വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വയനാട്ടിലെ തിരഞ്ഞെടുപ്പ് പൂര്‍ണായും ഹരിത നിയമാവലി പാലിച്ച്; പ്ലാസ്റ്റിക് വസ്തുക്കള്‍ക്ക് പൂര്‍ണനിയന്ത്രണം, ഹരിത ലോഗോ പ്രകാശനം ചെയ്തു

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: കഴിഞ്ഞ തിരഞ്ഞെടുപ്പിലെ ഓര്‍മ്മമരം പദ്ധതി കൊണ്ട് ശ്രദ്ധേയമായ വയനാട്ടില്‍ ഇത്തവണ തിരഞ്ഞെടുപ്പ് പൂര്‍ണമായും ഹരിത നിയമാവലി പാലിച്ച്. തിരഞ്ഞെടുപ്പ് പ്രചാരണം, നടത്തിപ്പ് എന്നിങ്ങനെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാക്കാര്യങ്ങളിലും ഹരിതനിയമാവലി പാലിക്കാനാണ് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ലാകലക്ടര്‍ എ ആര്‍ അജയകുമാര്‍ നിര്‍ദേശിച്ചിരിക്കുന്നത്.

<strong>ആദിവാസി യുവതി ഓട്ടോറിക്ഷയില്‍ പ്രസവിച്ചു; ആണ്‍കുഞ്ഞിന് ജന്മം നല്‍കി, യുവതി ജില്ലാ ആശുപത്രിയില്‍ ചികിത്സയില്‍</strong>ആദിവാസി യുവതി ഓട്ടോറിക്ഷയില്‍ പ്രസവിച്ചു; ആണ്‍കുഞ്ഞിന് ജന്മം നല്‍കി, യുവതി ജില്ലാ ആശുപത്രിയില്‍ ചികിത്സയില്‍

പരിസ്ഥിതി സൗഹൃദ അന്തരീക്ഷത്തിലാകണം തിരഞ്ഞെടുപ്പ് നടത്തേണ്ടതെന്ന ഹോക്കോടതിയുടെയും തിരഞ്ഞെടുപ്പ് കമ്മീഷന്റെയും നിര്‍ദേശം പാലിക്കുന്നതിന്റെ ഭാഗമായാണ് പൂര്‍ണമായും ഗ്രീന്‍ പ്രോട്ടോകോള്‍ പാലിക്കാന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. ശുചിത്വ മിഷനും ഹരിതകേരള മിഷനും ഈ സദുദ്യമത്തിന് നേതൃത്വം നല്‍കും.

Green protocol

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഔദ്യോഗിക പരസ്യങ്ങള്‍, സൂചകങ്ങള്‍, ബോര്‍ഡുകള്‍ തുടങ്ങിയവ കോട്ടണ്‍ തുണി, പേപ്പര്‍ തുടങ്ങിയ പുനചംക്രമണം ചെയ്യാന്‍ കഴിയുന്ന പരിസ്ഥിതി സൗഹാര്‍ദ്ദ വസ്തുക്കള്‍ മാത്രം ഉപയോഗിച്ചാണ് നിര്‍മ്മിക്കുന്നത്. പാളിംഗ് ബൂത്തുകള്‍, വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ എന്നിവയുടെ ക്രമീകരണത്തിനും ഇലക്ഷന്‍ സാധന സാമഗ്രികളുടെ കൈമാറ്റത്തിനും പ്ലാസ്റ്റിക് വസ്തുക്കളുടെ ഉപയോഗം പൂര്‍ണമായി തന്നെ നിയന്ത്രിക്കും.

കൂടാതെ നിരോധിത പ്ലാസ്റ്റിക് വസ്തുക്കളും ഡിസ്പോസിബിള്‍ വസ്തുക്കളും ഒഴിവാക്കും. പ്രചരണത്തിനും അലങ്കാരത്തിനുമായി ഉപയോഗിക്കുന്ന കൊടിതോരണങ്ങളും പൂര്‍ണമായും പ്ലാസ്റ്റിക്, പിവിസി മുക്തായിരിക്കും. കൂടാതെ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പാലിക്കുന്നതില്‍ വിട്ടുവീഴ്ചയില്ലെന്നും ചട്ടലംഘനം നടക്കുന്നുണ്ടോയെന്നു കര്‍ശനമായി നിരീക്ഷിക്കുമെന്നും ജില്ലാകലക്ടര്‍ വ്യക്തമാക്കി. മാര്‍ച്ച് 28 വരെ തിരഞ്ഞെടുപ്പ് ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ക്കാവും മുന്‍തൂക്കം നല്‍കുക.

മുന്‍കാലങ്ങളില്‍ വോട്ടിങ് ശതമാനം കുറവുള്ള ബൂത്തുകള്‍ കണ്ടെത്തി 'സ്വീപ്' പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും. പോലീസ് രേഖകളില്‍ പ്രശ്നബാധിതമെന്നു രേഖപ്പെടുത്തിയ ബൂത്തുകളില്‍ അസിസ്റ്റന്റ് റിട്ടേണിങ് ഓഫിസര്‍മാര്‍ പരിശോധന നടത്തും. ഇവിടങ്ങളില്‍ മതിയായ സുരക്ഷ ഉറപ്പുവരുത്താന്‍ പോലിസിന്റെ സഹായം തേടും.

Wayanad
English summary
Green protocol in lok sabha elections 2019 at Wayanad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X