വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ചന്ദനമരം കര്‍ണാടകയിലേക്ക് കടത്തിയ രണ്ടുപേര്‍ അറസ്റ്റില്‍: അറസ്റ്റിലായത് ഗുണ്ടല്‍പേട്ട് സ്വദേശികള്‍

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: ചന്ദനനരം മുറിച്ച് കര്‍ണാടകയിലേക്ക് കടത്തുന്ന സംഘത്തിലെ രണ്ട് പേര്‍ പിടിയിലായി. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ചന്ദന മരങ്ങള്‍ മുറിച്ച് കര്‍ണ്ണാടകയിലെത്തിച്ച് വില്‍പ്പന നടത്തുന്ന സംഘത്തിലെ പ്രധാനികളായ ഗുണ്ടല്‍ പേട്ട സ്വദേശികളായ മാതഷെട്ടി (43), സാമി (33), എന്നിവരെയാണ് വനംവകുപ്പ് പിടികൂടിയത്. സൗത്ത് വയനാട് ഡിവിഷന്‍, മേപ്പാടി റെയ്ഞ്ചിലെ വൈത്തിരി ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയിലെ ആനപ്പാറ വനമേഖല എന്നിവിടങ്ങളില്‍ നിന്നും ചന്ദനമരങ്ങള്‍ മുറിച്ച് കടത്തിയ കേസുമായി ബന്ധപ്പെട്ടാണ് അറസ്റ്റുണ്ടായത്.

പ്രിയങ്ക പ്രവര്‍ത്തകരുടെ വിശ്വാസ്യത നേടിയതെങ്ങനെ, ബിജെപിക്കും മഹാസഖ്യത്തിനും ഒരുപോലെ വെല്ലുവിളി

പ്രസ്തുത കേസുമായി ബന്ധപ്പെട്ട് ഒരാളെ രണ്ടാഴ്ച മുമ്പ് വനംവകുപ്പ് അറസ്റ്റ് ചെയ്തിരുന്നു. ഈ പ്രതിയില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ രണ്ട് പേരെ കൂടി അറസ്റ്റ് ചെയ്തിരിക്കുന്നത്. മേപ്പാടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസറായ കെ. ബാബുരാജ്, ഡെപ്യൂട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍മാരായ കെ.പി. അഭിലാഷ്, ഷിജു ജോസ്.പി, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസറായ പി. ഗിരീഷ്, ബീറ്റ് ഫോറസ്റ്റ് ഓഫീസറായ ഐശ്വര്യ സൈഗാള്‍ എന്നിവരും മേപ്പാടി റെയ്ഞ്ചിലെ താല്‍ക്കാലിക വാച്ചര്‍മാര്‍ എന്നിവര്‍ ചേര്‍ന്ന് അതിസാഹസികമായാണ് കര്‍ണാടക അതിര്‍ത്തിയില്‍ വെച്ച് വാഹനം വളഞ്ഞ് പ്രതികളെ പിടികൂടിയത്.

Swami and Matha Shetty

ഇവരില്‍ നിന്നും ചന്ദനമരങ്ങള്‍ മുറിക്കാനുള്ള ഉപകരണങ്ങളും പിടികൂടി. പിടിയിലായത് അന്തര്‍സംസ്ഥാന ചന്ദനമാഫിയയില്‍ ഉള്‍പ്പെട്ടവരാണെന്ന് മേപ്പാടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ കെ. ബാബുരാജ് അറിയിച്ചു.പ്രതികളെ കല്‍പ്പറ്റ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.

Wayanad
English summary
Gundalpettu native artrested for Sandal wood robbery
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X