വയനാട് ജില്ലയുടെ സമഗ്രവികസനത്തിന് 7000 കോടി രൂപയുടെ പഞ്ചവത്സര പാക്കേജുമായി സര്‍ക്കാര്‍
വയനാട്: രാജ്യം രൂക്ഷമായ കാര്‍ഷിക പ്രതിസന്ധിയില്‍ വലയുന്ന സാഹചര്യത്തില്‍ കാര്‍ഷിക വിളകളുടെ നാടായ വയനാട് ജില്ലയുടെ സമഗ്രവികസനത്തിന് പ്രത്യേക പാക്കേജ് മുന്നോട്ട് വെച്ച് സര്‍ക്കാര്‍. ഈ പാക്കേജിന്റെ മര്‍മ്മം പ്രധാന വിളയായ കാപ്പിയില്‍ നിന്നുള്ള വരുമാനം അഞ്ചു വര്‍ഷംകൊണ്ട് ഇരട്ടിയാക്കുകയാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കുന്നു. ഇതോടൊപ്പം കുരുമുളക്, വാഴ, ഇഞ്ചി, തേയില തുടങ്ങിയ വിളകളുടെ അഭിവൃദ്ധിക്കും സ്കീമുകളുണ്ട്. ടൂറിസമാണ് മറ്റൊരു സുപ്രധാന വികസന മേഖല.
യാത്രാക്ലേശം പരിഹരിക്കുകയും വിദ്യാഭ്യാസ-ആരോഗ്യ സൗകര്യങ്ങള്‍ മികവുറ്റതാക്കുകയും ചെയ്യും. പരിസ്ഥിതി സന്തുലനാവസ്ഥ സംരക്ഷിച്ചുകൊണ്ട് ജനങ്ങളുടെ ജീവിതനിലവാരം ആസൂത്രിതമായി ഉയര്‍ത്തും. വയനാട്ടിലെ ഏറ്റവും വലിയ നിക്ഷേപം കിഫ്ബിയില്‍ നിന്നാണ്- 2000 കോടി രൂപ. വൈദ്യുതിബോര്‍ഡ്- 1200 കോടി രൂപ, മെഡിക്കല്‍ കോളേജ്- 700 കോടി രൂപ, കുടിവെള്ളം- 600 കോടി രൂപ എന്നിവയാണ് മറ്റു പ്രധാനപ്പെട്ട വലിയ ചെലവിനങ്ങള്‍. ഇതിനു പുറമേ പ്രതിവര്‍ഷം കൃഷിയും അനുബന്ധ മേഖലകള്‍ക്കും 150 കോടി രൂപയും പട്ടികജാതി പട്ടികവര്‍ഗ്ഗ വികസനത്തിന് 150 കോടി രൂപയും റോഡുകള്‍ക്ക് 100 കോടി രൂപയും വിദ്യാഭ്യാസം, ടൂറിസം, വനം തുടങ്ങി മറ്റു വികസന മേഖലകള്‍ക്ക് 100 കോടി രൂപ വീതവും ചെലവഴിക്കുന്നതാണ്. അങ്ങനെ അഞ്ചു വര്‍ഷംകൊണ്ട് 2500 കോടി രൂപ ജില്ലയില്‍ ചെലവഴിക്കും.

ബംഗാളിൽ ഇടതുപക്ഷത്തിന്റെയും കോൺഗ്രസിന്റെയും 12 മണിക്കൂർ ബന്ദ്- ചിത്രങ്ങൾ
മൊത്തം വയനാട് പാക്കേജിന്റെ അടങ്കല്‍ 7,000 കോടി രൂപ വരും. തദ്ദേശഭരണ സ്ഥാപനങ്ങളുടെ അടങ്കല്‍ ഇതിനു പുറമേയാണ്. ഇത്രയും വലിയ തുക ഏകോപിതമായും കാര്യക്ഷമമായും ചെലവഴിക്കാന്‍ കഴിഞ്ഞാല്‍ വയനാടിന്റെ മുഖച്ഛായ മാറും. ഈ പാക്കേജിന്റെ നടത്തിപ്പിനായി സ്പെഷ്യല്‍ ഓഫീസറെ നിയമിക്കുകയും മാസംതോറും അവലോകനം നടത്തുകയും ചെയ്യും. വയനാട് ജില്ല ഇന്ന് അഭിമുഖീകരിക്കുന്ന പ്രതിസന്ധി പരിഹരിക്കുന്നതിന് പര്യാപ്തമായ ഒരു പാക്കേജാണ് പ്രഖ്യാപിച്ചിട്ടുള്ളത്. കാര്‍ഷിക മേഖലയിലെ പ്രതിസന്ധിക്ക് പരിഹാരമുണ്ടാക്കാം. ദാരിദ്ര്യം തുടച്ചുമാറ്റാം. തൊഴിലില്ലായ്മ കുറയ്ക്കാം. അഞ്ചു വര്‍ഷത്തിനുള്ളില്‍ ജനങ്ങളുടെ വരുമാനം ഇരട്ടിയാകും. ഈ പാക്കേജ് നടപ്പിലാക്കുന്നതിന് സര്‍ക്കാരും തദ്ദേശഭരണ സ്ഥാപനങ്ങളും കക്ഷി-രാഷ്ട്രീയ ഭേദമന്യേ ജനങ്ങളും ഒരുമിച്ച് പ്രവര്‍ത്തിക്കാൻ തയ്യാറാകണം.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications