വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വയനാട്ടിലും വേനല്‍ ശക്തമാവുന്നു; ജലസ്രോതസുകളുടെ ദുരുപയോഗം തടയാന്‍ കര്‍ശനനടപടികള്‍ തുടങ്ങി; ബസ് ക്ലീനര്‍ക്ക് സൂര്യാഘാതമേറ്റു

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: വയനാട്ടിലും വേനല്‍ ശക്തമായി തുടരുന്നു. വേനല്‍ കനക്കുന്ന സാഹചര്യത്തില്‍ ജില്ലയിലെ ജലസ്രോതസ്സുകളുടെ ദുരുപയോഗം തടയാനുള്ള നടപടികള്‍ ജില്ലാഭരണകൂടം ആരംഭിച്ചു. ജില്ലയിലെ കുടിവെള്ള സ്രോതസ്സുകളിലെ ജലവിതാനം ആശങ്കപ്പെടുത്തുന്ന രീതിയില്‍ താഴ്ന്നതോടെ ഒരോ പ്രദേശത്തിന്റെയും ജലലഭ്യത വ്യക്തമാക്കുന്ന റിപ്പോര്‍ട്ടും ആവശ്യപ്പെട്ടിട്ടുണ്ട്. അതാത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാര്‍ക്ക് ചുമതല നല്‍കിയിരിക്കുന്നത്.

<strong>ലോക്സഭ തിരഞ്ഞെടുപ്പ് 2019; നയം വ്യക്തമാക്കി കേരള കത്തോലിക്ക മെത്രാന്‍ സമിതി, 'അടിസ്ഥാന ശിലകളെ ഇളക്കുന്ന പ്രത്യയ ശാസ്ത്രങ്ങളെയും രാഷ്ട്രീയ നിലപാടുകളെയും പ്രോത്സാഹിപ്പിക്കുന്നവർക്ക് വോട്ടില്ലെന്ന്....'</strong>ലോക്സഭ തിരഞ്ഞെടുപ്പ് 2019; നയം വ്യക്തമാക്കി കേരള കത്തോലിക്ക മെത്രാന്‍ സമിതി, 'അടിസ്ഥാന ശിലകളെ ഇളക്കുന്ന പ്രത്യയ ശാസ്ത്രങ്ങളെയും രാഷ്ട്രീയ നിലപാടുകളെയും പ്രോത്സാഹിപ്പിക്കുന്നവർക്ക് വോട്ടില്ലെന്ന്....'

വന്യജീവികള്‍ക്ക് ആവശ്യമായ ജലലഭ്യത ഉറപ്പ് വരുത്തി മനുഷ്യ മൃഗ സംഘര്‍ഷങ്ങള്‍ ഒഴിവാക്കാന്‍ വനംവകുപ്പിന് നിര്‍ദേശം നല്‍കികഴിഞ്ഞു. അതുപോലെ തന്നെ വളര്‍ത്തുമൃഗങ്ങള്‍ക്ക് ആവശ്യമായ ജലവിതരണത്തിനുളള സജ്ജീകരണങ്ങള്‍ മൃഗസംരക്ഷണ വകുപ്പും ക്ഷീര വികസന വകുപ്പും ഏറ്റെടുത്ത് നടത്തണം. ഭൂഗര്‍ഭ ജലവിനിയോഗം കൃഷിക്കായി ഉപയോഗിക്കുന്നത് കുറയ്ക്കാന്‍ കൃഷി വകുപ്പ് കര്‍ഷകര്‍ക്ക് ബോധവത്ക്കരണം നല്‍കും.

Summer

കുടിവെളളത്തിന് ജലസേചനത്തേക്കാള്‍ മുന്‍ഗണന നല്‍കണമെന്നും നിര്‍ദേശമുണ്ട്. ശുദ്ധ ജലവിതരണത്തിന് കിയോസ്‌ക്കുകള്‍ ലഭ്യമല്ലാതിടങ്ങളില്‍ ടാങ്കര്‍ ലോറികളില്‍ കുടിവെളളമെത്തിക്കാനും നിര്‍ദേശമുണ്ട്. അതുപോലെ ജില്ലയിലെ ജലസ്രോതസ്സുകള്‍ മലിനമാക്കുന്നവര്‍ക്കെതിരെ നിയമ നടപടിയുണ്ടാവും. കുടിവെള്ള സ്രോതസ്സുകളില്‍ നിന്നും മറ്റാവശ്യങ്ങള്‍ക്ക് വെള്ളമുപയോഗിക്കാന്‍ പാടില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.

വരള്‍ച്ച രൂക്ഷമായ സാഹചര്യത്തില്‍ അനധികൃത കുഴല്‍കിണറുകളുടെ നിര്‍മ്മാണവും അനുവദിക്കില്ല. പൊതു ആവശ്യങ്ങള്‍ക്ക് കുഴല്‍ കിണര്‍ കുഴിക്കുന്നതിനും ജില്ലാ ഭരണകൂടത്തിന്റെ അനുമതി വേണം. കുടിവെളളത്തിന്റെ ലഭ്യത ഉറപ്പുവരുത്താന്‍ പാറമടകളില്‍ ശേഖരിക്കപ്പെട്ട വെളളവും ഉപയോഗപ്പെടുത്തും. ഇതിനായി ജില്ലയിലെ മുഴുവന്‍ പാറമടകളുടെയും ലിസ്റ്റ് തയ്യാറാക്കാന്‍ ജിയോളജി വകുപ്പിനോടാവശ്യപ്പെടും.

വാട്ടര്‍ അതോറിറ്റിയുടെ നേതൃത്വത്തില്‍ വെളളത്തിന്റെ ഗുണനിലവാരവും പരിശോധിച്ച് കുടിവെളള യോഗ്യമാണോ എന്ന് ഉറപ്പ് വരുത്തുമെന്നും ജില്ലാകലക്ടര്‍ വ്യക്തമാക്കി. അതേസമയം, ജില്ലയില്‍ ഒരാള്‍ക്ക് സൂര്യാഘാതമേറ്റതായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മാനന്തവാടി വയനാട് നിരവില്‍പ്പുഴ സ്വദേശിയായ ബസ്സ് ക്ലീനറായ നിരവില്‍പ്പുഴ മട്ടിലയം ഓടയോട്ടില്‍ രജീഷ് (36)നാണ് സൂര്യാഘാതമേറ്റത്.

എറണാകുളത്ത് വെച്ചാണ് സൂര്യാഘാതമേറ്റത്. രജീഷ് മാനന്തവാടി ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി. ഡോക്ടര്‍മാര്‍ രണ്ട് ദിവസത്തെ പൂര്‍ണ്ണ വിശ്രമം നിര്‍ദ്ദേശിച്ചതിനെ തുടര്‍ന്ന് രജീഷ് ഇപ്പോള്‍ നിരവില്‍പ്പുഴയിലെ വീട്ടില്‍ വിശ്രമിക്കുകയാണ്. കഴിഞ്ഞ ദിവസം എറണാകുളത്ത് പോയപ്പോഴാണ് ഇത്തരത്തില്‍ ചൂടേറ്റതെന്ന് രജീഷ് പറയുന്നു.

Wayanad
English summary
Heavy heat in Wayanad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X