വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ആദിവാസികളുടെ ദുരിതത്തിന് വിട; പ്രിയദര്‍ശിനി തേയിലത്തോട്ടത്തില്‍ നിര്‍മ്മിച്ച 48 വീടുകള്‍ ശനിയാഴ്ച കൈമാറും

  • By Desk
Google Oneindia Malayalam News

മാനന്തവാടി: ആദിവാസികളുടെ ദുരിതജീവിതത്തിന് അറുതിയാവുന്നു. മാനന്തവാടിയിലെ ആദിവാസി പുനരധിവാസ കേന്ദ്രമായ പ്രിയദര്‍ശിനി തേയില തോട്ടത്തില്‍ നിര്‍മിച്ച വീടുകള്‍ ശനിയാഴ്ച്ച മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ കൈമാറും. പട്ടികവര്‍ഗവകുപ്പ് 48 വീടുകളാണ് ഇവിടെ നിര്‍മിച്ചിട്ടുള്ളത്. ഒരുവീടിന് 3.5 ലക്ഷം രൂപയാണ് ചിലവായത്. രണ്ട് കിടപ്പുമുറികള്‍, ഹാള്‍, അടുക്കള, ബാത്ത് റൂം, വരാന്ത എന്നീ സൗകര്യങ്ങളാണുള്ളത്.

വരാന്ത, ഹാള്‍, ബാത്ത് റൂം എന്നിവ ടൈലിട്ടതാണ്. ബാത്ത്റൂമിന്റെ ചുമരിലും ടൈല്‍ പാകിയിട്ടുണ്ട്. വരാന്തക്ക് സീലിങ്ങുമുണ്ട്. കിടപ്പുമുറികളും അടക്കളയും റെഡ് ഓക്സൈഡിട്ട് മനോഹരമാക്കിയിട്ടുണ്ട്. പുകയില്ലാത്ത അടുപ്പാണുള്ളത്. 48 വീടുകളില്‍ 29 എണ്ണം ഓട് മേഞ്ഞതും 19 വീടുകള്‍ കോണ്‍ക്രീറ്റുമാണ്. ഓടുമേഞ്ഞവ തൊഴിലാളികളുടെ നേതൃത്വത്തിലുള്ള ഗുണഭോക്തൃകമ്മിറ്റിയാണ് നിര്‍മിച്ചത്. കോണ്‍ക്രീറ്റ് വീടുകള്‍ ജില്ലാ നിര്‍മിതി കേന്ദ്രയുടെ മേല്‍നോട്ടത്തില്‍ പ്രിയദര്‍ശിനി സൊസൈറ്റിയും നിര്‍മിച്ചു. 48 വീടുകള്‍ കൈമാറുന്നതോടെ തോട്ടത്തിലെ മുഴുവന്‍ തൊഴിലാളികള്‍ക്കും സ്വന്തമായി വീടായി. വീടുകള്‍ കൈമാറുന്നതോടെ നിലവിലുള്ള പാടികളില്‍നിന്നും എല്ലാവരും ഒഴിയും.

priyadarshiniestate-

എഷ്യയിലെതന്നെ ഏറ്റവും വലിയ ആദിവാസി പുനരധിവാസ പദ്ധതിയാണ് പ്രിയദര്‍ശിനിയിലേത്. അടിമവേലയില്‍ നിന്നും മോചിപ്പിച്ച ആദിവാസികളെയാണ് ഇവിടെ താമസിപ്പിച്ചിട്ടുള്ളത്. തോട്ടം തുടങ്ങിയ കാലംമുതല്‍ പാടികളിലായിരുന്നു ഇവരുടെ ജീവിതം. 48 പുതിയ വീടുകള്‍ നിര്‍മിച്ചതോടെ മുഴുവന്‍ തൊഴിലാളികള്‍ക്കും പാടി ജീവിതത്തില്‍നിന്നും മോചനമായി. 2007ല്‍ തുടങ്ങിയതാണ് ഇവരുടെ പുനരധിവാസം. 41 കുടുംബങ്ങളെ വീട് നിര്‍മിച്ച് പാടികളില്‍ നിന്നും അന്ന് മാറ്റിത്താമസിപ്പിച്ചു.

ബാക്കിയുള്ളവര്‍ താമസിച്ചിരുന്ന പാടികളുടെ സ്ഥിതി ശോചനീയമായതോടെ ഇവര്‍ക്കായും വീട് നിര്‍മ്മിക്കാന്‍ പദ്ധതിയാരംഭിച്ചു. നിലവില്‍ വീട്ടിനുള്ളില്‍ നല്ലവായുവും വെളിച്ചവും കടക്കുന്ന രീതിയിലാണ് രൂപകല്‍പ്പന ചെയ്തത്. 2007ല്‍ നിര്‍മിച്ച വീടുകളുടെ അറ്റകുറ്റപണികള്‍ക്കും ഫണ്ട് അനുവദിച്ചു. അന്ന് നിര്‍മിച്ച 41 വീടുകളില്‍ 35 എണ്ണം അറ്റകുറ്റപണികള്‍ ചെയ്തു. വീടൊന്നിന് ഒരുലക്ഷം രൂപ വീതമാണ് അറ്റകുറ്റപ്പണിക്ക് അനുവദിച്ചത്. സൗകര്യമുള്ള അടുക്കള നിര്‍മിച്ചു. ബാത്ത് റൂം വിപുലീകരിച്ചു. മേല്‍ക്കൂര ടിന്‍ ഷീറ്റായിരുന്നത് മാറ്റി ഓടുമേഞ്ഞുനല്‍കി. 48 വീടുകള്‍ കൈമാറുന്നതോടെ പതിറ്റാണ്ടുകളോളം നീണ്ട ആദിവാസികളുടെ ദുരിതത്തിനാണ് അറുതിയാവുന്നത്.

Wayanad
English summary
Houses made in priyadarshini esatate will hand over to tribes in wayanad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X