വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വയനാട്ടില്‍ ഹര്‍ത്താല്‍ പൂര്‍ണമാവുന്നു; കടകമ്പോളങ്ങള്‍ അടപ്പിച്ചു; ബസ് സര്‍വീസുകള്‍ നിര്‍ത്തി; ജില്ലയിലുടനീളം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രകടനം നടത്തി

Google Oneindia Malayalam News

കല്‍പ്പറ്റ: കാസര്‍ഗോഡ് പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിന്റെയും ശരത്തിന്റെയും ദാരുണമായ കൊലപാതകത്തില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ ജില്ലയില്‍ ഭൂരിഭാഗം കടമ്പോളങ്ങളും അടഞ്ഞുകിടക്കുകയാണ്. സ്വകാര്യവാഹനങ്ങള്‍ മാത്രമാണ് ഇപ്പോള്‍ നിരത്തിലിറങ്ങിയിട്ടുള്ളത്. രാവിലെ കെ എസ് ആര്‍ ടി സിയും, സ്വകാര്യബസുകളും നിരത്തിലിറങ്ങിയെങ്കിലും പിന്നീട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൂട്ടത്തോടെ തെരുവിലിറങ്ങിയതോടെ ഹര്‍ത്താലിന്റെ ഗതി മാറുകയായിരുന്നു.

കല്‍പ്പറ്റയിലടക്കം രാവിലെ തുറന്ന കടകമ്പോളങ്ങള്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അടപ്പിച്ചു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കല്‍പ്പറ്റയില്‍ പ്രകടനമായെത്തിയാണ് കടകള്‍ അടപ്പിച്ച് വാഹനങ്ങള്‍ തടഞ്ഞത്. സുല്‍ത്താന്‍ബത്തേരിയില്‍ രാവിലെ കടകമ്പോളങ്ങള്‍ തുറന്നിരുന്നെങ്കിലും പിന്നീട് ഭൂരിഭാഗവും അടച്ചു. രാവിലെ സ്വകാര്യബസുകളും കെ എസ് ആര്‍ ടി സി ബസുകളും ബത്തേരിയിലും നിരത്തിലിറങ്ങിയിരുന്നു. എന്നാല്‍ പിന്നീട് ബസുകള്‍ സര്‍വീസ് നിര്‍ത്തി.

waynad

കല്‍പ്പറ്റ നഗരത്തിലെ പിണങ്ങോട് ജംങ്ഷനില്‍ കടകമ്പോളങ്ങള്‍ അടഞ്ഞുകിടക്കുന്നു

സുല്‍ത്താന്‍ബത്തേരി ചുങ്കത്ത് ഹര്‍ത്താലനുകൂലികള്‍ വാഹനങ്ങള്‍ തടഞ്ഞു. മാനന്തവാടി താലൂക്കില്‍ ഹര്‍ത്താല്‍ പൂര്‍ണമാണ്. കടകമ്പോളങ്ങള്‍ പൂര്‍ണമായും അടഞ്ഞുകിടക്കുകയാണ്. ഏതാനം കെ എസ് ആര്‍ ടി സി ബസുകളൊഴിച്ച് നിലവില്‍ മറ്റ് സര്‍വീസുകളൊന്നും നടക്കുന്നില്ല. അക്രമസംഭവങ്ങളൊന്നും ഇതുവരെ ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എന്നാല്‍ പ്രവര്‍ത്തകര്‍ ഗ്രാമീണമേഖലയിലടക്കം കൂട്ടത്തോടെ ടൗണുകളിലിറങ്ങി കടകളടപ്പിച്ചു. കുടിയേറ്റമേഖലയായ പുല്‍പ്പള്ളിയിലും ഹര്‍ത്താല്‍ പൂര്‍ണമായിരുന്നു.

waynad1

ഹര്‍ത്താലിനോട് അനുബന്ധിച്ച് കല്‍പ്പറ്റ ടൗണില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ സമരം

രാവിലെ കടകമ്പോളങ്ങള്‍ തുറന്നിരുന്നെങ്കിലും പിന്നീട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ടൗണിലിറങ്ങി കടകളടപ്പിച്ചു. രാവിലെ സര്‍വീസ് നടത്തിയ സ്വകാര്യബസുകളടക്കം ഇപ്പോള്‍ സര്‍വീസ് നിര്‍ത്തിവെച്ചിരിക്കുകയാണ്. അതേസമയം, ജില്ലയില്‍ ഇരുചക്രവാഹനങ്ങളും, സ്വകാര്യവാഹനങ്ങളും നിരത്തിലിറങ്ങിയിട്ടുണ്ട്. നിലവില്‍ സമാധാപരമായാണ് ഹര്‍ത്താല്‍ പുരോഗമിക്കുന്നത്. സ്‌കൂളുകള്‍, ബാങ്കുകള്‍, മറ്റ് സ്ഥാപനങ്ങള്‍ എന്നിവയെല്ലാം അടഞ്ഞുകിടക്കുകയാണ്. സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഹാജര്‍ നിലയിലും കുറവുണ്ട്.

Wayanad
English summary
harthal news in waynad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X