വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മാവോയിസ്റ്റ് കൊലപാതകത്തില്‍ അടിമുടി ദൂരൂഹത; സി സി ടി വി ദൃശ്യങ്ങള്‍ പൂര്‍ണമായി പുറത്തുവിടാത്തതില്‍ സംശയം, ചോദ്യങ്ങളുമായി മനുഷ്യാവകാശപ്രവര്‍ത്തകര്‍

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: മാവോയിസ്റ്റ് നേതാവ് സി പി ജലീലിന്റെ കൊലപാതകത്തില്‍ ദുരൂഹതയേറുന്നു. മാവോയിസ്റ്റുകള്‍ പ്രകോപനങ്ങളൊന്നുമുണ്ടാക്കിയില്ലെന്നും, ആദ്യം വെടിവെച്ചില്ലെന്നുമുള്ള വാദമാണ് പൊലീസിനെ സംശയത്തിന്റെ നിഴലിലാഴ്ത്തിയിരിക്കുന്നത്. വെടിവെപ്പ് സംബന്ധിച്ച് നിരവധി സംശയങ്ങളാണ് മനുഷ്യാവകാശപ്രവര്‍ത്തകര്‍ മുന്നോട്ടുവെക്കുന്നത്.

<strong>വയനാട് പോലീസിന്റെ വെടിയേറ്റ് മരിച്ച മാവോയിസ്റ്റ് ജലീലിന്റെ മൃതദേഹം പള്ളിക്കമ്മറ്റി തിരസ്‌കരിച്ചു, അവസാനം മറവ് ചെയ്തത് കുടുംബ വക സ്ഥലത്ത്</strong>വയനാട് പോലീസിന്റെ വെടിയേറ്റ് മരിച്ച മാവോയിസ്റ്റ് ജലീലിന്റെ മൃതദേഹം പള്ളിക്കമ്മറ്റി തിരസ്‌കരിച്ചു, അവസാനം മറവ് ചെയ്തത് കുടുംബ വക സ്ഥലത്ത്

മാവോയിസ്റ്റുകള്‍ റിസോര്‍ട്ടിലെത്തുന്നതിന്റെയും പണം ആവശ്യപ്പെടുന്നതിന്റെയും സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത് വിട്ട പൊലീസ് മാവോയിസ്റ്റുകള്‍ നടത്തിയെന്ന് പറയുന്ന വെടിവെപ്പിന്റ ഫൂട്ടേജ് പുറത്ത് വിടാത്തത് എന്തുകൊണ്ടാണെന്ന് അതിലൊന്ന്. സി സി ടി വിദൃശ്യം കട്ട് ചെയ്താണ് വിട്ടതെന്ന ആരോപണം ശരിവെക്കുന്ന തരത്തിലാണ് ഇതുവരെ പുറത്തുവന്ന രണ്ട് സി സി ടി വി ഫൂട്ടേജുകള്‍. വെടിവെപ്പ് നടന്നത് രാത്രിയാണെങ്കിലും റിസോര്‍ട്ടില്‍ തന്നെയുണ്ടായിരുന്ന മൃതദേഹം കണ്ടെത്തുന്നത് പിറ്റേന്ന് പുലര്‍ച്ചെ നാല് മണിക്കായിരുന്നു.

Maoist

ആര്‍ക്കും കാണാവുന്ന സ്ഥലത്തായിരുന്നു മൃതദേഹം കിടന്നത്. നേരത്തേ കണ്ടെത്തിയിട്ടും ചികിത്സ നിഷേധിച്ചതാണോയെന്ന സംശയവും ഇത് ജനിപ്പിക്കുന്നു. പുറത്തുവന്ന സി സി ടി വി ദൃശ്യങ്ങളില്‍ ജലീലിന്റെ കൈവശം തോക്കില്ല. എന്നാല്‍ കൊല്ലപ്പെട്ടുകിടക്കുന്ന ജലീലിന്റെ അടുത്ത് എങ്ങനെ നാടന്‍തോക്കെത്തി, ആദ്യം വെടിവെച്ചത് മാവോയിസ്റ്റുകളാണെന്ന് ഐ.ജി പറയുമ്പോള്‍ ആദ്യം വെടിവെച്ചത് തണ്ടര്‍ബോള്‍ട്ടാണെന്ന് റിസോര്‍ട്ട് മാനേജര്‍ പറയുന്നത്.

ഇതിലേതാണ് ശരിയെന്നതും വിഷയമാണ്. സി പി ജലീലിന്റെ മൃതദേഹം കാണാനായി സഹോദരന്‍ സി പി റഷീദിനെ ആദ്യം വിലക്കേര്‍പ്പെടുത്തിയതെന്തിനെന്ന സംശയവും മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ഉന്നയിക്കുന്നു. തലക്കേറ്റ വെടിയാണ് മരണകാരണമെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. അങ്ങനെയെങ്കില്‍ ഓടിമറിയുന്നയാളുടെ തലക്ക് വെടിവെച്ചത് കൊല്ലാന്‍ ഉദ്ദേശിച്ച് തന്നെയെന്നാണ് സഹോദരന്‍ വ്യക്തമാക്കുന്നത്.

സാധാരണ മാവോയിസ്റ്റുകളിലെ പ്രചരണ, സൈനിക സ്‌ക്വാഡുകള്‍ ഒലിവ് പച്ച നിറമുള്ള വസ്ത്രമാണ് ധരിക്കാറ്. എന്നാല്‍ ഇവിടെ അങ്ങിനെയുണ്ടായില്ല. അതുപോലെ കൂടെയുണ്ടായിരുന്ന മാവോയിസ്റ്റുകളെക്കുറിച്ചുള്ള പൊലീസ് മൗനം തുടരുകയാണ്. പൊലീസില്‍ വിവരമറിയിച്ചിരുന്നില്ലെന്ന് റിസോര്‍ട്ട് ജീവനക്കാര്‍ പറയുമ്പോഴും ആയുധധാരികളായ തണ്ടര്‍ബോള്‍ട്ട് ഉടനടി എങ്ങനെ റിസോര്‍ട്ടിലെത്തിയെന്നും ചോദ്യങ്ങളുണ്ട്.

വൈത്തിരി, ലക്കിടി തുടങ്ങിയ മേഖലകള്‍ ഉള്‍പ്പെടുന്ന സുഗന്ധഗിരി വനമേഖലയാണെന്ന് പൊലീസ് സ്ഥിരം താവളമാക്കിയിരുന്നതായി പൊലീസ് മനസിലാക്കിയിരുന്നുവെന്നാണ് പറയുന്നത്. ഓപ്പറേഷന്‍ അനാകോണ്ടയുടെ പേരില്‍ നിരവധി തവണ ഐജിഅടക്കമുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ ജില്ലയിലും സംഭവം നടന്ന റിസോര്‍ട്ടിലും സന്ദര്‍ശനം നടത്തിയിരുന്നതായും സൂചനകളുണ്ട്. ഈ ചോദ്യങ്ങള്‍ക്ക് വരുംദിവസങ്ങള്‍ പൊലീസ് മറുപടി നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Wayanad
English summary
Human right workers about maoist muder in Wayanad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X