വയനാട്ടില്‍ വന്‍കഞ്ചാവ് വേട്ട; 12 കിലോ കഞ്ചാവുമായി കണ്ണൂര്‍ സ്വദേശി പിടിയില്‍; എസ് എഫ് ഐ നേതാവ് 200 ഗ്രാം കഞ്ചാവുമായി അറസ്റ്റില്‍
മാനന്തവാടി: വയനാട്ടില്‍ വന്‍ കഞ്ചാവ് വേട്ട. തോല്പ്പെട്ടില് 12 കിലോ കഞ്ചാവുമായി കണ്ണൂര്‍ സ്വദേശിയും, നടവയല്‍ സ്വദേശിയും സിഎം കോളേജിലെ എസ്എഫ്ഐ നേതാവുമായ വിദ്യാര്‍ത്ഥിയില്‍ നിന്ന് 200 ഗ്രാം കഞ്ചാവും പിടികൂടി. ഞായറാഴ്ച്ച പുലര്‍ച്ചെ തോല്പെട്ടി-അതിര്‍ത്തി എക്സൈസ് ചെക്ക്പോസ്റ്റില്‍ വാഹന പരിശോധനക്കിടെയാണ് കുത്തുപറമ്പ് ദയരോത്ത് ഇലപ്പറ്റചിറ ഫൈസല്‍ (37) നെ എക്സൈസ് സംഘം പിടികൂടിയത്.
ബാംഗ്ലൂരില്‍ നിന്ന് കണ്ണൂരിലേക്ക് പോകുകയായിരുന്ന സ്വകാര്യബസ്സില്‍ നിന്നാണ് ഫൈസലില്‍ നിന്നും കഞ്ചാവ് പിടികൂടിയത്. ബാംഗ്ലൂരില്‍ നിന്ന് കുത്തുപറമ്പിലേയിരുന്നു കഞ്ചാവ് കൊണ്ടുപോയത്. ഇടനിലക്കാരെ കുറിച്ചും, കഞ്ചാവ് നല്കിയ ആളെ കുറിച്ചും അന്വേഷണം നടത്തുമെന്ന് മാനന്തവാടി എക്സൈസ് റെയിഞ്ച് സി ഐ എ ജെ ഷാജി പറഞ്ഞു. പ്രവന്റീവ് ഓഫീസര്‍ കെ വിഷാജ് മോന്, സി കെ രഞ്ജിത്ത്, എക്സൈസ് സിവില്‍ ഓഫീസര്‍മാരായ സനുപ് എം സി, അനുദാസ് ടി ട, അരുണ്‍ കൃഷ്ണന് എന്നിവരാണ് കഞ്ചാവ് വേട്ടത്ത് നേതൃത്വം നല്‍കിയത്.

സി എം കോളേജിലെ എസ് എഫ് ഐ നേതാവായ എബിന് തൊട്ടിയിലിനെയാണ് നടവയലില്‍ വെച്ച് ജില്ലാ എക്സൈസ് ഇന്‍സ്പെക്ടര്‍ ഷറഫുദ്ധീന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. 200 ഗ്രാം കഞ്ചാവാണ് വിദ്യാര്‍ത്ഥിയില്‍ നിന്നും പിടിച്ചെടുത്തത്. കോളേജില്‍ നിരന്തരം പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയും മദ്യ ലഹരിയില്‍ സംഘര്‍ഷങ്ങള്‍ സൃഷ്ടിക്കുകയും ചെയ്ത വിദ്യാര്‍ത്ഥിക്കെതിരെ പെണ്‍കുട്ടികളടക്കം നിരന്തരം പരാതി നല്‍കിയിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച കോളേജില്‍ വച്ച് നടന്ന എസ്എഫ്ഐ കണ്വെന്ഷന് കഴിഞ്ഞിറങ്ങിയ ഉടനെയാണ് വിദ്യാര്‍ത്ഥിയെ എക്സൈസ് സംഘം പിടിച്ചത്. എതാനം ദിവസങ്ങളായി ജില്ലയില്‍ നിരവധി തവണ കഞ്ചാവ് പിടികൂടിയിരുന്നു. വിദ്യാര്‍ത്ഥികളാണ് കൂടുതലായും കഞ്ചാവുമായി പിടിയിലായത്.

സുല്‍ത്താന്‍ബത്തേരിയില്‍ അഞ്ച് വിദ്യാര്‍ത്ഥികള്‍ക്കെതിരെ കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു. തോല്‍പ്പെട്ടി എക്സൈസ് ചെക്ക് പോസ്റ്റില്‍ വാഹന പരിശോധനക്കിടെ കഞ്ചാവുമായി എഞ്ചിനിയറിങ്ങ് വിദ്യാര്‍ത്ഥി ശനിയാഴ്ച അറസ്റ്റിലായിരുന്നു. വയനാട് എന്‍ജിനിയറിങ്ങ് കോളേജിലെ വിദ്യാര്‍ത്ഥിയും മലപ്പുറം സ്വദേശിയുമായ ദഹീല്റാസി(20) നെയാണ് കഞ്ചാവ് കടത്താനുപയോഗിച്ച ബൈക്ക് സഹിതം പിടികൂടിയത്.കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്ക് വിതരണം ചെയ്യുന്നതിന് എത്തിച്ചതെന്ന് ദഹീല്റാസി എക്സൈസിനോട് വെളിപ്പെടുത്തിയത്. ഒരു മാസം മുന്‍പ് 32 കിലോ കഞ്ചാവ് പിടിച്ചതുമായി ബന്ധപെട്ട് കര്‍ണാടകയിലെ മൂന്ന് പേരെ എക്സൈസിന്റെ ഉന്നതതല സംഘം പിടികൂടിയിരുന്നു.
-
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
‘നാല് മന്ത്രിമാർ തോൽക്കും’- 80 സീറ്റ് ഉറപ്പെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട് -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ' -
കുടുംബസ്വത്ത് അനുഭവയോഗത്തില്‍ വരും, വസ്തു,വാഹനാദികള്‍ സമ്പാദിക്കും, കച്ചവടക്കാര്‍ക്കു ലാഭം വര്‍ധിക്കും, നാൾഫലം -
ചരിത്രത്തിലാദ്യമായി ബീഹാറിന് ബിജെപി മുഖ്യമന്ത്രി, സാമ്രാട്ട് ചൗധരിയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച -
ഏഴ് വർഷത്തിന് ശേഷം ഇറാനിൽ നിന്ന് ഇന്ത്യയിലേക്ക് എണ്ണയെത്തി; 15 കപ്പലുകൾ ഹോർമുസിൽ കുടുങ്ങി കിടക്കുന്നു -
പ്രായം തോൽക്കും, നിങ്ങൾ തിളങ്ങും; യുവത്വം തിരിച്ചുകിട്ടാൻ ഇതാ 5 വഴികൾ!












Click it and Unblock the Notifications