വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പ്ലസ് വണ്‍ വിദ്യാര്‍ത്ഥി തീ കൊളുത്തിമരിച്ച സംഭവം: മരണകാരണം പഠനഭാരം കൊണ്ടുള്ള മാനസികസംഘര്‍ഷമെന്ന് സൂചന; ആത്മഹത്യാകുറിപ്പില്‍ അധ്യാപകനെതിരെ പരാമര്‍ശം

  • By Desk
Google Oneindia Malayalam News

മാനന്തവാടി: പ്ലസ് വണ്‍ വിദ്യാര്‍ത്ഥി തീ കൊളുത്തി മരിച്ച സംഭവത്തില്‍ മരണകാരണം പഠനഭാരം കൊണ്ടുള്ള മാനസിക സംഘര്‍ഷം മൂലമെന്ന് സൂചന. തരുവണ പാലിയാണ ചെമ്പോക്കണ്ടി വിനോദിന്റെയും-സവിതയുടെയും മകന്‍ വൈഷ്ണവ് (17) ആണ് തിങ്കളാഴ്ച വൈകിട്ടാണ് വീടിന്റെ രണ്ടാംനിലയിലെ മുറി അടച്ചിട്ട് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി മരിച്ചത്. മാനന്തവാടി ദ്വാരക സേക്രട്ടറി ഹാര്‍ട്ട് ഹയര്‍ സെക്കന്ററി സ്‌കൂളിലെ പ്ലസ് വണ്‍ സയന്‍സ് വിദ്യാര്‍ത്ഥിയാണ് വൈഷ്ണവ്.

<strong>പാളയത്തിലും പട? ക്ഷേത്ര നിര്‍മ്മാണവും പ്രതിമ ഉണ്ടാക്കലിലും ബിജെപി വികസനം മറന്നെന്ന് ബിജെപി എംപി</strong>പാളയത്തിലും പട? ക്ഷേത്ര നിര്‍മ്മാണവും പ്രതിമ ഉണ്ടാക്കലിലും ബിജെപി വികസനം മറന്നെന്ന് ബിജെപി എംപി

പഠിക്കാന്‍ മിടുക്കനായ വൈഷ്ണവ് എസ്. എസ്. എല്‍.സി.ക്ക് എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയിരുന്നു. പ്ലസ് വണ്ണിന് ഒപ്പം സ്‌കൂളില്‍ എന്‍ട്രന്‍സ് കോച്ചിംഗിനും ചേര്‍ന്ന് പഠിച്ചുവരികയായിരുന്നു. പഠനത്തില്‍ മാത്രം ശ്രദ്ധ കൊടുക്കുന്ന, അധികം സൗഹൃദങ്ങളൊന്നുമില്ലാത്ത വിദ്യാര്‍ത്ഥി കൂടിയായിരുന്നു വൈഷ്ണവ്. വ്യാഴം, വെള്ളി ദിവസങ്ങളില്‍ സ്‌കൂളില്‍ പോകാതെ അവധിയെടുത്ത് ക്രിസ്തുമസ് പരീക്ഷക്കായി പഠിക്കുകയായിരുന്നു. എന്നാല്‍ ഈ ദിവസങ്ങളില്‍ എന്‍ട്രന്‍സ് കോച്ചിംഗില്‍ പങ്കെടുത്തിരുന്നു. കോച്ചിംഗ് ക്ലാസില്‍ നിന്നും വീട്ടിലെത്തി പഠിച്ചിരുന്നു. അടുക്കും ചിട്ടയോടെയും കിടക്കുന്ന പഠനമുറിയിലെ ഒരു ബുക്കിലാണ് അധ്യാപകനെതിരെ ആത്മഹത്യാകുറിപ്പ് എഴുതി വെച്ചിട്ടുള്ളത്.

