വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കെയര്‍ ഹോം പദ്ധതി; മീനാക്ഷിയമ്മക്കും കുടുംബത്തിനും വ്യാഴാഴ്ച വീടിന്റെ താക്കോല്‍ കൈമാറും, നിര്‍മ്മാണം പൂര്‍ത്തിയാക്കിയത് മൂന്ന് മാസം കൊണ്ട്!!

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: കനത്ത പേമാരിയും തുടര്‍ന്നുണ്ടായ പ്രളയത്തിലും വീട് നഷ്ടപ്പെട്ടവര്‍ക്കുള്ള പദ്ധതികള്‍ പ്രാവര്‍ത്തികമാകുന്നു. സന്നദ്ധസംഘടനകളുടെ നേതൃത്വത്തില്‍ ജില്ലയില്‍ ഇതിനകം തന്നെ പൂര്‍ത്തിയാക്കിയത് നൂറ് കണക്കിന് വീടുകളാണ്. സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കുന്ന കെയര്‍ഹോം പദ്ധതിയും ഇപ്പോള്‍ ലക്ഷ്യം കാണുകയാണ്.

<strong>കണ്ണൂരിലെ പൊതുവിദ്യാലയങ്ങളില്‍ പുതുതായി പ്രവേശനം നേടിയത് 41180 പേര്‍... 4935 പേര്‍ അഞ്ചാം ക്ലാസ്സിലും 9526 പേര്‍ എട്ടാം ക്ലാസിലും പുതുതായി പ്രവേശനം നേടി, ജില്ലയിൽ 3659 ഹൈടെക്ക് ക്ലാസ്മുറികള്‍</strong>കണ്ണൂരിലെ പൊതുവിദ്യാലയങ്ങളില്‍ പുതുതായി പ്രവേശനം നേടിയത് 41180 പേര്‍... 4935 പേര്‍ അഞ്ചാം ക്ലാസ്സിലും 9526 പേര്‍ എട്ടാം ക്ലാസിലും പുതുതായി പ്രവേശനം നേടി, ജില്ലയിൽ 3659 ഹൈടെക്ക് ക്ലാസ്മുറികള്‍

പൊഴുതന ഇടിയംവയലില്‍ കനത്തമഴയില്‍ വീട് ഒലിച്ചുപോയ മീനാക്ഷിയക്കും കുടുംബത്തിനുമുള്ള വീട് നിര്‍മ്മാണം പൂര്‍ത്തിയായികഴിഞ്ഞു. ജൂണ്‍ ആറ് വ്യാഴാഴ്ച വീടിന്റെ താക്കോല്‍ കല്‍പ്പറ്റ എം എല്‍ എ ശശീന്ദ്രന്‍ കൈമാറും. അഞ്ച് ലക്ഷം രൂപ ചിലവിട്ടാണ് വീടിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. രണ്ടു ബെഡ്റൂമുകള്‍, കിച്ചണ്‍, സ്വീകരണ മുറി, അറ്റാച്ച്ഡ് ബാത്ത് റൂം എന്നിവ യാണ് പുതിയ വീട്ടില്‍ ഒരുക്കിയിട്ടുള്ളത്. നിലം ടൈലിട്ട് വൃത്തിയാക്കി.

Meenakshi Amma

വയറിങും പ്ലംമ്പിങ് ജോലികളും പൂര്‍ത്തിയായി. കല്‍പ്പറ്റ കോ-ഓപറേറ്റിവ് എംപ്ലോയീസ് കോ-ഓപറേറ്റിവ് സൊസൈറ്റിയുടെ നേതൃത്വത്തിലായിരുന്നു നിര്‍മ്മാണപ്രവൃത്തികള്‍ നടത്തിയത്. 450 ചതുരശ്ര വിസ്തൃതിയിലാണ് വീടിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. കല്ലും മണലും മറ്റ് അസംസ്‌കൃതവസ്തുക്കളും എത്തിക്കാന്‍ ഏറെ പ്രയാസമുണ്ടായിരുന്ന സ്ഥലത്താണ് ചുരുങ്ങിയ കാലം കൊണ്ട് വീട് നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്.

വയനാട്ടില്‍ അതിരൂക്ഷമായ പ്രളയക്കെടുതി നേരിട്ട പഞ്ചായത്ത് കൂടിയാണ് പൊഴുതന. ഹെക്ടര്‍ കണക്കിന് കൃഷിയിടങ്ങളും നിരവധി വീടുകളും മഴക്കെടുതിയില്‍ നശിച്ചു. കനത്തമഴയില്‍ രാത്രി ഒമ്പതരയോടെയാണ് മഴവെള്ളത്തില്‍ മീനാക്ഷിയമ്മയുടെ വീട് തകര്‍ന്നത്. അപകടം നടക്കുമ്പോള്‍ വീട്ടില്‍ മകനും ഭാര്യയും പേരകുട്ടികളുമുണ്ടായിരുന്നു. പിന്നെ രണ്ടാഴ്ച്ച കാലം ദുരിതാശ്വാസക്യാംപിലായിരുന്നു താമസം.

പാലക്കാട് സ്വദേശികളായിരുന്ന മീനാക്ഷിയമ്മയുടെ കുടുംബം വര്‍ഷങ്ങള്‍ക്കു മുമ്പാണ് വയനാട്ടിലെത്തിയത്. ഭര്‍ത്താവ് കുഞ്ഞന്‍ നാട്ടുവൈദ്യരായിരുന്നു. കുട്ടികളുടെ ചെറുപ്പത്തില്‍ തന്നെ കുഞ്ഞന്‍ വൈദ്യര്‍ ഹൃദയസ്തംഭനം മൂലം മരിച്ചു. നിലവില്‍ മകന്‍ ഷൈജു എന്നു വിളിക്കുന്ന സുധാകരനും കുടുംബത്തിനൊപ്പമാണ് 77 വയസ്സായ മീനാക്ഷിയമ്മ ജീവിക്കുന്നത്. മകന്‍ കൂലിപ്പണിയെടുത്ത് കിട്ടുന്ന തുകയാണ് കൂടുംബത്തിന്റെ ജീവിതമാര്‍ഗം. കെയര്‍ ഹോം പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലയില്‍ നിരവധി വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തിയായി വരികയാണ്.

Wayanad
English summary
Home care project in Wayanad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X