Get Updates
Get notified of breaking news, exclusive insights, and must-see stories!

മുസ്ലീം സമുദായത്തിനെതിരെ വിദ്വേഷ പ്രചാരണം; കാസയ്‌ക്കെതിരെ പരാതി

കേരളത്തിന്റെ സാമൂഹിക സഹവര്‍ത്തിത്വത്തെ തകര്‍ക്കുന്ന തരത്തില്‍ മുസ്ലീം സമുദായത്തിനെതിരെ നിരന്തരം വര്‍ഗീയ പ്രചാരണങ്ങള്‍ നടത്തുന്ന സംഘനയാണ് കാസയെന്ന് പരാതിയില്‍ പറയുന്നു

sio

കോഴിക്കോട്: മുസ്ലീങ്ങള്‍ക്കെതിരെ വിദ്വേഷ പ്രചാരണം നടത്തിയ ആരോപണത്തില്‍ കാസ സംഘടനയ്‌ക്കെതിരെ പരാതി. സംഘടനയുടെ വയനാട് ജില്ലാ കമ്മിറ്റിക്കും ഭാരവാഹികള്‍ക്കും എതിരെ സ്റ്റുഡന്റ്‌സ് ഇസ്ലാമിക് ഓര്‍ഗനൈസേഷനാണ് പരാതി നല്‍കിയത്.

ലൗ ജിഹാദിനെതിരെയും നാര്‍ക്കോട്ടിക് ജിഹാദിനെതിരെയും എന്ന പേരില്‍ മുസ്ലീം സമുദായത്തിനെതിരെ വിദ്വേഷ പ്രചാരണം നടത്തിയെന്നാണ് പരാതിയില്‍ പറയുന്നത്.

കേരളത്തിന്റെ സാമൂഹിക സഹവര്‍ത്തിത്വത്തെ തകര്‍ക്കുന്ന തരത്തില്‍ മുസ്ലീം സമുദായത്തിനെതിരെ നിരന്തരം വര്‍ഗീയ പ്രചാരണങ്ങള്‍ നടത്തുന്ന സംഘനയാണ് കാസ. ലൗ ജിഹാദ്, നാര്‍ക്കോട്ടിക് ജിഹാദ് എന്ന മുസ്ലീം സമുദായത്തിന് നേരെ വെറുപ്പ് ഉല്‍പ്പാദിപ്പിക്കുന്നതിനുമായി മാത്രം രൂപപ്പെടുത്തുകയും, പ്രചരിപ്പിക്കുകയും ചെയ്ത വ്യാജ നിര്‍മിതികളാണ്.

ചെറിയ കുട്ടികളെ പോലും ഉള്‍പ്പെടുത്തിയാണ് കാസ വിദ്വേഷ പരിപാടി സംഘടിപ്പിച്ചതെന്ന് എസ്‌ഐഒ പറഞ്ഞു. സംഘടനയുടെ വയനാട് ജില്ലാ പ്രസിഡന്റ് മുനീബാണ് പുല്‍പ്പള്ളി പോലീസില്‍ പരാതി നല്‍കിയത്.

കുട്ടികളില്‍ അടക്കം സമുദായത്തെ കുറിച്ച് തെറ്റിദ്ധാരണ പരത്തുന്നതും, വിദ്വേഷം പരത്തണമെന്ന ഉദ്ദേശത്തോടെ സംഘടിപ്പിച്ച പരിപാടിക്കെതിരെയും സംഘാടകര്‍ക്കെതിരെയും കേസെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് പരാതി നല്‍കിയത്. നിരന്തരം വര്‍ഗീയ പ്രചാരങ്ങള്‍ നടത്തുന്ന സംഘടനയാണ് കാസയെന്നും ഇവര്‍ ആരോപിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+