suicidecasewayanad-

അധ്യാപകന്റെ പീഡനത്തില്‍ മടുത്തുവെന്നും, ജീവിതം അവസാനിപ്പിക്കുകയാണെന്നും നിയമം അദ്ദേഹത്തിന് ശിക്ഷ നല്‍കട്ടെയെന്നുമാണ് കുറിപ്പിലുള്ളത്. മറ്റൊരു പുസ്തകത്തില്‍ ഏറ്റവും പ്രിയപ്പെട്ട കൂട്ടുകാരിയോട് ഒറ്റവാക്കില്‍ വിട പറഞ്ഞിട്ടുമുണ്ട്. വിദ്യാര്‍ത്ഥിയുടെ മരണത്തെ തുടര്‍ന്ന് മുറിയില്‍ നിന്നും ലഭിച്ച മൊബൈല്‍ഫോണും, പുസ്തകങ്ങളും മാനന്തവാടി ഡി വൈ എസ് പി കെ എം ദേവസ്യയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പരിശോധിച്ചു. കൂടുതല്‍ വിവരങ്ങള്‍ അന്വേഷണത്തിനൊടുവില്‍ മാത്രമെ വ്യക്തമാകൂ. ഓട്ടോ ഡ്രൈവറായ വിനോദും പനമരം ഗ്രാമീണ്‍ ബാങ്കില്‍ ജീവനക്കാരിയായ സവിതയും സംഭവം നടക്കുമ്പോള്‍ സ്ഥലത്തുണ്ടായിരുന്നില്ല. മുത്തശ്ശി മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. ഏക സഹോദരന്‍ പാലക്കാട് എഞ്ചിനീയറിംഗിന് പഠിക്കുകയാണ്.

അതേസമയം, ആത്മഹത്യാകുറിപ്പില്‍ അധ്യാപകനെ കുറിച്ചുള്ള പരാമര്‍ശമുള്ളതിനെ തുടര്‍ന്ന് വിവിധ വിദ്യാര്‍ത്ഥി സംഘടനകളും രാഷ്ട്രീയപാര്‍ട്ടികളും പ്രതിഷേധവുമായെത്തിയിട്ടുണ്ട്. കത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന അധ്യാപകനെതിരെ നടപടി സ്വീകരിക്കണമെന്ന് കെ.എസ്.യു പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. ആത്മഹത്യ കുറിപ്പില്‍ രേഖപ്പെടുത്തിയിരിക്കുന്നതനുസരിച്ച് അധ്യാപകന്റെ പീഡനത്തില്‍ മടുത്തുവെന്നും ജീവിതം അവസാനിപ്പിക്കുകയാണന്നും നിയമം അദ്ദേഹത്തിന് ശിക്ഷ നല്‍കട്ടെയെന്നും എഴുതിയിട്ടുണ്ട്. അതുകൊണ്ട് തന്നെ അധ്യാപകനെതിരെ അന്വേഷണം വേണം. കുറ്റക്കാര്‍ക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ചില്ലെങ്കില്‍ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്നും കെ.എസ്.യു ജില്ലാ പ്രസിഡന്റ് അമല്‍ജോയി പ്രസ്താവനയില്‍ അറിയിച്ചു. വൈഷ്ണവ് ആത്മഹത്യ ചെയ്ത സംഭവത്തിലെ ദുരൂഹത നീക്കണമെന്നും കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും എം.എസ്.എഫ് വയനാട് ജില്ലാ കമ്മിറ്റിയും ആവശ്യപ്പെട്ടു.്വാരക സേക്രട്ട് ഹാര്‍ട്ട് സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി വൈഷണവ് തീ കൊളുത്തി ആത്മഹത്യ ചെയ്ത സംഭവം സ്വതന്ത്ര ഏജന്‍സിയെ കൊണ്ട് അന്വേഷിക്കണമെന്ന് ബി.ജെ.പി മാനന്തവാടി മണ്ഡലം കമ്മിറ്റിയും ആവശ്യപ്പെട്ടു.

Wayanad
English summary
hints on allegation against teacher on teenagers suicide note
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X