വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സര്‍ക്കാരുദ്യോഗസ്ഥനെ പോലീസ് വീട്ടില്‍ കയറി മര്‍ദിച്ചതായി പരാതി; സംഭവം അമ്മയുടെ മരണാനന്തരചടങ്ങുകള്‍ നടക്കുന്നതിനിടെ

  • By Desk
Google Oneindia Malayalam News

മാനന്തവാടി: സര്‍ക്കാരുദ്യോഗസ്ഥനെ പൊലീസ് വീട്ടില്‍ കയറി മര്‍ദ്ദിച്ചതായി പരാതി. മാനന്തവാടി അപ്പപ്പാറ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ജീവനക്കാരനും, ഒണ്ടയങ്ങാടി സ്വദേശിയുമായ പേടപ്പാട്ട് ബേബി (52)യെയാണ് മാനന്തവാടി പൊലീസ് വീട്ടില്‍ കയറി മര്‍ദ്ദിച്ചത്. ബേബിയുടെ അമ്മ മരിച്ചിട്ട് അഞ്ചാം ദിവസമായിരുന്നു വെള്ളിയാഴ്ച. മരണാനന്തരചടങ്ങുകളും മറ്റും നടക്കുന്നതിനിടെയാണ് സംഭവമെന്ന് പറയുന്നു.

<strong>ജലീല്‍ രാജിവെക്കണം; മലപ്പുറത്തെ 16 മണ്ഡലങ്ങളിലും കരിദിനമാചരിച്ചു, കറുത്ത കോട്ടും കരിങ്കൊടിയുമേന്തി പ്രതിഷേധ പ്രകടനങ്ങള്‍ നടത്തി</strong>ജലീല്‍ രാജിവെക്കണം; മലപ്പുറത്തെ 16 മണ്ഡലങ്ങളിലും കരിദിനമാചരിച്ചു, കറുത്ത കോട്ടും കരിങ്കൊടിയുമേന്തി പ്രതിഷേധ പ്രകടനങ്ങള്‍ നടത്തി

ബേബിയെ മര്‍ദ്ദിക്കുന്നത് കണ്ട് തടയാന്‍ ശ്രമിച്ച സഹോദരി എല്‍സിയെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചതായും പരാതിയുണ്ട്. വെള്ളിയാഴ്ച മൂന്ന് മണിയോടെയാണ് സംഭവം. ബേബിക്കെതിരെ തൊടുപുഴ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലെ രണ്ട് കേസുകളില്‍ ഒന്ന് വാറണ്ടായിരുന്നു. പ്രതിയായ ബേബിയെ സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുപോകാന്‍ ശ്രമിക്കുന്നതിനിടെ ഉദ്യോഗസ്ഥരെ അക്രമിച്ച് കടന്നുകളയാന്‍ ശ്രമിക്കുന്നതിനിടെ വീണ് പരിക്കേറ്റതെന്നാണ് പൊലീസിന്റെ ഭാഷ്യം.

Baby

ബേബിയും സഹോദരി എല്‍സിയും ഇപ്പോള്‍ മാനന്തവാടി ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. മാതാവ് മരിച്ചതുമായി ബന്ധപ്പെട്ട് മരണാന്തര ചടങ്ങുകളുമായി ബന്ധപ്പെട്ട് ഒണ്ടയങ്ങാടിയിലെ വീട്ടിലായിരുന്നു ബേബിയുണ്ടായിരുന്നത്. തൊടുപുഴ കോടതിയിലെ ചെക്കുകേസുമായി ബന്ധപ്പെട്ട് അവിടെ നിന്നെത്തിയ വക്കീലും, മാനന്തവാടി പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍മാരായ ശശിയും സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ട് പോകാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു സംഭവം.

ഫോണ്‍ ചെയ്യാന്‍ മാറിയ സമയത്ത് ചവിട്ടി വീഴ്ത്തിയ ശേഷം മര്‍ദ്ദിച്ചതായും, പിന്നീട് മാനന്തവാടിയില്‍ നിന്ന് കൂടുതല്‍ പൊലീസെത്തി കെട്ടിയിട്ട് മര്‍ദ്ദിച്ചുവെന്നും ബേബി പറയുന്നു. ബേബിയും ബന്ധുക്കളും തമ്മില്‍ നിലനില്‍ക്കുന്നതാണ് ചെക്കുകേസ്. അതെല്ലാം പറഞ്ഞുതീര്‍ത്തതാണ്. ഇപ്പോള്‍ മറ്റുചില കക്ഷികളുടെ നേതൃത്വത്തില്‍ അവരുടെ സ്വാധീനം ഉപയോഗിച്ചാണ് പൊലീസ് മര്‍ദ്ദിച്ചതെന്നാണ് ബേബി പറയുന്നത്.

അമ്മയുടെ മരണത്തെ തുടര്‍ന്ന് മാനസികമായി തകര്‍ന്നിരിക്കുന്ന ബേബിയെ ഇത്തരത്തില്‍ ക്രൂരമായി മര്‍ദ്ദിച്ച പൊലീസുകാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി. അതേസമയം, ബേബി മര്‍ദ്ദിച്ചെന്ന പേരില്‍ പരുക്കേറ്റ സിപിഒ ശശിയും, വക്കീല്‍ ഷാജി ജോസഫും ജില്ലാശുപത്രിയില്‍ ചികിത്സ തേടിയിട്ടുണ്ട്.

Wayanad
English summary
Government employee attacked by police in Wayanad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X