വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വയനാട്ടില്‍ വന്‍ കഞ്ചാവ് വേട്ട: പിടികൂടിയത് 30 കിലോഗ്രാം കഞ്ചാവ്; പ്രതികളെ പിടികൂടാനായില്ല

  • By Desk
Google Oneindia Malayalam News

മാനന്തവാടി: വയനാട്ടില്‍ അടുത്തകാലത്തെ ഏറ്റവും വലിയ കഞ്ചാവ് വേട്ട. കര്‍ണാടകയില്‍ നിന്നും കേരളത്തിലേക്ക് കടത്താന്‍ ശ്രമിച്ച 30 കിലോഗ്രാം കഞ്ചാവാണ് പിടികൂടിയത്. ആളൊഴിഞ്ഞ സ്ഥലത്ത് നിര്‍ത്തിയിട്ട വാഹനത്തില്‍ നിന്നാണ് കഞ്ചാവ് കണ്ടെത്തിയത്. വയനാട് എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ മാത്യൂസ് ജോണിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്.

വയനാട് എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡും വയനാട് എക്‌സൈസ് ഇന്‍ലിജന്‍സും എക്‌സൈസ് ഇന്റലിജന്‍സ് ബ്യൂറോയും ചേര്‍ന്നായിരുന്നു പരിശോധന നടത്തിയത്. കേരള കര്‍ണാടക അതിര്‍ത്തിയിലെ ബാവലി ചെക്കുപോസ്റ്റില്‍ പരിശോധനക്കായി കൈ കാണിച്ചെങ്കിലും കാര്‍ നിര്‍ത്താതെ പോകുകയായിരുന്നു. തുടര്‍ന്ന് കഞ്ചാവുമായി വന്നവര്‍ വാഹനം ചേകാടി റോഡില്‍ ഉപേക്ഷിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു. കാറിന്റെ ഡിക്കിയിലും, സീറ്റിലുമായി ഒളിപ്പിച്ചുവെച്ച നിലയില്‍ രണ്ടര കിലോയുടെ 12 പാക്കറ്റുകളിലായാണ് കഞ്ചാവ് കണ്ടെത്തിയത്.

ganjahunting

ബൈരക്കുപ്പ, ആനമാളം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കഞ്ചാവ് ലോബി കേരളത്തിലേക്ക് വന്‍തോതില്‍ കഞ്ചാവ് കടത്തുന്നതെന്ന വിവരം എക്‌സൈസ് ഇന്റലിജന്‍സ് ബ്യൂറോയ്ക്ക് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ഏതാനം ദിവസങ്ങളായി ഈ ഭാഗത്ത് പരിശോധന കര്‍ശനമായി നടന്നുവരികയാണ്. കഴിഞ്ഞ ദിവസം 600 ഗ്രാം കഞ്ചാവുമായെത്തിയ കണ്ണൂര്‍ ഇരിട്ടി സ്വദേശികളുടെ പേരില്‍ കേസെടുത്തിരുന്നു.

 ganjahunt1-

കഞ്ചാവ് കടത്താന്‍ ഉപയോഗിച്ച് വാഹനം ബൈരക്കുപ്പ ആനമാളം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കഞ്ചാവ് ലോബിയുടേതാണെന്ന് തെളിയിക്കുന്ന രേഖകള്‍ കാറില്‍ നിന്നും ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചിട്ടുണ്ട്. എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജിമ്മി ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരായ എം.കെ. സുനില്‍, പി.ജി. രാധാകൃഷ്ണന്‍ തുടങ്ങിയവരും പരിശോധനയില്‍ പങ്കെടുത്തു.

Wayanad
English summary
Ganja hunting in wayanad, accused escapes from excise officials
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X