Get Updates
Get notified of breaking news, exclusive insights, and must-see stories!

രുഗ്മണിയുടേത് കൊലപാതകം തന്നെ: ഭർത്താവ് അറസ്റ്റിൽ: കൊലപ്പെടുത്തിയത് വിറകു കൊണ്ട് തലക്കടിച്ച്

മാനന്തവാടി: മാനന്തവാടിയിലെ വീട്ടമ്മയുടെ ദുരൂഹ മരണം കൊലപാതകം തന്നെ. കൊയിലേരിക്കടുത്ത് വള്ളിയൂർക്കാവ് താന്നിക്കലിൽ മുയൽക്കുനി രുഗ്മണി (55) എന്ന വീട്ടമ്മയെയാണ് വെള്ളിയാഴ്ച വീട്ടിനുള്ളിൽ തലക്കടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ആദ്യം മുതലെ ദുരൂഹതയുള്ളതിനാൽ പോലീസ് ഭർത്താവ് ചന്ദ്രനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരികയായിരുന്നു. ശനിയാഴ്ചയാണ് ഭർത്താവ് ചന്ദ്രന്റെ (65) അറസ്റ്റ് രേഖപ്പെടുത്തിയത്.

സംഭവം നടന്നയുടനെ തന്നെ ബന്ധുക്കൾ പരാതി ഉന്നയിച്ചിരുന്നു. തുടർന്ന് മാനന്തവാടി സി.ഐ. പി.കെ. മണിയുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് മരണം കൊലപാതകമാണന്ന് തെളിഞ്ഞത്. ചന്ദ്രൻ ബാങ്ക് മുൻ മാനേജറാണ്. വെള്ളിയാഴ്ച്ച പുലർച്ചെ രണ്ടരയോടെയായിരുന്നു രുഗ്മണി മരിച്ചത്. രാവിലെ മൃതദേഹം കാണാനെത്തിയ നാട്ടുകാരിൽ ചിലരും രുഗ്മണിയുടെ ബന്ധുക്കളും സംശയം പ്രകടിപ്പിച്ചതിനാൽ മാനന്തവാടിയിൽ നിന്നും പോലീസ് സ്ഥലത്തെത്തിയിരുന്നു.

wayanadmurdercase-

മരണം തലക്കടിയേറ്റാണന്ന് സംശയത്തെ തുടർന്ന് പോസ്റ്റ് മോർട്ടം ചെയ്തു. പിന്നീട് പോലീസ് അകമ്പടിയോടെയായിരുന്നു ചന്ദ്രനെ മൃതദേഹം കാണാൻ കൊണ്ടുവന്നത്. മൃതദേഹം സംസ്കരിച്ചതിന് ശേഷം ചന്ദ്രനെയും കൊണ്ട് തെളിവെടുപ്പ് നടത്തി. മദ്യലഹരിയിൽ വഴക്കുണ്ടാകുകയും ഇതിനിടെ വിറക് കൊണ്ട് തലയുടെ പിന്നിൽ അടിച്ചപ്പോൾ അബദ്ധത്തിൽ മരണം സംഭവിച്ചതാകാമെന്നുമാണ് ചന്ദ്രന്റെ മൊഴി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+