വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സ്വര്‍ണവ്യാപാരികളെ ആക്രമിച്ച് 25 ലക്ഷം കവര്‍ന്ന സംഭവം: നാല് പേര്‍ കൂടി അറസ്റ്റില്‍, ഇതുവരെ അറസ്റ്റിലായത് 16 പ്രതികള്‍

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: കാറില്‍ സഞ്ചരിക്കുകയായിരുന്ന സ്വര്‍ണ്ണവ്യാപാരികളെ ആക്രമിച്ച് 25 ലക്ഷം രൂപയും വിലപിടിപ്പുള്ള മൊബൈല്‍ ഫോണുകളും കവര്‍ന്ന കേസില്‍ നാല് പേര്‍ കൂടി അറസ്റ്റിലായി. തൃശ്ശൂര്‍ സ്വദേശികളായ വട്ടന്‍പറക്കല്‍ സാരംഗ് (24), പല്ലന്‍ മുകേഷ് (30), പൊട്ടെശ്ശേരി നിധീഷ് (28), കോഴിക്കോട് കോട്ടൂളി സ്വദേശി അമ്പലനിലം ഷിബിന്‍ (35) എന്നിവരെയാണ് തിരുനെല്ലി എസ് ഐ ബിജു ആന്റണിയും, മാനന്തവാടി എ എസ് പി ഡോ. വൈഭവ് സക്‌സേനയുടെ സ്‌പെഷ്യല്‍ സ്‌ക്വാഡിലെ അംഗങ്ങളും ചേര്‍ന്ന് തൃശ്ശൂര്‍, കോഴിക്കോട് എന്നിവിടങ്ങളില്‍ നിന്ന് കസ്റ്റഡിയിലെടുത്തത്.

<strong>ട്വിറ്ററില്‍ ഫോളോവേഴ്‌സിനെ നഷ്ടപ്പെട്ട് രാഹുലും മോദിയും... പിന്തുടരുന്നതില്‍ വ്യാജ പ്രൊഫൈലുകളും!!</strong>ട്വിറ്ററില്‍ ഫോളോവേഴ്‌സിനെ നഷ്ടപ്പെട്ട് രാഹുലും മോദിയും... പിന്തുടരുന്നതില്‍ വ്യാജ പ്രൊഫൈലുകളും!!

പ്രതികള്‍ കേരളത്തിനകത്തും, പുറത്തും സമാനമായ നിരവധി കേസുകളില്‍ ഉള്‍പ്പെട്ടവരാണ്. പ്രതികളെ തിരുനെല്ലി സ്റ്റേഷനിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി. ഇതോടെ ഈ കേസില്‍ അറസ്റ്റിലായ പ്രതികളുടെ എണ്ണം 16 ആയി. പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തതിന് ശേഷം ആവശ്യമെങ്കില്‍ കൂടുതല്‍ അറസ്റ്റുണ്ടാകുമെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു. കഴിഞ്ഞ നവംബറിലാണ് കാട്ടിക്കുളം താഴെ 54-ല്‍ വെച്ച് സ്വര്‍ണവ്യാപാരികളുടെ വാഹനം ആക്രമിച്ച് 25 ലക്ഷത്തോളം രൂപ കവര്‍ന്നത്.

Theft case

സംഭവവുമായി ബന്ധപ്പെട്ട് നേരത്തെ 14 പേര്‍ അറസ്റ്റിലായിരുന്നു. കേസില്‍ എറണാകുളം കോതമംഗലം വട്ടപറമ്പില്‍ വിആര്‍ രഞ്ജിത്ത് (29) ആയിരുന്നു ആദ്യം പിടിയിലായത്. പിന്നീട് കോഴിക്കോട് സ്വദേശികളായ ബാലുശ്ശേരി ചമ്മില്‍ വീട്ടില്‍ സി ദില്‍ജില്‍ (26), കുന്ദമംഗലം അരുണോലിചാലില്‍ ഇട്ടു എന്ന ഷിബിത്ത് (28) എന്നിവരും, തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ തൃശൂര്‍ സ്വദേശികളായ വരന്തരപ്പള്ളി കരയമ്പാടം എംവി മംഗളന്‍ വീട്ടില്‍ എം വിനീത് രവി (26)നെയും, വരന്തരപ്പള്ളി പള്ളന്‍ വീട്ടില്‍ പള്ളന്‍ ബാബു എന്ന ബാബു (42) നെയും പൊലീസ് അറസ്റ്റ് ചെയ്തു.

