വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കാറ്റിലും മഴയിലും ബത്തേരിയില്‍ തുണിക്കടയുടെ മുകള്‍ഭാഗം തകര്‍ന്നുവീണു; അമ്പതോളം വാഹനങ്ങള്‍ക്ക് കേടുപാടുകള്‍, ഒരു കോടി രൂപയുടെ നാശനഷ്ടങ്ങള്‍

  • By Desk
Google Oneindia Malayalam News

സുല്‍ത്താന്‍ബത്തേരി: ഉദ്ഘാടനം കഴിഞ്ഞ് ഒരാഴ്ചയായ വസ്ത്രാലയത്തിന്റെ മുകള്‍ഭാഗം ശക്തമായ കാറ്റിലും മഴയിലും നിലംപൊത്തി. ഒരു കോടി രൂപയുടെ നഷ്ടം കണക്കാക്കുന്നു. വ്യാഴാഴ്ച വൈകുന്നേരത്തോടെയാണ് സംഭവം. ശക്തമായ കാറ്റിലും മഴയിലും പെട്ട് സുല്‍ത്താന്‍ബത്തേരി മാനിക്കുനിയില്‍ പുതിയതായി ആരംഭിച്ച സെഞ്ച്വറി ഫാഷന്‍സിറ്റിയുടെ രണ്ടാം നിലയിലായി എ സി പി വര്‍ക്ക് ചെയ്ത ഭാഗമാണ് തകര്‍ന്നുവീണത്.

<strong><br>പൊന്നാനിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഘി പിവി അന്‍വര്‍ മംഗലാപുരത്തെ 2.60 കോടിയുടെ ക്രഷറിന്റെ വിവരം മറച്ചുവച്ചു, തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത് അരക്കോടിയുടെ തട്ടിപ്പിനിരയായ പ്രവാസി എന്‍ജിനീയര്‍</strong>
പൊന്നാനിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഘി പിവി അന്‍വര്‍ മംഗലാപുരത്തെ 2.60 കോടിയുടെ ക്രഷറിന്റെ വിവരം മറച്ചുവച്ചു, തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത് അരക്കോടിയുടെ തട്ടിപ്പിനിരയായ പ്രവാസി എന്‍ജിനീയര്‍

പൈപ്പില്‍ തീര്‍ത്ത തൂണുകളും ഇവ ഉറപ്പിക്കുന്നതിന്നായി തീര്‍ത്ത സിമന്റ് തറയുമാണ് ശക്തമായ കാറ്റില്‍ നിലംപൊത്തിയത്. കടയുടെ മുന്‍ഭാഗത്ത് നിര്‍ത്തിയിരുന്ന വാഹനങ്ങള്‍ക്ക് മുകളിലുമായാണ് ഇവ വീണത്. വീഴ്ചയില്‍ കടയുടെ മുറ്റത്ത് പാര്‍ക്ക് ചെയ്തിരുന്ന ഒമ്പത് കാറുകളും 40-ഓളം ഇരുചക്രവാഹനങ്ങള്‍ക്കും ഒരു ഓട്ടോറിക്ഷയ്ക്കുമാണ് നാശനഷ്ടം സംഭവിച്ചത്. തുണിക്കടയിലെത്തി തിരിച്ചുപോകുന്നതിനായി ഓട്ടോറിക്ഷയില്‍ കയറിയ സുല്‍ത്താന്‍ബത്തേരി ബീനാച്ചി സ്വദേശി സിന്ധു(37)ന് നിസാര പരുക്കേറ്റു.

Rain

കാലിന് പരുക്കേറ്റ ഇവരെ സുല്‍ത്താന്‍ബത്തേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വസ്ത്രാലയത്തിന് മുമ്പില്‍ നിര്‍ത്തിയിട്ടിരുന്ന മറ്റ് വാഹനങ്ങളില്‍ സംഭവം നടക്കുമ്പോള്‍ ആളുകളില്ലാതിരുന്നതിനാല്‍ വന്‍ദുരന്തം ഒഴിവായി. അപകട സമയത്ത് കടയില്‍ നിറയെ ആളുകളുണ്ടായിരുന്നു. അപകട വിവരമറിഞ്ഞെത്തിയ സമീപത്തെ കച്ചവടക്കാരും, ചുമട്ടുതൊഴിലാളികളും, നാട്ടുകാരും, ഫയര്‍ഫോഴ്‌സും, പൊലീസും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. വേനല്‍മഴയോടൊപ്പം വീശിയടിക്കുന്ന കാറ്റ് ജില്ലയില്‍ നിരവധി നാശനഷ്ടങ്ങളാണുണ്ടാക്കുന്നത്.

Wayanad
English summary
Heavy rain in Wayanad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X