വയനാടിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; റിസോര്‍ട്ടുടമയും കൂട്ടാളിയും പിടിയിൽ!!
കൽപ്പറ്റ: വയനാട് വൈത്തിരിയില്‍ പ്രായപൂർത്തിയാകാത്ത പെണ‍്കുട്ടിയെ പീഡിപ്പിച്ച റിസോര്‍ട്ടുടമയും കൂട്ടാളിയും പിടിയില്‍. കർണാടക സ്വദേശിയായ 17 വയസുള്ള പെണ‍്കുട്ടിയെ റിസോർട്ടിൽ പൂട്ടിയിട്ട് നിരവധി പേര‍് പിഡിപ്പിച്ചുവെന്നാണ് സൂചന. പെൺകുട്ടിയുടെ മോഴിയുടെ അടിസ്ഥാനത്തില്‍ വൈത്തിരി പോലീസ് അന്വേഷണം ഊര്ജ്ജിതമാക്കി.
സുഗന്ധഗിരിൽ റിസോർട്ട് കേന്ദ്രീകരിച്ച് പെണ്‍വാണിഭം നടക്കുന്നുവെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് പോലീസ് നടത്തിയ പ രിശോധനയിലാണ് പ്രതികൾ പിടിയിലാവുന്നത്. കര്‍ണാടക സ്വദേശിയായ 17 വയസുകാരിയെ ജോലി നൽകാമെന്നവാഗ്ദാനം നൽകി പ്രതികളായ പെരിന്തൽമണ്ണ സ്വദേശി സുനിലും, സഹായി മായനാട് സ്വദേശി രഞ്ചിത്തും ചേർന്ന് റിസോട്ടിലെത്തിക്കുകയായിരുന്നു. രണ്ടുമാസത്തിനിടെ 20ലധികം പേര്‍ പിഡിപ്പിച്ചുവെന്നാണ് പെൺകുട്ടി പൊലിസിന് നല്‍കിയ മൊഴി.

പോക്സോ നിയമപ്രകാരമാണ് ഇരുവര്‍ക്കെതിരെയും കേസെടുത്തിരിക്കുന്നത്. മറ്റുള്ളവർക്കായി പോലീസ് അന്വേഷണം ഊര്ജ്ജിതമാക്കിയിട്ടുണ്ട്. അനാശ്വാസ്യ പ്രവര‍്ത്തനങ്ങള്‍ക്കായി ശ്രീവല്‍സന്‍ കര്ണാടകയില്‍ നിന്നും തമഴ്നാട്ടില്‍ നിന്നും നിരവധി സ്ത്രീകളെ റിസോര്ട്ടിലെത്തിക്കാറുണ്ടന്നും പെണ‍്കുട്ടി മോഴി നല്‍കിയിട്ടുണ്ട്. ഇതെകുറിച്ചും പോലീസ് അന്വേഷണം തുടങ്ങി. തെളിവെടുപ്പിനുശേഷം ഇരുവരെയും കല്‍പറ്റ പോക്സോ കോടതിയിൽ ഹാജരാക്കും.












Click it and Unblock the Notifications