റാല്‍ ബിജെപിക്ക് കേന്ദ്രത്തിലും തിരിച്ചടി ഉണ്ടാവും.... കണക്കുകള്‍ ഇങ്ങനെ</strong>മധ്യപ്രദേശില്‍ തോറ്റാല്‍ ബിജെപിക്ക് കേന്ദ്രത്തിലും തിരിച്ചടി ഉണ്ടാവും.... കണക്കുകള്‍ ഇങ്ങനെ

പുല്‍പ്പള്ളിയിലെത്തിയ സജിയെ കണ്ട നാട്ടുകാരും ബന്ധുക്കളുമെല്ലാം ആദ്യം ഞെട്ടിയെങ്കിലും പിന്നീട് യാഥാര്‍ത്ഥ്യത്തിലേക്ക് മടങ്ങിവരികയായിരുന്നു. മരിച്ചയാള്‍ തിരിച്ചെത്തിയ സജിയുടെ കൗതുകമുണര്‍ത്തുന്ന കഥ ഇങ്ങനെ; രണ്ട് മാസം മുമ്പ് വീട്ടില്‍ നിന്നും ജോലിക്കെന്ന് പറഞ്ഞ് ഇറങ്ങിയതാണ് സജി. പിന്നീട് വീട്ടുകാര്‍ക്ക് ഇയാളെ പറ്റി യാതൊരുവിവരവുമില്ലായിരുന്നു. ഇതിനിടയിലാണ് ഒക്‌ടോബര്‍ 13ന് കര്‍ണാടകയിലെ എച്ച് ഡി കോട്ട വനാതിര്‍ത്തിയില്‍ അഴുകിയ നിലയില്‍ അജ്ഞമൃതദേഹം കണ്ടെത്തിയ വാര്‍ത്ത വരുന്നത്.

Saji

തുടര്‍ന്ന് സജിയുടെ മാതാവ് ഫിലോമിനയും, സഹോദരന്‍ ജിനേഷും മൃതദേഹം കണ്ട് സജിയുടെതാണെന്ന് തെറ്റിദ്ധരിക്കുകയും, പൊലീസ് നടപടികള്‍ക്ക് ശേഷം 16ന് ആടിക്കൊല്ലി പള്ളി സെമിത്തേരിയില്‍ സംസ്‌ക്കരിക്കുകയുമായിരുന്നു. അഴുകിയ നിലയില്‍ കണ്ടെത്തിയ മൃതദേഹത്തിന്റെ കാല്‍പാദവും, ഒടിഞ്ഞ ശേഷം കമ്പിയിട്ടതുമെല്ലാമാണ് കുടുംബത്തില്‍ തെറ്റിദ്ധാരണയുണ്ടാക്കിയത്. കൂടാതെ സജി ധരിക്കാറുള്ളത് പോലെയുള്ള കൊന്തയും മൃതദേഹത്തില്‍ നിന്നും ലഭിച്ചിരുന്നു. അതേസമയം, മറ്റൊരു മൃതദേഹം ശവസംസ്‌ക്കാരം നടത്തിയ വീട്ടുകാര്‍ക്ക് സംഭവിച്ച വീഴ്ച വിശ്വസിക്കാനാവുന്നില്ലെന്നാണ് സജി പറയുന്നത്.

ഒരുപക്ഷേ, തന്റെ വീടും സ്വത്തും വീട്ടുകാര്‍ ആഗ്രഹിച്ചിരിക്കാം അതാവാം ഇത്തരത്തിലൊരു നടപടിയിലേക്ക് വീട്ടുകാരെത്തിയതെന്ന സംശയവും സജിക്കുണ്ട്. ആടിക്കൊല്ലിയില്‍ സജി സ്വന്തം വീട്ടില്‍ ഒറ്റക്കായിരുന്നു താമസിച്ചുവന്നിരുന്നത്. ബന്ധുക്കളെല്ലാം മറ്റ് സ്ഥലങ്ങളിലാണ് കഴിഞ്ഞുവരുന്നത്. അവിവാഹിതനായ സജി ഇടക്കിടെ പലയിടത്തും പോയി കൂലിപ്പണി ചെയ്താണ് ജീവിച്ചുവരുന്നത്. എന്നാല്‍ വീട്ടില്‍ നിന്നും വിട്ടുനില്‍ക്കുമ്പോള്‍ മറ്റ് ബന്ധുക്കളെയൊന്നും അറിയിക്കാറില്ലെന്നും സജി പറയുന്നു.കണൂരില്‍ ജോലി ചെയ്തുവരുന്നതിനിടെ കഴിഞ്ഞ ദിവസം പനമരത്ത് ബന്ധുവിനെ കാണാനെ ത്തിയപ്പോഴാണ് താന്‍ ' മരണപ്പെട്ട' വിവരം അറിഞ്ഞതെന്നും സജി പറയുന്നു.

വിവരമറിഞ്ഞതോടെ വീട്ടിലേക്ക് പോകാതെ നേരെ പുല്‍പ്പള്ളി സ്റ്റേഷനിലേക്ക് പോകുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് സജിയുടെ ബന്ധുക്കള്‍ ബീച്ചനഹള്ളി പോലീസ് സ്റ്റേഷനിലെത്തി വിവരങ്ങള്‍ ബോധ്യപ്പെടുത്തിയിട്ടുണ്ട്. ഇനി അവിടുത്തെ ജില്ല കളക്ട റുടെ അനുമതിയോടെയാവും പള്ളിയില്‍ സംസ്‌കരിച്ച മൃതദേഹം പുറത്തെടുക്കാനും മറ്റ് തുടര്‍നടപടികള്‍ സ്വീകരിക്കാനും. മരിയാളെ കണ്ടെത്തേണ്ട ചുമതല ചുമലിലായതോടെ പൊലീസ് പുലിവാല് പിടിച്ചിരിക്കുകയാണ്.

Wayanad
English summary
Funeral issue in Wayanad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X