വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കൈവശ കര്‍ഷകരില്‍ നിന്നു നികുതി സ്വീകരിക്കാന്‍ ഉത്തരവ്; 1500-ലധികം കുടുംബങ്ങള്‍ക്ക് ആശ്വാസം, ഭൂമി വില്‍ക്കുവാനും, വാങ്ങാനും, വായ്പയെടുക്കാനുമുള്ള തടസം മാറും!

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: കഴിഞ്ഞ 50 വര്‍ഷമായി വയനാട്ടിലെ എട്ട് വില്ലേജുകളിലെ കൈവശ കര്‍ഷകര്‍ അനുഭവിച്ചുവന്ന ദുരിതം തീരുന്നു. ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്ന് സര്‍ക്കാര്‍ ഉത്തരവിറക്കിയ സാഹചര്യത്തിലാണ് ചെറുകിട കുടിയേറ്റ കര്‍ഷകരുടെ കൈവശഭൂമിക്ക് നികുതി സ്വീകരിക്കാനും,പോക്കുവരവ്, ക്രയവിക്രയം, ആവശ്യമായ റവന്യൂരേഖകള്‍ എന്നിവ നല്‍കുന്നതിനുമുള്ള തടസം മാറിയിരിക്കുന്നത്.

<strong>പത്തനംതിട്ട ജനറൽ ആശുപത്രിയിൽ വെളളം, വൈദ്യുതി ബിൽ കുടിശിക 90ലക്ഷം; ക‌ടം ഏറ്റെടുക്കില്ലെന്ന് നഗരസഭ</strong>പത്തനംതിട്ട ജനറൽ ആശുപത്രിയിൽ വെളളം, വൈദ്യുതി ബിൽ കുടിശിക 90ലക്ഷം; ക‌ടം ഏറ്റെടുക്കില്ലെന്ന് നഗരസഭ

വൈത്തിരി താലൂക്കിലെ തൃക്കൈപ്പറ്റ, മൂപ്പൈനാട്, കോട്ടപ്പടി, വെള്ളരിമല, ചുണ്ടേല്‍, അച്ചൂരാനം, പൊഴുതന വില്ലേജുകളിലും സുല്‍ത്താന്‍ബത്തേരി താലൂക്കിലെ നെന്മേനി എന്നീ വില്ലേജുകളിലുമാണ് നാലേക്കര്‍ വരെയുള്ള കൈവശഭൂമിയുള്ള കര്‍ഷകരുള്ളത്. ഈ കര്‍ഷകര്‍ വില കൊടുത്ത് വാങ്ങിയ ഭൂമിയാണിത്. മാത്രമല്ല. ആധാരവും പട്ടയവുമുണ്ട്. എന്നാല്‍ നികുതി സ്വീകരിക്കുന്നതടക്കമുള്ള കാര്യങ്ങളില്‍ തടസം നിലനില്‍ക്കുകയായിരുന്നു.

Land tax

ഹാരിസണ്‍സ് മലയാളത്തിന്റെ കൈവശമുള്ള ഭൂമി കൈമാറ്റം ചെയ്യാന്‍ പാടില്ലെന്ന സര്‍ക്കാരിന്റെ നിര്‍ദേശ പ്രകാരം നിയമിതനായ സ്റ്റേറ്റ് സ്‌പെഷ്യല്‍ ഓഫീസര്‍ രാജമാണിക്യം ഐ എ എസ്, ഭൂമിക്ക് സ്വീകരിക്കാന്‍ പാടില്ലെന്നും, ക്രയവിക്രയം ചെയ്യാന്‍ പാടില്ലെന്നും ആവശ്യപ്പെട്ടുകൊണ്ട് ഹൈക്കോടതിയില്‍ ഹാരിസണ്‍ മലയാളത്തിനെതിരെ നല്‍കിയിരുന്ന കേസ് നിലനില്‍ക്കുന്നതായിരുന്നു നികുതി സ്വീകരിക്കുന്നതിനായി തടസമായത്.

ജയ്ഹിന്ദ് ഏജന്‍സീസ് എന്ന കമ്പനിയില്‍ നിന്നുമാണ് കര്‍ഷകര്‍ പ്രസ്തുത ഭൂമി വാങ്ങിയത്. എന്നാല്‍ ഇവര്‍ക്ക് മുമ്പുള്ള ഉടമസ്ഥാവകാശത്തിന്റെ പേരിലാണ് ഹാരിസണെ ഇതിലേക്ക് വഴിച്ചിഴക്കുന്നത്. ഈ ഭൂമി കൈവശം വെച്ച് വന്നിരുന്ന കര്‍ഷകര്‍ അനുഭവിച്ചിരുന്നത് തീരാദുരിതമായിരുന്നു. കഷ്ടപ്പെട്ട് കൃഷി ചെയ്ത് ജീവിച്ചിരുന്ന ഭൂമിയില്‍ ആവശ്യമായ രേഖകള്‍ ഉണ്ടായിരുന്നിട്ടും, ധനകാര്യസ്ഥാപനങ്ങളില്‍ നിന്ന് ലോണ്‍ ലഭിക്കാനോ, തങ്ങളുടെ ആവശ്യത്തിലേക്കായി ഒരു സെന്റ് ഭൂമി വില്‍ക്കാനോ കര്‍ഷകര്‍ക്ക് സാധിച്ചിരുന്നില്ല.

10.08.2018-ലെ ഡബ്ല്യു പി (സി) 5057/2017 വിധി പ്രകാരമാണ് കോടതി ഉത്തരവിറക്കിയിരിക്കുന്നത്. ഇതിന്റെ തുടര്‍നടപടികളെന്നോണം 10.05.2019ന് ഹൈക്കോടതിയുടെ നിര്‍ദേശാനുസരണം സംസ്ഥാന ചീഫ് സെക്രട്ടറി ഉത്തരവിറക്കിയത്. പൊതുപ്രവര്‍ത്തകനായ എന്‍ ഡി അപ്പച്ചനാണ് കൈവശകര്‍ഷകര്‍ക്കായി ഹൈക്കോടതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്തത്. ഒറ്റക്ക് തന്നെ നിയമപോരാട്ടം നടത്തി ഇത്രയും കര്‍ഷകരുടെ ദുരിതം തീര്‍ക്കാന്‍ സാധിച്ചതില്‍ ചാരിതാര്‍ത്ഥ്യമുണ്ടെന്ന് എന്‍ ഡി അപ്പച്ചന്‍ കല്‍പ്പറ്റയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

Wayanad
English summary
Government order to colect land tax from farmers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X