തുടര്‍ന്ന് കണ്ണൂര്‍ താവക്കര ഷാലേം വീട്ടില്‍ ഷമേജ് ദേവദാസ്(44), കണ്ണൂര്‍ മാവഞ്ചേരി എച്ചൂര്‍ മേച്ചേരി ശ്രീപുരം വീട്ടില്‍ രഞ്ജിത്ത് (34),കേണിച്ചിറ ചൂതുപാറ,അമ്പശ്ശേരിയില്‍ നിധിന്‍ പീയൂഷ് (23) എന്നിവരും അറസ്റ്റിലായി. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ നാല് പേര്‍ കൂടി അറസ്റ്റിലാവുന്നത്. കേസില്‍ നേരത്തെ അറസ്റ്റിലായ പ്രതികളെല്ലാം തന്നെ റിമാന്റിലാണ്.

മീനങ്ങാടി പോലീസ് സ്റ്റേഷന്‍ പരിധിയിലെ മൂന്നാനക്കുഴിയില്‍ സീറ്റുകള്‍ കുത്തിപ്പൊളിച്ചും, ചില്ലുകള്‍ തകര്‍ത്തും ഉപേക്ഷിച്ച നിലയില്‍ മാരുതി സിഫ്റ്റ് കാര്‍ കണ്ടെത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്. കാര്‍ തട്ടിയെടുത്തത് കാട്ടിക്കുളത്ത് വെച്ചാണ് മനസിലാക്കിയതോടെ തിരുനെല്ലി പൊലീസിനായിരുന്നു കേസിന്റെ അന്വേഷണചുമതല. തുടര്‍ന്നാണ് കേസില്‍ അറസ്റ്റുകളുണ്ടാവുന്നത്.

കാറിലുണ്ടായിരുന്ന മഹാരാഷ്ട്ര സ്വദേശികളും, വടകരയില്‍ താമസിച്ചുവരുന്നതുമായ രണ്ട് പേരുടെ പരാതിപ്രകാരം ക്രൈം നമ്പര്‍ 385/18 പ്രകാരം തിരുനെല്ലി പോലീസ് സംഘം ചേര്‍ന്നുള്ള കവര്‍ച്ചയ്ക്ക് കേസെടുത്തു. 25 ലക്ഷം രൂപയുമായി കാറില്‍ വരികയായിരുന്ന തങ്ങളെ കാട്ടിക്കുളം താഴെ 54ല്‍ വെച്ച് വേറെ കാറുകളിലായെത്തിയ കവര്‍ച്ച സംഘം തടഞ്ഞുനിര്‍ത്തിയതായും 20 ലക്ഷം രൂപ കവര്‍ന്നശേഷം ഡ്രൈവറെയടക്കം കാര്‍ തട്ടിയെടുത്ത് കടന്നുകളയുകയും പിന്നീട് കാര്‍ മീനങ്ങാടി മൂന്നാനക്കുഴിയില്‍ ഉപേക്ഷിച്ചുവെന്നുമാണ് പരാതി.

ഉപേക്ഷിച്ച നിലയില്‍ കാറും, ബാക്കിയുണ്ടായിരുന്ന അഞ്ച് ലക്ഷം രൂപയും കണ്ടെത്തിയ സംഭവത്തില്‍ മീനങ്ങാടി പോലീസ് ആദ്യമേ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. പിന്നീട് നടത്തിയ അന്വേഷണത്തില്‍ മഹാരാഷ്ട്ര സ്വദേശികളും, വടകരയിലെ സ്വര്‍ണ്ണക്കച്ചവടക്കാരുമായ സംഘത്തിന്റേതാണ് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ സ്വിഫ്റ്റ് കാറെന്ന് മനസ്സിലായി. തുടര്‍ന്ന് അന്വേഷണം ശക്തമാക്കിയതോടെയാണ് സംഭവത്തിന് പിന്നില്‍ വന്‍ കവര്‍ച്ചാസംഘമാണെന്ന് തിരിച്ചറിയുന്നതും അറസ്റ്റിലേക്കെത്തുന്നതും.

Wayanad
English summary
Gold murchant robbery; Four were arrested in Wayanad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X