വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വയനാട്ടില്‍ ഹര്‍ത്താല്‍ പൂര്‍ണം; സമാധാനപരം; എല്‍ഡിഎഫും, യുഡിഎഫും പ്രകടനം നടത്തി

  • By Girish S
Google Oneindia Malayalam News

കല്‍പ്പറ്റ: ഇന്ധനവില വര്‍ധനവില്‍ പ്രതിഷേധിച്ച് യു ഡി എഫും എല്‍ ഡി എഫും ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ വയനാട്ടില്‍ പൂര്‍ണം. വയനാട്ടിലെ പ്രധാന ടൗണുകളിലെല്ലാം തന്നെ കടകമ്പോളങ്ങള്‍ അടഞ്ഞുകിടന്നു. ഏതാനം സ്വകാര്യവാഹനങ്ങളൊഴിച്ച് ഭൂരിഭാഗം വാഹനങ്ങളും നിരത്തിലിറങ്ങിയില്ല. ഇരുചക്രവാഹനങ്ങളും ഇത്തവണ നിരത്തിലിറങ്ങിയത് കുറവായിരുന്നു. കെ എസ് ആര്‍ ടി സി ജില്ലയില്‍ സര്‍വ്വീസ് നടത്തിയില്ല. സ്വകാര്യബസുകളും ജില്ലയില്‍ സര്‍വ്വീസുകളിലൊന്നും നടത്തിയില്ല.

സര്‍ക്കാര്‍ ഓഫീസുകളില്‍ ഹാജര്‍നില തീരെ കുറവായിരുന്നു. ജില്ലയില്‍ ഹര്‍ത്താല്‍ തീര്‍ത്തും സമാധാനപരമായിരുന്നു. ജില്ലയിലെ പ്രധാന ടൗണുകളായ മാനന്തവാടി, കല്‍പ്പറ്റ, സുല്‍ത്താന്‍ബത്തേരി എന്നിവിടങ്ങളിലും മീനങ്ങാടി, പനമരം, പടിഞ്ഞാറത്തറ, മേപ്പാടി എന്നിങ്ങനെ എല്ലായിടത്തും ഹര്‍ത്താല്‍ പൂര്‍ണമായിരുന്നു. സാധാരണ ഹര്‍ത്താല്‍ ദിവസം തുറക്കാനുള്ള പെട്ടിക്കടകള്‍ പോലും ഭൂരിഭാഗവും അടഞ്ഞുകിടന്നു. കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളില്‍ നിന്നുമെത്തിയ വാഹനങ്ങള്‍ അതിര്‍ത്തിയില്‍ നിര്‍ത്തിയിട്ടു.

udf

ഇന്ധനവിലവര്‍ധനവ് രൂക്ഷമായ സാഹചര്യത്തില്‍ ശക്തമായ പ്രതിഷേധത്തിന്റെ ഭാഗമായി നടന്ന ഹര്‍ത്താലില്‍ എല്ലാവരും ഒരുപോലെ പിന്തുണക്കുന്ന കാഴ്ചയായിരുന്നു ഹര്‍ത്താലില്‍ കണ്ടത്. വ്യാപാരികളും ഹര്‍ത്താലിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഹോട്ടല്‍ ആന്റ് റെസ്റ്റോറന്റ് അസോസിയേഷന്റെ ആഹ്വാന പ്രകാരം ഹോട്ടലു കളൊന്നും തുറന്നില്ല. അതേസമയം, യു ഡി എഫും എല്‍ ഡി എഫും ജില്ലയിലെ ടൗണുകളില്‍ രാവിലെ പ്രകടനം നടത്തി. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡോയിലിന്റെ വില കുറഞ്ഞിട്ടും ഇന്ധനവില ദിവസം തോറും വര്‍ധിക്കുന്ന സാഹചര്യത്തില്‍ കൂടിയായിരുന്നു ഹര്‍ത്താല്‍. പരമാവധി ജനങ്ങളെ ചൂഷണം ചെയ്യാനുള്ള എണ്ണക്കമ്പനികളുടെ നീക്കത്തിന് ഒത്താശ ചെയ്യുകയാണ് കേന്ദ്രസര്‍ക്കാരെന്നാണ് പ്രതിഷേധക്കാര്‍ ഉയര്‍ത്തിയ ആരോപണം. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ജില്ലയിലെത്തുന്ന വാഹനങ്ങളെയും പത്രം, പാല്‍ എന്നിവയെയും ഹര്‍ത്താലില്‍ നിന്നൊഴിവാക്കിയിരുന്നു.

Wayanad
English summary
LDF and UDF in harthal; Wayanad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X