ബത്തേരി, മാനന്തവാടി മണ്ഡലങ്ങളില്‍ ഐസി ബാലകൃഷ്‌ണനും പികെ ജയലക്ഷ്‌മിയും യുഡിഎഫ് സ്ഥാനാര്‍ഥികള്‍
ബത്തേരി: വയനാട്ടിലെ സംവരണ മണ്ഡലങ്ങളായ ബത്തേരി മാനന്തവാടി മണ്ഡലങ്ങളില്‍ ഐസി ബാലകൃഷ്‌ണനും പികെ ജയലക്ഷ്‌മിയും വീണ്ടും യുഡിഎഫ് സ്ഥാനാര്‍ഥികളാകാന്‍ സാധ്യത. സംസ്ഥാനത്ത് പട്ടികവര്‍ഗത്തിന് മാത്രം മാറ്റിവെച്ച മണ്ഡലങ്ങളാണ് ബത്തേരിയും മാനന്തവാടിയുംയ ബത്തേരിയില്‍ സിറ്റിങ് എംഎല്‍എ ആയ ഐസി ബാലകൃഷ്‌ണനും മാനന്തവാടിയില്‍ മുന്‍ എംഎല്‍എ പികെ ജയലക്ഷ്‌മിയും മണ്ഡലങ്ങള്‍ പരസ്‌പരം മാറുമെന്ന് അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നെങ്കിലും ഐസി ബാലകൃഷ്‌ണന്‍ എംഎല്‍എ തന്നെ ഇക്കാര്യം നിഷേധിച്ചിരുന്നു.
ബത്തേരിയില്‍ തന്നെ മത്സരിക്കണമെന്ന ആഗ്രഹം പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചതോടെ മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ തുടങ്ങന്‍വ ഐസി ബാലകൃഷ്‌ണന് നിര്‍ദേശം ലഭിച്ചതായാണ് സൂചന. ഇതിന്റെ ഭാഗമായി യുഡിഎഫ് മണ്ഡലത്തില്‍ മിക്കയിടത്തും ബൂത്ത് കമ്മിറ്റികള്‍ രൂപികരിച്ചു കഴിഞ്ഞു. മാനന്തവാടിയില്‍ പികെ ജയലക്ഷ്‌മി മത്സരിക്കാനുള്ള പ്രാഥമിക ഒരുക്കങ്ങള്‍ തുടങ്ങി. തദ്ദേശസ്വയംഭറണ തെരഞ്ഞെടുപ്പോടെ മണ്ഡലത്തിലെ വിവിധയിടങ്ങളിലുണ്ടായ ഗ്രൂപ്പുതര്‍ക്കങ്ങള്‍ പരിഹരിക്കുന്ന തിരക്കിലാണ് ജയലക്ഷ്‌മിയിപ്പോള്‍.













Click it and Unblock the Notifications