വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മലയോര ഹൈവേ: ജില്ലാതല ഉദ്ഘാടനം മന്ത്രി ജി സുധാകരൻ നിർവഹിച്ചു; വയനാട്ടിൽ നടപ്പിലാക്കാൻ പോകുന്നത് 5000 കോടിയുടെ അടിസ്ഥാന സൗകര്യങ്ങളെന്നും മന്ത്രി

  • By Desk
Google Oneindia Malayalam News

കൽപ്പറ്റ: വയനാടിന്റെ സ്വപ്ന പദ്ധതികളിലൊന്നായ മലയോര ഹൈവേ നിർമ്മാണ പ്രവർത്തികളുടെ ജില്ലാതല ഉദ്ഘാടനം മന്ത്രി ജി സുധാകരൻ നിർവഹിച്ചു. 5000 കോടിയുടെ അടിസ്ഥാന വികസന പ്രവർത്തനങ്ങൾക്കാണ് സർക്കാർ ജില്ലയിൽ തുടക്കം കുറിച്ചിരിക്കുന്നതെന്നും പുനർനിർമ്മാണത്തിനായി 50 ശതമാനം തുകയും സർക്കാർ വിനിയോഗിച്ചത് വയനാട്, ഇടുക്കി ജില്ലകൾക്കു വേണ്ടിയാണെന്നും മന്ത്രി പറഞ്ഞു.

കണ്ണൂർ സെൻട്രൽ ജയിലിലെ 97 തടവുകാരെ വിട്ടയക്കാൻ ഉപദേശക സമിതിയുടെ ശുപാർശ കണ്ണൂർ സെൻട്രൽ ജയിലിലെ 97 തടവുകാരെ വിട്ടയക്കാൻ ഉപദേശക സമിതിയുടെ ശുപാർശ

മലയോര ഹൈവേ പദ്ധതിയുടെ ഭാഗമായി ഉന്നത നിലവാരത്തിൽ ഓരോ കിലോ മീറ്റർ റോഡും മൂന്നര കോടി ചെലവിൽ നിർമ്മിക്കും. 10 കിലോ മീറ്റർ കൂടുതൽ ദൂരമുള്ള റോഡുകൾ 100 കോടി ചെലവിൽ അത്യാധുനീകമായി ഡിസൈൻ ചെയ്തു നിർമ്മിക്കാനുള്ള പദ്ധതി സർക്കാരിന്റെ പരിഗണനയിലാണെന്നും സുധാകരൻ വ്യക്തമാക്കി. വയനാട് ജില്ലയുടെ വികസന ഭൂപടത്തിൽ പുതിയ പദ്ധതി പ്രവർത്തികമാവുന്നതോടെ ഗതാഗതപ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരമാവും.

gsudhakaran-1


മാനന്തവാടി ബോയിസ് ടൗണിൽ നിന്നും ആരംഭിച്ച് ജില്ലയുടെ അതിർത്തിയായ അരണപ്പുഴ വരെ നീളുന്ന 90 കിലോമീറ്റർ ദൂരത്തിലാണ് മലയോര ഹൈവേ പദ്ധതി പ്രാവർത്തികമാവുന്നത്. മാനന്തവാടി നിയോജക മണ്ഡലത്തിൽ സർവ്വേ നടപടികൾ ഇതിനകം പൂർത്തിയായിട്ടുണ്ട്. കൽപ്പറ്റ നിയോജകമണ്ഡലത്തിൽ അവശേഷിക്കുന്ന 16.75 കിലോ മീറ്റർ ദൂരത്തിലുള്ള പ്രവർത്തനങ്ങൾക്കാണ് ഇപ്പോൾ മന്ത്രി തുടക്കം കുറിച്ചിരിക്കുന്നത്.

കൽപ്പറ്റ നിയോജക മണ്ഡലത്തിലൂടെ 41.75 കിലോ മീറ്റർ ദൂരത്തിലാണ് മലയോര ഹൈവേ വ്യാപിച്ചു കിടക്കുന്നത്. ഇതിൽ മാനന്തവാടി-കൽപ്പറ്റ റോഡിലെ പച്ചിലക്കാട് മുതൽ കമ്പളക്കാട് വരെയുള്ള 5.10 കിലോ മീറ്ററും, കൽപ്പറ്റ-മേപ്പാടി റോഡും മുമ്പ് ബജറ്റിൽ ഉൾപ്പെടുത്തി പൂർത്തികരിക്കുകയും മേപ്പാടി-ചൂരൽമല റോഡിന്റെ പുനരുദ്ധാരണം നടന്നുകൊണ്ടിരിക്കുകയുമാണ്. നിലവിൽ മലയോര ഹൈവേയുടെ ഭാഗമായി കമ്പളക്കാട് മുതൽ കൈനാട്ടി വരെയുള്ള 6.20 കിലോ മീറ്ററും, 3.80 കിലോ മീറ്റർ വരുന്ന കൽപ്പറ്റ ബൈപ്പാസും, കോഴിക്കോട്-വൈത്തിരി-ഗുഡല്ലൂർ റോഡിന്റെ കാപ്പംകൊല്ലി മുതൽ മേപ്പാടി ടൗണിലെ ചൂരൽമല റോഡ് ജംഗ്ഷൻ വരെയുള്ള 2.25 കിലോ മീറ്ററും 4.50 കിലോ മീറ്റർ വരുന്ന ചൂരൽമല-അരണപ്പുഴ റോഡുമാണ് മലയോര ഹൈവേയുടെ ഭാഗമായി വികസിപ്പിക്കാൻ പോകുന്നത്.

കിഫ്ബിയിൽ ഉൾപ്പെടുത്തി കൽപ്പറ്റ നിയോജക മണ്ഡലത്തിലെ പ്രവൃത്തികൾക്കായി സർക്കാർ 57.78 കോടിയുടെ സാമ്പത്തിക അനുമതിയും നൽകിയിട്ടുണ്ട്. ആർ.എസ് ഡെവലപ്പ്‌മെന്റ് ആൻഡ് കൺസ്ട്രക്ഷൻസ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്ക് ഒന്നര വർഷത്തേക്കാണ് നിർമ്മാണ ചുമതല. കമ്പളക്കാട് ബസ് സ്റ്റാൻഡ് പരിസരത്ത് നടന്ന ചടങ്ങിൽ സി.കെ ശശീന്ദ്രൻ എംഎൽഎയാണ് അധ്യക്ഷത വഹിച്ചത്.

Wayanad
English summary
High range high way district level inauguration in Wayanad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X