വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മ്മൂട്ടിയെ പിന്നിലാക്കി ദുൽഖർ: ഗൂഗിൾ ട്രെൻഡിംഗിൽ രണ്ടാമതെത്തി മോഹൻലാൽ, പൃഥ്വിരാജും പട്ടികയിൽ!!

Google Oneindia Malayalam News

2020 അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ ഈ വർഷം ലോകം ഏറ്റവുമധികം തിരഞ്ഞ മലയാളി താരങ്ങളുടെ പട്ടികയുമായി ഗൂഗിൾ. ദുൽഖർ സൽമാനാണ് ഒന്നാമതുള്ള സിനിമാ താരം. തൊട്ടുപിന്നിൽ മോഹൻ ലാലും മൂന്നാമത് മമ്മൂട്ടിയുമാണ് ഇടംപിടിച്ചിട്ടുള്ളത്. ഗൂഗിൾ ട്രെൻഡിംഗിൽ നാലാമത് പൃഥ്വിരാജും ഇടംപിടിച്ചിട്ടുണ്ട്.

ദോഹയിലെ ബിര്‍ള പബ്ലിക് സ്‌കൂളില്‍ ഒഴിവുകള്‍; നിയമനം നോര്‍ക്ക റൂട്സ് വഴിദോഹയിലെ ബിര്‍ള പബ്ലിക് സ്‌കൂളില്‍ ഒഴിവുകള്‍; നിയമനം നോര്‍ക്ക റൂട്സ് വഴി

രണ്ടാമത് മോഹൻലാൽ

രണ്ടാമത് മോഹൻലാൽ

ദുൽഖർ സൽമാന് തൊട്ടുപിന്നിൽ നടൻ മോഹൻലാലാണ് ഇടം പിടിച്ചിട്ടുള്ളത്. മോഹൻലാലിന്റെ പുതിയ കാർ, പ്രായം, ലഭിച്ച പുരസ്കാരങ്ങൾ, എന്നിവയാണ് കൂടുതൽ പേരും ഗൂഗിളിൽ ഏറ്റവും കൂടുതൽ തിരഞ്ഞത്. കഴിഞ്ഞ വർഷവും മോഹൻ ലാൽ ആദ്യ സ്ഥാനങ്ങളിൽ തന്നെ ഇടം പിടിച്ചിരുന്നു.

മമ്മൂട്ടിയും പട്ടികയിൽ

മമ്മൂട്ടിയും പട്ടികയിൽ

മോഹൻ ലാലിന് തൊട്ടുപിന്നിൽ മമ്മൂട്ടിയാണ് ഗൂഗിളിൽ ഏറ്റവുമധികം തിരഞ്ഞ താരങ്ങളുടെ പട്ടികയിലുള്ളത്. മമ്മൂട്ടിയുടെ പ്രായം, മമ്മൂട്ടിയുടെ പുതിയ വീട്, എന്നിവയ്ക്ക് പുറമേ ദുൽഖർ അഭിനയിച്ച തമിഴ് ചിത്രം കണ്ണും കണ്ണും കൊള്ളയടിത്താൽ എന്നിവയായിരുന്നു ഗൂഗിളിൽ കൂടുതൽ പേരും തിരഞ്ഞത്.

പൃഥ്വിരാജും പട്ടികയിൽ

പൃഥ്വിരാജും പട്ടികയിൽ

ഗൂഗിൾ റാങ്കിങ്ങിൽ നാലാമതായി ഇടം പിടിച്ച താരം പൃഥ്വിരാജാണ്. അയ്യപ്പനും കോശിയും, പൃഥ്വിരാജിന്റെ വീട്, നടന്റെ വിദ്യാഭ്യാസ യോഗ്യത, അയ്യപ്പനും കോശിയും കാസ്റ്റ് തുടങ്ങിയവയാണ് ഗൂഗിളിൽ ഏറ്റവുമധികം പേർ സെർച്ച് ചെയ്ത വിഷയങ്ങൾ.

ട്രെൻഡിനൊപ്പം

ട്രെൻഡിനൊപ്പം

ന്യൂസിലാൻഡ്, ഒമാൻ, ബ്രിട്ടൻ, യുഎഇ, ഓസ്ട്രേലിയ, എന്നീ രാജ്യങ്ങളിൽ മോഹൻ ലാലാണ് ഒന്നാമതെത്തിയത്. ഇന്ത്യയിൽ മോഹൻലാലും ദുൽഖർ സൽമാനും ഒപ്പത്തിനൊപ്പമാണ് നിൽക്കുന്നത്. പാകിസ്താൻ, യുഎസ്, സിങ്കപ്പൂർ, ബംഗ്ലാദേശ്, ജർമനി എന്നീ രാജ്യങ്ങളിൽ ദുൽഖർ സൽമാനെയാണ് ഏറ്റവുമധികം പേർ ഗൂഗിളിൽ തിരഞ്ഞത്. ഇറാനിൽ ഏറ്റവുമധികം പേർ ഗൂഗിളിൽ തിരഞ്ഞതാവട്ടെ മമ്മൂട്ടിയെയാണ്.

കൊറോണ വൈറസ്

കൊറോണ വൈറസ്

ലോകം മുഴുവൻ കഴിഞ്ഞ ഒരു വർഷത്തോളമായി കൊറോണ വൈറസ് ഭീതിയിൽ നിൽക്കെ ഗൂഗിളിൽ ഏറ്റവുമധികം സെർച്ച് ചെയ്യപ്പെട്ട വിഷയവും അത് തന്നെയാണ്. ഏറ്റവുമധികം തിരഞ്ഞ സിനിമ ഓസ്കാർ പുരസ്കാരത്തിന് അർഹമായ കൊറിയൻ ചിത്രം പാരസൈറ്റാണ്. നടന്മാരുടെ പട്ടികയിൽ ഹോളിവുഡ് താരം ടോം ഹാങ്ക്സാണുള്ളത്. അമിതാഭ് ബച്ചനാണ് പട്ടികയിൽ മൂന്നാം സ്ഥാനത്തുള്ളത്.

ഐപിഎല്ലും ദിൽ ബെച്ചാരയും

ഐപിഎല്ലും ദിൽ ബെച്ചാരയും

ഇന്ത്യയിൽ ഏറ്റവുമധികം ഗൂഗിളിൽ തിരഞ്ഞിട്ടുള്ളത് ഇന്ത്യൻ പ്രീമിയർ ലീഗിനെക്കുറിച്ചാണ്. ഇന്ത്യയിൽ രണ്ടാം സ്ഥാനം മാത്രമാണ് കൊറോണ വൈറസിനുള്ളത്. അന്തരിച്ച ബോളിവുഡ് നടൻ സുശാന്ത് സിംഗ് രാജ്പുത്തിന്റെ ദിൽ ബെച്ചാരയാണ് ഇന്ത്യയിൽ ഏറ്റവുമധികം പേർ ഗൂഗിളിൽ തിരഞ്ഞിട്ടുള്ള സിനിമ. സൂര്യനായകനായെത്തിയ പുതിയ തമിഴ് ചിത്രം സുരരൈ പോട്ര് സിനിമകളുടെ പട്ടികയിൽ രണ്ടാമത് ഇടം പിടിച്ചിട്ടുണ്ട്.

Wayanad
English summary
Google trend Search official report came out, Mohanlal, Dulqar and Mammooty in tops
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X