Viral Video: 'പാലാപ്പള്ളി'ക്ക് ചുവട് വച്ചു ഡോക്ടര്‍മാര്‍... സൂപ്പര്‍ ഡാന്‍സ്, പങ്കുവച്ച് മന്ത്രി വീണ ജോര്‍ജ്
തിരുവനന്തപുരം: പൃഥ്വിരാജ് നായകനായ കടുവയിലെ സൂപ്പര്‍ ഹിറ്റ് പാട്ടായ പാലാപ്പള്ളി തിരുപ്പള്ളി...ക്ക് ചുവട് വച്ച് ഡോക്ടര്‍മാര്‍. വയനാട് നല്ലൂര്‍നാട് സര്‍ക്കാര്‍ ട്രൈബല്‍ ആശുപത്രിയിലെ സൂപ്രണ്ട് ഡോ. സാവന്‍ സാറാ മാത്യുവും മെഡിക്കല്‍ ഓഫീസര്‍ ഡോ. സഫീജ് അലിയുമായി അടിപൊളി ഡാന്‍സ് ചെയ്തിരിക്കുന്നത്. ഇവരുടെ ഡാന്‍സ് വീഡിയോ ആരോഗ്യ മന്ത്രി വീണ ജോര്‍ജ് തന്റെ ഫേബ്‌സുക്ക് പേജില്‍ പങ്കുവച്ചുവെന്നതാണ് എടുത്തുപറയേണ്ട മറ്റൊരു കാര്യം.

'അടിപൊളി' ഡോക്ടര്‍മാരെയും പ്രോല്‍സാഹിപ്പിച്ച വകുപ്പ് മന്ത്രിയെയും നിരവധി പേര്‍ അഭിനന്ദിക്കുന്നു. വിമര്‍ശിക്കുന്നവരും കുറവല്ല. ഡാന്‍സിലേതു പോലെ കര്‍മ പഥത്തിലും ഊര്‍ജസ്വലമായി ഇരുവരും പ്രവര്‍ത്തിക്കട്ടെ എന്ന കമന്റുകള്‍ വീഡിയോക്ക് ലഭിക്കുന്നു. മന്ത്രി വീണ ജോര്‍ജിനെ അഭിനന്ദിച്ചും നിരവധി പേര്‍ രംഗത്തുവന്നു. വീഡിയോ പങ്കുവച്ച് വീണ ജോര്‍ജ് എഴുതിയ കുറിപ്പ് ഇങ്ങനെ...

വയനാട് നല്ലൂര്‍നാട് സര്‍ക്കാര്‍ ട്രൈബല്‍ ആശുപത്രിയിലെ സൂപ്രണ്ട് ഡോ. സാവന്‍ സാറാ മാത്യുവും മെഡിക്കല്‍ ഓഫീസര്‍ ഡോ. സഫീജ് അലിയും 'പാലാപ്പള്ളി തിരുപ്പള്ളി...' എന്ന പാട്ടിന് നൃത്തച്ചുവടുകള്‍ വച്ചപ്പോള്‍...
ട്രൈബല്‍ ജന വിഭാഗങ്ങള്‍ക്ക് ഉള്‍പ്പെടെ ഏറെ ആശ്വാസമാണ് നല്ലൂര്‍നാട് കാന്‍സര്‍ ചികിത്സാ കേന്ദ്രം. സംസ്ഥാനത്ത് തന്നെ ഏറ്റവും നന്നായി ഒ.പി. കീമോതെറാപ്പി നല്‍കുന്ന ആശുപത്രികളില്‍ ഒന്നാണിത്. ഏതാനും മാസങ്ങള്‍ക്കു മുമ്പ് ആശുപത്രി സന്ദര്‍ശിച്ച് കാര്യങ്ങള്‍ നേരിട്ട് വിലയിരുത്തിയിരുന്നു. ഈ മാസം തന്നെ ഇവിടെ കിടത്തി ചികിത്സ ആരംഭിക്കും.
ആയിരക്കണക്കിന് രോഗികള്‍ക്ക് മികച്ച സേവനമാണ് സൂപ്രണ്ടിന്റെ നേതൃത്വത്തിലുള്ള ടീം നല്‍കുന്നത്. ഇരുവരും മികച്ച ഡോക്ടര്‍മാരാണ്. മികച്ച ഡാന്‍സര്‍മാരും.
മന്ത്രി വീണ ജോര്‍ജ് പങ്കുവച്ച ഡോക്ടര്‍മാരുടെ ഡാന്‍സ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക












Click it and Unblock the Notifications