വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കനത്തമഴയില്‍ കല്‍പ്പറ്റയില്‍ വ്യാപക നാശനഷ്ടങ്ങള്‍; കാറുകള്‍ക്ക് മുകളിലേക്ക് മരം വീണു, അപകടം ഒഴിവായത് തലനാരിഴക്ക്

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: വേനല്‍മഴ ജില്ലയില്‍ കനത്തനാശനഷ്ടങ്ങളുണ്ടാക്കുന്നു. കല്‍പ്പറ്റയില്‍ ഇന്നലെയുണ്ടായ വൈകിട്ട് ഉണ്ടായ കനത്ത മഴയിലും കാറ്റിലും മരം കടപുഴകി വീണു. കല്‍പ്പറ്റ പുതിയ ബസ്റ്റാന്റിന് സമീപം ലിയോ ആശുപത്രിയുടെ പാര്‍ക്കിംഗ് ഏരിയയിലെ മരം വീണ് രണ്ട് കാറുകള്‍ ഭാഗികമായി തകര്‍ന്നു. സമീപത്ത് ആരുമില്ലാതിരുന്നതിനാല്‍ അപകടം ഒഴിവായി.

<strong>മലപ്പുറത്ത് പെട്ടിയിലായ വോട്ടുകള്‍ കൂട്ടിയും കുറച്ചും മുന്നണികള്‍, വോട്ടിങ് മെഷീനുകള്‍ എണ്ണല്‍ കേന്ദ്രങ്ങളിലെത്തിച്ചു</strong>മലപ്പുറത്ത് പെട്ടിയിലായ വോട്ടുകള്‍ കൂട്ടിയും കുറച്ചും മുന്നണികള്‍, വോട്ടിങ് മെഷീനുകള്‍ എണ്ണല്‍ കേന്ദ്രങ്ങളിലെത്തിച്ചു

ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തിയാണ് മരം മുറിച്ചു നീക്കിയത്. കാറില്‍ നിന്നും ആളുകള്‍ ഇറങ്ങി മിനിറ്റുകള്‍ക്കകമാണ് മരം വീണത്. അതിനാല്‍ തന്നെ വന്‍ ദുരന്തം ഒഴിവായി. സിവില്‍ സ്റ്റേഷന് സമീപം എസ്.കെ. എം. ജെ. ഹയര്‍ സെക്കണ്ടറി സ്‌കൂളിന് സമീപം റോഡില്‍ മരം വീണ് ഗതാഗതം തടസപ്പെട്ടു. ഫയര്‍ഫോഴ്‌സ് എത്തിയാണ് ഇവിടെയും മരം മുറിച്ചു മാറ്റിയത്. കഴിഞ്ഞ ദിവസം കനത്തമഴയില്‍ മരം വീണ് കല്‍പ്പറ്റയില്‍ ഗതാഗതതടസമുണ്ടായിരുന്നു.

Rain

കൈനാട്ടിക്കും, പാറക്കലിനുമിടയിലായിരുന്നു ഉണക്കമരം വീണത്. ഏതാനം ദിവസങ്ങളില്‍ വയനാട്ടില്‍ വേനല്‍മഴ ശക്തമാണ്. വേനല്‍മഴക്കൊപ്പമെത്തുന്ന ശക്തമായ കാറ്റാണ് നാശനഷ്ടങ്ങളുണ്ടാക്കുന്നത്. ദിവസങ്ങള്‍ക്ക് മുമ്പ് സുല്‍ത്താന്‍ബത്തേരിയിലെ തുണിക്കടയുടെ മുകള്‍ഭാഗത്തെ ഒരു ഭാഗം തകര്‍ന്നുവീണ് നിരവധി വാഹനങ്ങള്‍ക്ക് നാശനഷ്ടങ്ങളുണ്ടായിരുന്നു. ഒരു കോടി രൂപയുടെ നഷ്ടമാണ് അന്നുണ്ടായത്.

മരം കടപുഴകി വീണ് അപകടമുണ്ടാകുന്നതിനാല്‍ വൈദ്യുതി മുടക്കവും ജില്ലയില്‍ പതിവാകുകയാണ്. ചൊവ്വാഴ്ചയും, ബുധനാഴ്ചയും വൈദ്യുതിബന്ധം താറുമാറായി. ബുധനാഴ്ച വൈകിട്ട് നാല് മണിയോടെ തകരാറിലായ വൈദ്യുതിബന്ധം രാത്രിയും പുനസ്ഥാപിക്കാനായിട്ടില്ല. വരള്‍ച്ച രൂക്ഷമായി തുടങ്ങിയ വയനാട്ടില്‍ വേനല്‍മഴ ആശ്വാസമാകുന്നുണ്ടെങ്കിലും മഴയോടൊപ്പമെത്തുന്ന കാറ്റ് ജില്ലയില്‍ കനത്ത നാശനഷ്ടങ്ങളാണുണ്ടാക്കുന്നത്.

Wayanad
English summary
Heavy rain in Kalpetta
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X