വയനാട്ടില്‍ ആരോഗ്യപ്രവര്‍ത്തക അശ്വതി കൊവിഡ് ബാധിച്ച് മരിച്ചു, അനുശോചിച്ച് ആരോഗ്യമന്ത്രി
വയനാട്: വയനാട്ടില്‍ ആരോഗ്യപ്രവര്‍ത്തക കൊവിഡ് ബാധിച്ച് മരിച്ചു. മാനന്തവാടി ജില്ലാ ആശുപത്രിയിലെ ലാബ് ടെക്‌നീഷ്യന്‍ ആയിരുന്ന അശ്വതി ആണ് മരിച്ചത്. 25കാരിയായ അശ്വതി മേപ്പാടി സ്വദേശിയാണ്. കൊവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് അശ്വതിയുടെ ആരോഗ്യനില അതീവ ഗുരുതരാവസ്ഥയില്‍ ആയിരുന്നു. മാനന്തവാടി ജില്ലാ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് അശ്വതിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ട് പോകുന്ന വഴിയില്‍ വെച്ചാണ് മരണം സംഭവിച്ചത്.
ഇന്ന് പുലര്‍ച്ചെയോടെയാണ് അശ്വതിയുടെ മരണം. അശ്വതി രണ്ട് ഡോസ് കൊവിഡ് പ്രതിരോധ വാക്‌സിനും സ്വീകരിച്ചിരുന്നു. സുല്‍ത്താന്‍ ബത്തേരി പബ്ലിക് ഹെല്‍ത്ത് ലാബില്‍ ടെക്‌നീഷ്യന്‍ ആയി ജോലി ചെയ്ത് വരികെയാണ് കൊവിഡ് പോസിറ്റീവായത്. അശ്വതിയുടെ മൃതദേഹം കൊവിഡ് പ്രൊട്ടോക്കോള്‍ പ്രകാരം സംസ്‌ക്കരിക്കും.

തമിഴ്‌നാട്ടില്‍ കര്‍ശന നിയന്ത്രണം, ലോക്ക്ഡൗണിന് സമാനമായ സ്ഥിതി, ചിത്രങ്ങള്‍ കാണാം
അശ്വതിയുടെ മരണത്തില്‍ ആരോഗ്യമന്ത്രി കെകെ ശൈലജ അനുശോചനം രേഖപ്പെടുത്തി. ''വയനാട്ടില്‍ കോവിഡ് ബാധിച്ച് മരണമടഞ്ഞ ആരോഗ്യപ്രവര്‍ത്തക യു.കെ. അശ്വതിയ്ക്ക് (24) ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു. ജില്ലാ ടി.ബി പ്രോഗ്രാമിന് കീഴില്‍ സുല്‍ത്താന്‍ ബത്തേരി പബ്ലിക് ഹെല്‍ത്ത് ലാബില്‍ എന്‍.ടി.ഇ.പി. ലാബ് ടെക്‌നീഷ്യനായിരുന്നു അശ്വതി. കോവിഡ് ബാധിച്ച് മാനന്തവാടി കോവിഡ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകും വഴിയായിരുന്നു മരണം. വൃക്കസംബന്ധമായ അസുഖവും ഉണ്ടായിരുന്നു. കോവിഡിനെതിരായ പോരാട്ടം ശക്തമാക്കുന്ന സമയത്ത് അശ്വതിയുടെ വേര്‍പാട് ഒരു തീരാദു:ഖമാണ്. അശ്വതിയുടെ അകാല വേര്‍പാടില്‍ കുടുംബത്തിന്റെ ദു:ഖത്തോടൊപ്പം പങ്കുചേരുന്നു''.
മഞ്ഞ സാരിയില്‍ അതിസുന്ദരിയായി ദിവി വാധ്യ; വൈറലായ ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications