വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മാതൃക കാട്ടി മീനങ്ങാടി ഗ്രാമപഞ്ചായത്ത്; റോഡ് ടാറിംഗിന് പ്ലാസ്റ്റിക് ഉപയോഗിക്കുന്നു

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: ജനങ്ങളെ അലട്ടുന്ന പ്രധാനവിഷയമായ പ്ലാസ്റ്റിക് മാലിന്യനിര്‍മ്മാര്‍ജനത്തിന് പുതിയൊരു മാതൃക കാട്ടുകയാണ് സംസ്ഥാനത്ത് ആദ്യ കാര്‍ബണ്‍ ന്യൂടല്‍ പദ്ധതി നടപ്പിലാക്കുന്ന ഗ്രാമപഞ്ചായത്ത് കൂടിയായ മീനങ്ങാടി. പ്ലാസ്റ്റിക് മാലിന്യങഅങള്‍ പൊടിച്ച് റോഡ് നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന നൂതനമായ പദ്ധതിയാണ് പരീക്ഷണാടിസ്ഥാനത്തില്‍ ഗ്രാമപഞ്ചായത്ത് നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്.

ഷ്രെഡിങ് യൂനിറ്റില്‍ പൊടിച്ചാണ് പ്ലാസ്റ്റിക്, റോഡ് ടാറിങിന് ഉപയോഗിക്കുന്നത്. പരീക്ഷണാടിസ്ഥാനത്തില്‍ മീനങ്ങാടി ആറാംവാര്‍ഡിലെ കൊളഗപ്പാറ സ്‌കൂള്‍ റോഡാണ് പൊടിച്ച പ്ലാസ്റ്റിക് ഉപയോഗിച്ച് റീ ടാര്‍ ചെയ്യുന്നത്. 250 മീറ്റര്‍ ടാറിങിന് 40 കിലോഗ്രാം പൊടിച്ച പ്ലാസ്റ്റിക് ആണ് ഉപയോഗിക്കുന്നത്. പ്ലാസിറ്റ് പൊടിച്ച് ഉപയോഗിക്കുന്നതിലൂടെ റോഡിന്റെ ഗുണമേന്‍മയും ഉറപ്പും വര്‍ധിക്കുമെന്നാണ് പറയുന്നത്.

plasticwaste-1

ഹരിതകര്‍മസേന ശേഖരിച്ച പ്ലാസ്റ്റിക് ശാസ്ത്രീയ സംസ്‌കരണ പ്രവര്‍ ത്തനങ്ങളിലൂടെ ഷ്രെഡിങ് യൂനിറ്റിലെത്തിച്ച് വേര്‍തിരിച്ചു വൃത്തിയാക്കി പൊടിച്ചാണ് ഉപയോഗിക്കുന്നത്. ഹരിതകര്‍മസേനകളുടെ പ്രവര്‍ത്തനം എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും ഉറപ്പുവരുത്തിയതായി ഹരിതകേരളം മിഷന്‍ ജില്ലാ കോ-ഓഡിനേറ്റര്‍ ബി കെ സുധീര്‍ കിഷന്‍ വ്യക്തമാക്കി. 2016-17ലെ സംസ്ഥാന സര്‍ക്കാരിന്റെ വികേന്ദ്രീകൃതാസൂത്രണ കോ-ഓഡിനേഷന്‍ കമ്മിറ്റി തീരുമാനപ്രകാരം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ വഴിയുള്ള 10 ശതമാനം റോഡ് നിര്‍മാണ പ്രവൃത്തികളില്‍ എട്ടു ശതമാനം ബിറ്റുമിന് പകരമായി പൊടിച്ച പ്ലാസ്റ്റിക് കൂടി ഉപയോഗിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു.

എന്നാല്‍ ഇത് പ്രാവര്‍ത്തികമായിരുന്നില്ല. പിന്നീട് 2017-18, 2018-19 സാമ്പത്തിക വര്‍ഷങ്ങളില്‍ ഇത് ആനുപാതികമായി വര്‍ധിപ്പിക്കുകയും ചെയ്തു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഷ്രെഡിങ് മെഷീനുകള്‍ ഉപയോഗിച്ച് പൊടിച്ച് ടാറില്‍ ചേര്‍ക്കുകയാണ് ചെയ്യുന്നത്. തദ്ദേശസ്വയംഭരണ വകുപ്പ് എന്‍ജിനീയറിങ് വിഭാഗം തയ്യാറാക്കിയ ഡാറ്റ അനുസരിച്ച് ഒരു കിലോമീറ്റര്‍ റോഡിന് 350 കിലോഗ്രാം പൊടിച്ച പ്ലാസ്റ്റിക് ഉപയോഗിക്കാം. 20 എംഎം ചിപ്പിങ് കാര്‍പറ്റ് തയ്യാറാക്കുന്നതിന് 10 മുതല്‍ 15 ശതമാനം വരെ പൊടിച്ച പ്ലാസ്റ്റിക് ഉപയോഗിക്കാം. റോഡ് പണിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ബീനാ വിജയന്‍ നിര്‍വഹിച്ചു.

Wayanad
English summary
harithakarma sena collects plastic from wayanad to road construction
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X